കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

3 മില്യൺ ഡോളർ സമാഹരിച്ച് കമ്മ്യൂണിറ്റി മാനേജ്‌മെന്റ് സ്റ്റാർട്ടപ്പായ ത്രെഡോ

ബാംഗ്ലൂർ: ബാംഗ്ലൂർ ആസ്ഥാനമായുള്ള കമ്മ്യൂണിറ്റി മാനേജ്‌മെന്റ് സ്റ്റാർട്ടപ്പായ ത്രെഡോ, വെർടെക്‌സ് വെഞ്ചേഴ്‌സിന്റെ നേതൃത്വത്തിൽ 3.1 മില്യൺ ഡോളർ (24.76 കോടി രൂപ) സമാഹരിച്ചു. ജെംബ ക്യാപിറ്റൽ, സ്പെഷ്യൽ ഇൻവെസ്റ്റ്, പോയിന്റ് വൺ ക്യാപിറ്റൽ എന്നിവയും ഫണ്ടിംഗ് റൗണ്ടിൽ പങ്കെടുത്തു. സൊമാറ്റോയുടെ സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ (സിഇഒ) ദീപീന്ദർ ഗോയൽ, മൈൻഡ്‌ഹൗസിന്റെയും സൊമാറ്റോയുടെയും സഹസ്ഥാപകൻ പങ്കജ് ഛദ്ദ, കൃഷ് സുബ്രഹ്മണ്യൻ, ചാർജ്ബീയുടെ സഹസ്ഥാപകരായ രാജാരാമൻ സന്താനം എന്നിവരും ഈ സ്റ്റാർട്ടപ്പിൽ നിക്ഷേപം നടത്തി.

സൊമാറ്റോയുടെ മുൻ സീനിയർ എക്‌സിക്യൂട്ടീവായ പ്രമോദ് റാവുവും അഭിഷേക് നളിനും ചേർന്ന് 2020ലാണ് ത്രെഡോ സ്ഥാപിച്ചത്. തങ്ങളുടെ ടീമിനെ ശക്തിപ്പെടുത്താനും ഉൽപ്പന്നം ഇരട്ടിയാക്കാനും വടക്കേ അമേരിക്കൻ വിപണിയിലെ പ്രവർത്തനം ത്വരിതപ്പെടുത്താനും ഫണ്ട് ഉപയോഗിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ബിസിനസ്സുകൾ അവരുടെ ഉപഭോക്താക്കളുമായി ഇടപഴകുന്നതും സമൂഹത്തിന്റെ ശക്തിയിലൂടെ വളരുന്നതും വളരെ എളുപ്പമാക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് സ്റ്റാർട്ടപ്പ് അറിയിച്ചു.

സ്ലാക്ക്, ഡിസ്കോഡ്, ഡിസ്കോഴ്സ്, ട്വിറ്റെർ, ഗിറ്ഹബ് എന്നിവയിൽ അവരുടെ ഓൺലൈൻ കമ്മ്യൂണിറ്റികൾ നിയന്ത്രിക്കുന്നതിന് ബിസിനസുകൾക്കും സ്രഷ്‌ടാക്കൾക്കും ത്രെഡോ ഒരു ഡാഷ്‌ബോർഡ് വാഗ്ദാനം ചെയ്യുന്നു. ഓൺ ഡക്ക്, ഗ്ലൈഡ് ആപ്പ്സ്, സ്റ്റാർട്ടപ്പ് ഗ്രിൻഡ്‌, ഉൾട്രാഹ്യൂമൻ, അപ്പസ്‌മിത്, റോക്കറ്റ്ലാന്റ്, സ്കെലെർ അക്കാദമി തുടങ്ങിയ 200-ലധികം കമ്മ്യൂണിറ്റികൾ ഇത് ഉപയോഗിക്കുന്നുവെന്ന് സ്റ്റാർട്ടപ്പ് അവകാശപ്പെടുന്നു. അടുത്ത 12 മാസത്തിനുള്ളിൽ ഉപഭോക്തൃ അടിത്തറ വർദ്ധിപ്പിക്കാനാണ് സ്റ്റാർട്ടപ്പ് പദ്ധതിയിടുന്നത്. 

X
Top