ഇന്ത്യയുടെ വളർച്ച ഏഴ് ശതമാനത്തിലേക്ക് ഉയരുമെന്ന് ഐഎംഎഫ്ഇന്ത്യയിൽ നിന്നുള്ള സ്വർണ, വജ്ര കയറ്റുമതിയിൽ ഇടിവ്ക്രൂഡ് ഓയിൽ വില ഉയർന്നു നിൽക്കുന്നതിനിടെ ഇന്ത്യ വിൻഡ്ഫാൾ നികുതി വർധിപ്പിച്ചുഐടി രംഗത്ത് അരലക്ഷത്തോളം പുതിയ തൊഴിലവസരങ്ങൾ ഒരുങ്ങുന്നുഅടുത്ത 4 വർഷത്തിനുള്ളിൽ എസി വിൽപന ഇരട്ടിയായേക്കും

1.75 മില്യൺ ഡോളറിന്റെ മൂലധനം സമാഹരിച്ച് കോൺസെന്റ്

ബാംഗ്ലൂർ: ഉള്ളടക്ക ധനസമ്പാദന പ്ലാറ്റ്‌ഫോമായ കോൺസെന്റ് ഇൻഫ്‌ലെക്ഷൻ പോയിന്റ് വെഞ്ചേഴ്‌സിന്റെ നേതൃത്വത്തിലുള്ള ഫണ്ടിംഗ് റൗണ്ടിൽ 1.75 മില്യൺ ഡോളർ (ഏകദേശം 14 കോടി രൂപ) സമാഹരിച്ചതായി കമ്പനിയുടെ ഒരു ഉന്നത ഉദ്യോഗസ്ഥൻ ചൊവ്വാഴ്ച പറഞ്ഞു. വാരനിയം ക്യാപിറ്റൽ, റിസോ ക്യാപിറ്റൽ, സക്‌സീഡ് ഇന്നൊവേഷൻ ഫണ്ട്, സിഗുർഡ് വെഞ്ചേഴ്‌സ്, പിച്ച്‌റൈറ്റ് വെഞ്ചേഴ്‌സ് എന്നിവരും ക്വസ് കോർപ്പിന്റെ വിജയ് ശിവറാം, മുൻ റിവിഗോ സഹസ്ഥാപകൻ ഗസൽ കൽറ തുടങ്ങിയ ഏയ്ഞ്ചൽ നിക്ഷേപകരും ഈ ഫണ്ടിംഗ് റൗണ്ടിൽ പങ്കെടുത്തു. 2020 ഓഗസ്റ്റിൽ ഏഞ്ചൽലിസ്റ്റ്, വൈറ്റ്ബോർഡ് ക്യാപിറ്റൽ, പിച്ച്‌റൈറ്റ് വെഞ്ചേഴ്‌സ് എന്നിവയിൽ നിന്ന് 4 കോടി രൂപയുടെ സീഡ് ഫണ്ടിംഗ്  സമാഹരിച്ചതിന് ശേഷമുള്ള കോൺസെന്റിന്റെ രണ്ടാമത്തെ ഫണ്ടിംഗ് റൗണ്ടാണിത്.

ടെക്‌നോളജി പ്രതിഭകളെ നിയമിക്കുന്നതിനും, സെയിൽസ് മാർക്കറ്റിംഗ് ടീം വിപുലീകരിക്കുന്നതിനും, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ), മെഷീൻ ലേണിംഗ് (എംഎൽ) ടൂളുകൾ എന്നിവയിൽ ഇൻ-ഹൗസ് ടെക്‌നോളജി വികസിപ്പിക്കുന്നതിനും ഈ ഫണ്ട് ഉപയോഗിക്കാനാണ് കമ്പനി പദ്ധതിയിടുന്നതെന്ന് കോൺസെന്റ് സഹസ്ഥാപകനും സിഇഒയുമായ സണ്ണി സെൻ പറഞ്ഞു.  2021 ഏപ്രിലിലാണ് കോൺസെന്റ് വാണിജ്യ പ്രവർത്തനം ആരംഭിച്ചത്. നിലവിൽ സ്റ്റാർട്ടപ്പ്, ഇന്ത്യ ടുഡേ ഗ്രൂപ്പ് (ഇന്ത്യ ടുഡേ, കോസ്‌മോപൊളിറ്റൻ, ബിസിനസ് ടുഡേ), ഔട്ട്‌ലുക്ക് ഇന്ത്യ ഗ്രൂപ്പ് (ഔട്ട്‌ലുക്ക് ഇന്ത്യ, ഔട്ട്‌ലുക്ക് ബിസിനസ്), കോമിക്സ്, ന്യൂ ഇന്ത്യൻ എക്സ്പ്രസ് മിഡ്‌ഡേ, ഇന്ത്യൻ റീട്ടെയിലർ, അമർ ഉജാല, ഉദയവാണി, അമർ ചിത്ര കഥ, ഇപിഐസി ഓൺ, ടിങ്കിൾ തുടങ്ങിയ സ്ഥാനപങ്ങൾക്ക് സാങ്കേതികവിദ്യ സേവനങ്ങൾ നൽകുന്നുണ്ട്.

5 ലക്ഷം ഉപയോക്താക്കളെ സ്വന്തമാക്കിയതായി കോൺസെന്റ് അവകാശപ്പെടുന്നു.  

X
Top