യുബിഎസ് ഇന്ത്യയെ അപ്ഗ്രേഡ് ചെയ്തുഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം കുറച്ച് ലോകബാങ്ക്ആഡംബര വസ്തുക്കൾക്ക് ഇനി മുതൽ ടിസിഎസ്പാം ഓയില്‍ ഇറക്കുമതി വര്‍ധിപ്പിക്കാൻ ഇന്ത്യഇന്ത്യയിലെ ഇ-കൊമേഴ്‌സ് വിപണിയില്‍ കൂടുതല്‍ പ്രാതിനിധ്യത്തിനായി യുഎസ്

ഡാന്‍ഫോസ് ഇന്ത്യ വില്‍പ്പന ഇരട്ടിയാക്കുന്നു

മുംബൈ: 2025 ഓടെ വില്‍പ്പന ഇരട്ടിയാക്കാന്‍ ഹീറ്റിംഗ്(Heating), വെന്റിലേഷന്‍(Ventilation), എയര്‍ കണ്ടീഷനിംഗ്(Air Conditioning) എന്നിവയില്‍ മുന്‍നിരയിലുള്ള ഡാന്‍ഫോസ് ഇന്ത്യ(Danfoss India). നിലവില്‍ വിപണിയില്‍ മികച്ച വളര്‍ച്ചക്കാണ് സാക്ഷ്യം വഹിക്കുന്നത്.

ഊര്‍ജ്ജ കാര്യക്ഷമതയിലും വൈദ്യുതീകരണത്തിലും അവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിലൂടെ ഡാന്‍ഫോസ് ഗ്രൂപ്പിന്റെ ഏറ്റവും വേഗത്തില്‍ വളരുന്ന മേഖലയാണ് ഇന്ത്യന്‍ വിപണിയെന്ന് ഡെന്മാര്‍ക്ക് ആസ്ഥാനമായുള്ള കമ്പനിയുടെ അനുബന്ധ സ്ഥാപനം പറഞ്ഞു.

ഡാന്‍ഫോസ് ഗ്രൂപ്പിന്റെ വില്‍പന 5 ബില്യണ്‍ യൂറോയും അര വര്‍ഷത്തെ എബിറ്റഡ (പലിശ, നികുതികള്‍, മൂല്യത്തകര്‍ച്ച, അമോര്‍ട്ടൈസേഷന്‍ എന്നിവയ്ക്ക് മുമ്പുള്ള വരുമാനം) 533 മില്ല്യണ്‍ യൂറോയും ആണ്. ഇത് എബിറ്റഡ മാര്‍ജിന്‍ 10.6 ശതമാനത്തിന് തുല്യമാണ്. ഇത് കഴിഞ്ഞ വര്‍ഷം 12.4 ശതമാനമായിരുന്നു.

ഡാറ്റാ സെന്ററുകളുടെയും വാണിജ്യ കെട്ടിടങ്ങളുടെയും അതിവേഗ വിപുലീകരണത്താല്‍ നയിക്കപ്പെടുന്ന ഡാന്‍ഫോസ് ഇന്ത്യ ശക്തമായ വളര്‍ച്ച കൈവരിക്കുന്നുണ്ട്.

ഡി-കാര്‍ബണൈസേഷനിലേക്കുള്ള സര്‍ക്കാരിന്റെ ശക്തമായ മുന്നേറ്റവും പ്രൊഡക്ഷന്‍-ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎല്‍ഐ) സ്‌കീമുകള്‍ പോലുള്ള സംരംഭങ്ങളും വളര്‍ച്ചയുടെ ആക്കം കൂട്ടുന്നതായി ഡാന്‍ഫോസ് ഇന്ത്യ കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.

‘ഡാറ്റാ സെന്ററുകള്‍, വാണിജ്യ കെട്ടിടങ്ങള്‍, കോള്‍ഡ് ചെയിന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നിവയുടെ ദ്രുതഗതിയിലുള്ള വിപുലീകരണത്തോടൊപ്പം, ഡീ-കാര്‍ബണൈസേഷനുള്ള സര്‍ക്കാരിന്റെ ശക്തമായ പിന്തുണയും, കമ്പനിക്ക അനുകൂല ഘടകമാണ്.

2025 ഓടെ വില്‍പ്പന ഇരട്ടിയാക്കാനുള്ള കമ്പനിയുടെ പദ്ധതികളില്‍ ഞങ്ങള്‍ക്ക് വിശ്വാസമുണ്ട്. ഇന്ത്യയുടെ കാര്‍ബണ്‍ ന്യൂട്രല്‍ നയത്തെ പിന്തുണയ്ക്കുന്നതിനാണ് ഞങ്ങളുടെ നൂതന ഉല്‍പ്പന്നങ്ങളും പരിഹാരങ്ങളും രൂപകല്‍പ്പന ചെയ്തിരിക്കുന്നത്’, കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.

X
Top