നാണയപ്പെരുപ്പം നിയന്ത്രിക്കുന്നതിനുള്ള നടപടികൾ ആർബിഐ വീണ്ടും ശക്തമാക്കിയേക്കുംഇന്ത്യയില്‍ കറന്‍സി പ്രചാരം ഇരട്ടിയായിഭക്ഷ്യ ഉത്പന്നങ്ങളുടെ വിലക്കയറ്റം: വിപണി ഇടപെടലുകൾ ശക്തമാക്കി കേന്ദ്രവും ആർബിഐയുംഅമേരിക്കയിൽ നാണയപ്പെരുപ്പ ഭീഷണി: വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയിൽ കരുതലെടുക്കുന്നുബസ്മതി അരിയുടെ കയറ്റുമതി വര്‍ധിച്ചു

ഫലം കാണാതെ വ്യോമയാന മേഖലയിലെ പുനരുജ്ജീവന പദ്ധതികള്‍

നിരവധി പുനരുജ്ജീവന പദ്ധതികൾ തയ്യാറാക്കിയിട്ടും ഒന്നിലും രക്ഷയില്ലാതെ ജെറ്റ് എയർവെയ്സും ഗോ ഫസ്റ്റും. കുതിക്കുന്ന ഇന്ധന വിലയും നികുതിയുമാണ് ഇന്ത്യൻ വ്യോമയാന കമ്പനികൾ നേരിടുന്ന പ്രധാന പ്രശ്നമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

വ്യോമയാന രംഗത്ത് കഴിഞ്ഞ 77 വർഷത്തിനിടെ രാജ്യത്ത് തകർന്നത് 50 ഓളം വിമാനക്കമ്പനികളാണ്. വാഡിയ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഗോ ഫസ്റ്റിന്റെയും, ജെറ്റ് എയർവെയ്സിന്റെയും പുനരുജ്ജീവന പദ്ധതികൾ ഇതുവരെയും ഫലം കണ്ടിട്ടില്ല.

സ്‌പൈസ് ജെറ്റിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ അജയ് സിംഗും ബിസി ബീ എയർവെയ്സും, യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്‌കൈ വണ്ണും സംയുക്തമായി ഗോ ഫസ്റ്റിനായി ഒരു പദ്ധതി മുന്നോട്ട് വച്ചിരുന്നു.

2019 ൽ കമ്പനി പാപ്പരായതിനെത്തുടർന്ന് പ്രവർത്തനം നിലച്ച ജെറ്റ് എയർവെയ്സിന്റെ പ്രവർത്തനം പുനരാരംഭിക്കാൻ കഴിയുമെന്ന പ്രതീക്ഷ ഏവിയേഷൻ രംഗത്തെ വിദഗ്ധർ മുന്നോട്ട് വയ്ക്കുന്നുണ്ട്.

വിമാനങ്ങളുടെ ഇന്ധന വില ഗണ്യമായി ഉയരുന്നതും കമ്പനികൾക്കുമേൽ ഏർപ്പെടുത്തിയിരിക്കുന്ന ഉയർന്ന നികുതിയുമാണ് രാജ്യത്തെ വിമാന കമ്പനികൾ നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.

ഉയർന്ന ചാർജ് ഉപഭോക്താക്കളിൽ നിന്നും ഈടാക്കിയിട്ടും പ്രതീക്ഷിച്ച ലാഭം കൈവരിക്കാൻ ഇന്ത്യൻ വിമാന കമ്പനികൾക്ക് സാധിക്കുന്നില്ല. രാജ്യത്തെ പ്രമുഖ വിമാന കമ്പനിയായ ഇൻഡിഗോയുടെ ചെലവുകളുടെ 40 ശതമാനവും ഇന്ധനവുമായി ബന്ധപ്പെട്ടുള്ളതാണെന്നാണ് വിവരം.

വിമാനങ്ങൾ വിറ്റും ലീസിനെടുത്തും മറ്റും വരുമാനം വർധിപ്പിക്കാൻ കമ്പനികൾ ശ്രമിക്കുന്നതും അനാരോഗ്യകരമായ നടപടിയാണെന്നാണ് അഭിപ്രായം. ലാൻഡിംങിനും, പാർക്കിങ് സൗകര്യങ്ങൾക്കുമായും വലിയൊരു ശതമാനം തുക കമ്പനികൾക്ക് ചെലവാക്കേണ്ടി വരുന്നുണ്ട്.

1993ൽ പ്രവർത്തനം ആരംഭിച്ച ജെറ്റ് എയർവെയ്സ് വർഷങ്ങളോളം സ്വകാര്യ മേഖലയിലെ മുൻ നിര വിമാനക്കമ്പനിയായി പ്രവർത്തനം നടത്തിയിരുന്നു. കടബാധ്യതയെത്തുടർന്ന് 2019 ലാണ് കമ്പനി തകർന്നത്.

ബാങ്കുകൾക്കും മറ്റ് വായ്പക്കാർക്കുമായി 10,224 കോടി രൂപയും കമ്പനിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് 17,922 കോടി രൂപയും ഉൾപ്പെടെ 30,558 കോടി രൂപയാണ് ജെറ്റ് എയർവെയ്സിന്റെ കടം.

2020 ൽ ജലൻ കൽറോക്ക് കൺസോർഷ്യം കമ്പനി ഏറ്റെടുത്തിരുന്നുവെങ്കിലും കടക്കാരുമായുള്ള തർക്കത്തെ തുടർന്ന് നടപടികൾ മുന്നോട്ട് പോയില്ല.

ഒരു എയർലൈൻ കമ്പനി തകരുമ്പോൾ ആഗോള തലത്തിൽ അതിന്റെ പ്രശസ്തിയിലും വലിയ ഇടിവ് ഉണ്ടാകുന്നതിനാൽ കമ്പനികളെ പുനരുജ്ജീവിപ്പിക്കുക പ്രയാസകരമാണെന്ന് ഏവിയേഷൻ അനലിസ്റ്റായ ലോകേഷ് ശർമ്മയും പറയുന്നു.

മെക്സിക്കോയിലെ സ്റ്റേറ്റ് എയർലൈനായ മെക്സിക്കാന ഡി ഏവിയാസിയൻ വീണ്ടും പ്രവർത്തനം ആരംഭിച്ചതും, അമേരിക്കയിലെ എക്സ്പ്രസ്സ്‌ ജെറ്റ്‌ എയർലൈൻസ് വീണ്ടും പ്രവർത്തനം ആരംഭിക്കാൻ തയ്യാറെടുക്കുന്നതുമുൾപ്പെടെ വിമാന കമ്പനികൾ വീണ്ടും പ്രവർത്തനമാരംഭിക്കുന്ന അപൂർവ്വം ചില സംഭവങ്ങളും നിലവിലുണ്ട്.

ഇന്ത്യൻ എവിയേഷൻ രംഗം ദ്രുതഗതിയിൽ വളർച്ച കൈവരിക്കുന്ന ഒരു മേഖലയായി മാറുമെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഏവിയേഷൻ കൺസൽട്ടിങ് സ്ഥാപനമായ സിഎപിഎയുടെ കണക്കുകൾ പ്രകാരം ഈ വർഷം മാർച്ചോടെ ഇന്ത്യയിലെ ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണം 155 ദശലക്ഷമാകും.

നിലവിൽ 150 വിമാനത്താവളങ്ങളുള്ള ഇന്ത്യയിൽ 2025 ഓടെ അത് 220 ആയി ഉയരുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രിയായ ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.

എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയും സ്വകാര്യ മേഖലയും അടുത്ത 2 – 3 വർഷത്തിനുള്ളിൽ വ്യോമയാനമേഖലയിൽ ഒരു ലക്ഷം കോടി രൂപ നിക്ഷേപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

X
Top