എംഎസ്എംഇ മേഖലയില്‍ വന്‍ മാറ്റത്തിന് കേന്ദ്രംഡ്രെഡ്‌ജിംഗിൽ ആഗോളനേട്ടം കൊയ്യാൻ ഇന്ത്യആർബിഐയുടെ കൈവശമുള്ളത് 8.35 ലക്ഷം കോടി രൂപയുടെ സ്വർണംഇന്ത്യയുടെ വളര്‍ച്ചാ അനുമാനം ഉയര്‍ത്തി ഡെലോയിറ്റ് ഇന്ത്യഇന്ത്യയുടെ പ്രതിരോധ ഉത്പാദനം 1.5 ലക്ഷം കോടി രൂപയുടെ റെക്കോര്‍ഡ് ഉയരത്തില്‍

ഉയര്‍ന്ന മൂല്യനിര്‍ണ്ണയം, ജാഗ്രത അനിവാര്യമെന്ന് ചിരാഗ് മേത്ത

മുംബൈ: ഉയര്‍ന്ന മൂല്യനിര്‍ണ്ണയവും പരിമിതമായ വരുമാന വളര്‍ച്ചയും ദൃശ്യമായതിനാല്‍ നിക്ഷേപകര്‍ ജാഗ്രത പാലിക്കണമെന്ന് ക്വാണ്ടം അസറ്റ് മാനേജ്മെന്റ് കമ്പനി ചീഫ് ഇന്‍വെസ്റ്റ്മെന്റ് ഓഫീസര്‍ ചിരാഗ് മേത്ത നിര്‍ദ്ദേശിച്ചു. ഒരു ദേശീയ മാധ്യമത്തിന്് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഗുണനിലവാരവും അടിസ്ഥാന ഘടകങ്ങളും സംയോജിക്കുന്ന കൂടുതല്‍ സെലക്ടീവ് മേഖലകള്‍ തെരഞ്ഞെടുക്കുകയായിരുക്കും നിക്ഷേപകരെ സംബന്ധിച്ച് അഭികാമ്യം.

യുഎസ് – ഇന്ത്യ വ്യാപാര ഉടമ്പടി, മണ്‍സൂണ്‍, പണപ്പെരുപ്പത്തിലെ കുറവ്, പൊതു, സ്വകാര്യ മൂലധന ചെലവ്, ആഭ്യന്തര, വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ ഇടപെടല്‍ എന്നിവയെ ആശ്രയിച്ചിരിക്കും വിപണിയുടെ പ്രകടനം.

അതേസമയം ഹ്രസ്വകാല പ്രകടനം ഗ്രാമങ്ങളിലെ ഡിമാന്റിനെ ആശ്രയിച്ചിരിക്കും. ഇത് സര്‍ക്കാറിന്റെ സംഭരണ വിലയെ അടിസ്ഥാനമാക്കിയാണിരിക്കുന്നത്. അതേസമയം മികച്ച ബാലന്‍സ് ഷീറ്റ് കമ്പനികളുടെ നിക്ഷേപിക്കാനുള്ള ശേഷിയെ ആണ് കാണിക്കുന്നതെന്നും ചിരാഗ് മേത്ത പറഞ്ഞു. എന്നാല്‍ പണ നയത്തിലെ അവ്യക്തത കാരണം കോര്‍പറേറ്റുകള്‍ നിക്ഷേപം വൈകിപ്പിക്കുകയാണ്.

ലാര്‍ജ് ക്യാപ്പുകളുടെ മൂല്യനിര്‍ണ്ണയം കുറഞ്ഞുവെന്ന് പറഞ്ഞ ചിരാഗ് ബാങ്ക്, ഇന്‍ഷൂറന്‍സ്, വാഹനം, ടെക്‌നോളജി മേഖലകളെ നിക്ഷേപ സൗഹൃദമായി കാണുന്നു. അതേസമയം കാപിറ്റല്‍ ഗുഡ്‌സ്, ഡിഫന്‍സ്, ലോഹം എന്നിവയുടെ മൂല്യനിര്‍ണ്ണയം ഭീമമാണെന്നും അദ്ദേഹം പറഞ്ഞു.

X
Top