ഇന്ത്യയുടെ ‘ഹലാല്‍’ വ്യാപാരത്തില്‍ കുതിപ്പ്; 2023ല്‍ 44,000 കോടിയുടെ വ്യാപാരംദാവോസില്‍ 9.30 ലക്ഷം കോടിയുടെ നിക്ഷേപം വാരിക്കൂട്ടി മഹാരാഷ്ട്രകേരളത്തിൽ വൈദ്യുതി പുറമേനിന്ന് വാങ്ങുന്നത് ബ്രോക്കർ കമ്പനി വഴിയാക്കാൻ നീക്കംകേരളത്തിന്റെ നടപ്പുവർഷത്തെ കടം 36,000 കോടി കവിഞ്ഞുബജറ്റിൽ എൽപിജി സബ്‌സിഡിയായി 40000 കോടി ആവശ്യപ്പെട്ട് എണ്ണക്കമ്പനികൾ

ഡെബ്റ് സെക്യൂരിറ്റികൾ വഴി 925 കോടി രൂപ സമാഹരിക്കാൻ പദ്ധതിയിട്ട് സിജിസിഇഎൽ

മുംബൈ: ഡെബ്റ് സെക്യൂരിറ്റികൾ വഴി 925 കോടി രൂപ സമാഹരിക്കാൻ പദ്ധതിയിടുന്നതായി ക്രോംപ്ടൺ ഗ്രീവ്സ് കൺസ്യൂമർ ഇലക്ട്രിക്കൽസ് ലിമിറ്റഡ് അറിയിച്ചു. ഈ നിർദിഷ്ട നിർദേശം പരിഗണിക്കുന്നതിനായി തങ്ങളുടെ ബോർഡ് 2022 ജൂൺ 13 തിങ്കളാഴ്ച യോഗം ചേരുമെന്ന് ക്രോംപ്ടൺ ഗ്രീവ്സ് കൺസ്യൂമർ ഇലക്ട്രിക്കൽസ് ലിമിറ്റഡ് (സിജിസിഇഎൽ) റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു. കമ്പനിയുടെ കടമെടുക്കൽ പരിധിക്ക് വിധേയമായി സ്വകാര്യ പ്ലേസ്‌മെന്റ് അടിസ്ഥാനത്തിൽ സുരക്ഷിത, ലിസ്റ്റഡ്, റിഡീം ചെയ്യാവുന്ന നോൺകൺവേർട്ടിബിൾ ഡിബഞ്ചറുകൾ ഉൾപ്പെടെയുള്ള ഡെബ്റ് സെക്യൂരിറ്റികൾ ഇഷ്യൂ ചെയ്യുന്നതിലൂടെ 925 കോടി രൂപ വരെ സമാഹരിക്കാനാണ് സ്ഥാപനം ഉദ്ദേശിക്കുന്നത്.

ഈ വർഷം ഫെബ്രുവരിയിൽ, ബട്ടർഫ്ലൈ ഗാന്ധിമതി അപ്ലയൻസസിന്റെ 81 ശതമാനം ഓഹരികൾ മൊത്തം 2,076 കോടി രൂപയ്ക്ക് ഏറ്റെടുക്കുന്നതായി സിജിസിഇഎൽ പ്രഖ്യാപിച്ചിരുന്നു. തമിഴ്നാട് ആസ്ഥാനമായുള്ള ബട്ടർഫ്ലൈ ഗാന്ധിമതി അപ്ലയൻസസ് അടുക്കള-ചെറുകിട വീട്ടുപകരണ വിപണിയിൽ പ്രവർത്തിക്കുന്ന കമ്പനിയാണ്. ഏറ്റെടുക്കലോടെ തങ്ങൾക്ക് ഈ സെഗ്‌മെന്റിലേക്ക് പ്രവർത്തനം വികസിപ്പിക്കാൻ കഴിഞ്ഞതായി സിജിസിഇഎൽ അറിയിച്ചു. അതേസമയം, ഉപഭോക്തൃ ഡ്യൂറബിൾസ്, ലൈറ്റിംഗ് ഉൽപ്പന്ന വിഭാഗങ്ങളിൽ പ്രവർത്തിക്കുന്ന മുൻ നിര കമ്പനിയാണ് ക്രോംപ്ടൺ ഗ്രീവ്സ് കൺസ്യൂമർ ഇലക്ട്രിക്കൽസ് ലിമിറ്റഡ്.

വ്യാഴാഴ്ച സിജിസിഇഎൽ ഓഹരികൾ ബിഎസ്ഇയിൽ 1.01 ശതമാനം ഇടിഞ്ഞ് 347.25 രൂപയിലെത്തി.

X
Top