ഇന്ത്യൻ വിപണിയിൽ ചൈനീസ് ടീവി ബ്രാൻഡുകൾക്ക് നിരാശഇന്ത്യ ജെപി മോർഗൻ സൂചികയിൽ; സ്വാഗതം ചെയ്‌ത്‌ സാമ്പത്തിക കാര്യ സെക്രട്ടറി അജയ് സേത്ത്ഇന്ത്യയിലേക്കുള്ള എണ്ണ കയറ്റുമതി പ്രീമിയം സൗദി വെട്ടിക്കുറച്ചുക്രൂഡ് ഓയിൽ ഇറക്കുമതിയിൽ തുടർച്ചയായ മൂന്നാം മാസവും ഇടിവ്ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധന

കോണ്‍കോര്‍ഡ് ബയോടെക്കിന് 21% ശതമാനം പ്രീമിയത്തില്‍ ലിസ്റ്റിംഗ്

മുംബൈ: കോണ്‍കോര്‍ഡ് ബയോടെക്ക് 21 ശതമാനം പ്രീമിയത്തില്‍ ഓഹരി ലിസ്റ്റ് ചെയ്തു. ബിഎസ്ഇയിലും എന്‍എസ്ഇയിലും 900.05 രൂപയില്‍ സ്‌റ്റോക്ക് അരങ്ങേറുകയായിരുന്നു.15 ശതമാനം പ്രീമിയമാണ് പ്രതീക്ഷിച്ചിരുന്നത്.

741 രൂപയായിരുന്നു ഇഷ്യുവില. അഹമ്മദാബാദ് ആസ്ഥാനമായ ഈ ഫാര്‍മ കമ്പനി മികച്ച ഐപിഒ പ്രകടനം കാഴ്ചവച്ചിരുന്നു. ഓഗസ്റ്റ് 4-8 തീയതികളില്‍ നടന്ന പൂര്‍ണ്ണമായും ഓഫര്‍ ഫോര്‍ സെയിലായ (ഒഎഫ്എസ്) ഐപിഒ, 24.87 ശതമാനം അധികം സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടു.

യോഗത്യതയുള്ള നിക്ഷേപ സ്ഥാപനങ്ങള്‍ (ക്യുഐബി) തങ്ങള്‍ക്കനുവദിച്ച ക്വാട്ടയുടെ 67.67 മടങ്ങ് അധികവും ഉയര്‍ന്ന ആസ്തിയുള്ള വ്യക്തികള്‍ (എച്ച്എന്‍എ) 16.99 മടങ്ങ് അധികവും ചില്ലറ നിക്ഷേപകരും ജീവനക്കാരും യഥാക്രമം 3.78 , 24.48 മടങ്ങ് അധികവും സബ്‌സ്‌കൈബ് ചെയ്തു.

ഗ്രേ മാര്‍ക്കറ്റില്‍ 15 ശതമാനം പ്രീമിയത്തിലായിരുന്നു ട്രേഡിംഗ്. 2.09 കോടി ഇക്വിറ്റി ഷെയറുകളുടെ വില്‍പനയിലൂടെ 1551 കോടി രൂപയാണ് കമ്പനി സമാഹരിച്ചത്. ഇഷ്യു ചെലവുകള്‍ ഒഴികെ ക്വാഡ്രിയ ക്യാപിറ്റല്‍ ഫണ്ട് എല്‍പിയുടെ പിന്തുണയുള്ള ഹെലിക്‌സ് ഇന്‍വെസ്റ്റ്‌മെന്റ് ഹോള്‍ഡിംഗ്‌സ് എല്ലാ ഐപിഒ പണവും സ്വീകരിക്കുകയും 20 ശതമാനം ഓഹരികളും വിറ്റ് കമ്പനിയില്‍ നിന്ന് പുറത്തുകടക്കുകയും ചെയ്തു.

അന്തരിച്ച നിക്ഷേപകന്‍ രാകേഷ് ജുന്‍ജുന്‍വാലയുടെ റെയര്‍ ട്രസ്റ്റ് പിന്തുണയ്ക്കുന്ന കമ്പനിയാണ് കോര്‍കോര്‍ഡ്.

X
Top