ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ സാമ്പത്തിക സൗകര്യങ്ങളിലുള്ള വിശ്വാസം വർധിക്കുന്നുവെന്ന് പഠന റിപ്പോർട്ട്ജിഎസ്‍ടി കൗൺസിൽ യോഗം അടുത്ത ആഴ്ചപെട്രോളിയം ഉത്പന്നങ്ങൾ ജിഎസ്ടിയിൽ ഉൾപ്പെടുത്താൻ സമ്മർദ്ദമേറുന്നുസംഭരണം വൈകിയാൽ ഉള്ളി വില വീണ്ടും ഉയർന്നേക്കുംവിലക്കയറ്റം ഏറ്റവും കൂടിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളവും

200 കോടി ഓണവില്പന ലക്ഷ്യമിട്ട് കൺസ്യൂമർഫെഡ്

കൊച്ചി: ഓണക്കാലത്ത് 200 കോടി രൂപയുടെ വില്പന ലക്ഷ്യമിട്ട് സഹകരണ സ്ഥാപനമായ കൺസ്യൂമർഫെഡിന്റെ ഓണവിപണി ഇന്ന് ആരംഭിക്കും. സർക്കാർ സബ്സിഡിയുള്ള 13 ഇനങ്ങൾ ലഭ്യമാക്കും.1500 ഓണച്ചന്തകൾ 19 മുതൽ 28 വരെ പ്രവർത്തിക്കുമെന്ന് കൺസ്യൂമർഫെഡ് അധികൃതർ അറിയിച്ചു.

നൂറുകോടിയുടെ സബ്സിഡി ഇനങ്ങളും നൂറുകോടിയുടെ സബ്സിഡയില്ലാത്ത സാധനങ്ങളും വിറ്റഴിക്കുകയാണ് ലക്ഷ്യം. റേഷൻ കാർഡ് മുഖാന്തിരമാണ് വില്പന. സപ്ളൈകോ നൽകുന്ന സബ്സിഡി നൽകും.

സബ്സിഡിയില്ലാത്ത സാധനങ്ങൾ 40 ശതമാനം വരെ വിലക്കുറവിൽ ലഭ്യമാക്കി പൊതുവിപണിയിലെ വിലക്കയറ്റം പിടിച്ചുനിറുത്താനും കഴിയും. അരിയും പലവ്യഞ്ജനങ്ങളും ഉൾപ്പെടെ ആവശ്യമായ വസ്തുക്കൾ ശേഖരിച്ചിട്ടുണ്ട്.

കൺസ്യൂമർഫെഡിന്റെ ഓണവിപണിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. എറണാകുളം ഗാന്ധിനഗറിലെ കൺസ്യൂമർഫെഡ് ആസ്ഥാനത്ത് രാവിലെ 11.30ന് നടക്കുന്ന ചടങ്ങിൽ സഹകരണമന്ത്രി വി.എൻ. വാസവൻ അദ്ധ്യക്ഷത വഹിക്കും.

മാനേജിംഗ് ഡയറക്ടർ എം. സലിം, മേയർ എം. അനിൽകുമാർ, ടി.ജെ. വിനോദ് എം.എൽ.എ., സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, സഹകരണസംഘം രജിസ്ട്രാർ ടി.വി. സുബാഷ്, ജോയിന്റ് രജിസ്ട്രാർ സജീവ് കർത്ത, കൗൺസിലർ ബിന്ദു ശിവൻ എന്നിവർ സംസാരിക്കും. ചെയർമാൻ എം. മെഹബൂബ് സ്വാഗതവും വൈസ് ചെയർമാൻ പി.എം. ഇസ്‌മയിൽ നന്ദിയും പറയും.

കേന്ദ്രസർക്കാരിന്റെ നാഷണൽ കമ്മോഡിറ്റി ആൻഡ് ഡെറിവേറ്റീവ്സ് എക്സ്ചേഞ്ചിലൂടെ ഇ ലേലവും ടെൻഡറും വഴിയാണ് സാധനങ്ങൾ സംഭരിച്ചത്.

അംഗീകൃത ഏജൻസി സാമ്പിൾ ശേഖരിച്ച് ഗുണനിലവാരം പരിശോധിച്ച് ഉറപ്പാക്കിയാണ് വിപണിലിറക്കുന്നത്. സഹകരണ സ്ഥാപനങ്ങൾ നിർമ്മിക്കുന്ന വെളിച്ചെണ്ണയുടെയും ഗുണനിലവാരം ഉറപ്പാക്കും.

നിത്യോപയോഗസാധനങ്ങൾ പൊതുവിപണിയെക്കാൾ 10 മുതൽ 40 ശതമാനം വരെ വിലക്കുറവിൽ ലഭ്യമാക്കും. ഓണസദ്യയ്ക്ക് ആവശ്യമായ പച്ചക്കറികൾ ഉൾപ്പെടെ ലഭ്യമാക്കും.

വിപണനകേന്ദ്രങ്ങളിലെ തിരക്കൊഴിവാക്കാൻ മുൻകൂർ കൂപ്പണും സമയക്രമവും എസ്.എം.എസ് വഴി നൽകാനും സൗകര്യം ഒരുക്കും.

X
Top