
മുംബൈ: ഷ്രെം ഇൻവിറ്റിയിൽ 156 കോടി രൂപ നിക്ഷേപിച്ച് ദാദാചാൻജി ഗ്രൂപ്പ് ഓഫ് കമ്പനീസ്. ഈ നിക്ഷേപത്തിലൂടെ ഗ്രൂപ്പ് ഷ്രെം ഇൻവിറ്റിയുടെ 1.5 കോടി ഓഹരികൾ ഓഹരിയൊന്നിന് 104 രൂപ നിരക്കിൽ ഏറ്റെടുത്തതായി കമ്പനി പ്രസ്താവനയിൽ പറഞ്ഞു.
ഈ നീക്കത്തിന്റെ ഫലമായി ഇൻഫ്രാസ്ട്രക്ചർ ട്രസ്റ്റിലെ ഗ്രൂപ്പിന്റെ ഓഹരി പങ്കാളിത്തം 4.6 ശതമാനമായി വർധിച്ചു. സമ്പന്നനായ കെയ്‌റസ് ഷാവക് ദാദാചാൻജിയുടെ ഉടമസ്ഥതിയിലുള്ള കമ്പനിയാണ് ദാദാചാൻജി ഗ്രൂപ്പ്. ഷ്രെം ഇൻവിറ്റിയുടെ പ്രാരംഭ പബ്ലിക് ഓഫർ സമയത്ത് ദാദാചാൻജി ഗ്രൂപ്പ് സ്ഥാപനത്തിൽ ഒരു ചെറിയ നിക്ഷേപം നടത്തിയിരുന്നു.
രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിൽ ഉടനീളം ആന്വിറ്റി, എച്ച്എഎം (ഹൈബ്രിഡ് ആന്വിറ്റി മോഡൽ), ടോൾ പ്രോജക്ടുകൾ എന്നിവയുടെ അനുയോജ്യമായ മിക്‌സ് ഉള്ള 24 അസറ്റുകളുടെ ഒരു കൂട്ടം ഷ്രെം ഇൻവിറ്റ് കൈവശം വച്ചിട്ടുണ്ട്. 10 ആസ്തികൾ കൂടി ഏറ്റെടുക്കാനുള്ള നീക്കത്തിലാണ് കമ്പനി. ഇതിൽ 4 പദ്ധതികൾ ഈ വർഷം നവംബറിലും ബാക്കി 2023 മാർച്ചിലും ഏറ്റെടുക്കും.
ഇവ കർണാടക, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, ജാർഖണ്ഡ്, മഹാരാഷ്ട്ര, ഒഡീഷ, ആന്ധ്രാപ്രദേശ് തുടങ്ങിയ വിവിധ സംസ്ഥാനങ്ങളിൽ സ്ഥിതി ചെയ്യുന്ന റോഡ് ആസ്തികളാണ്. പുതുതായി സമ്പാദിച്ച 10 ആസ്തികളുടെ മൊത്തം ലെയ്ൻ കിലോമീറ്റർ ഏകദേശം 2501 കിലോമീറ്ററാണ്.