എല്ലാ സംസ്ഥാനങ്ങളിലും ഇന്‍വെസ്റ്റ് ഇന്ത്യ ഡെസ്‌ക്കുകള്‍ സ്ഥാപിക്കും, നിക്ഷേപം പ്രോത്സാഹിപ്പിക്കുക ലക്ഷ്യംകേരളം 2,000 കോടി കൂടി കടമെടുക്കുന്നുപയര്‍വര്‍ഗങ്ങള്‍ക്ക് സ്റ്റോക്ക് പരിധി ഏര്‍പ്പെടുത്തി, വിലകയറ്റവും പൂഴ്ത്തിവപ്പും തടയുക ലക്ഷ്യംഡോളറിനെതിരെ നേരിയ നേട്ടം കൈവരിച്ച് രൂപഇലക്ട്രോണിക് മാലിന്യ പുനരുപയോഗം; ഇന്ത്യയ്ക്ക് വലിയ സാധ്യതകള്‍

അടുത്ത സാമ്പത്തികവര്‍ഷത്തിന്റെ ആദ്യപകുതിയില്‍ സെക്യൂരിറ്റി കടമെടുപ്പ്‌ 8.88 ലക്ഷം കോടി രൂപ: ധനമന്ത്രാലയം

ന്യൂഡല്‍ഹി: 2023-24 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ സെക്യൂരിറ്റികള്‍ വഴി കേന്ദ്രം 8.88 ലക്ഷം കോടി രൂപ കടമെടുക്കും. ഇത് മുഴുവന്‍ വര്‍ഷ എസ്റ്റിമേറ്റിന്റെ 57.6 ശതമാനമാണ്. മാര്‍ച്ച് 29 ന് ധനമന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

എല്ലാ വെള്ളിയാഴ്ചകളിലുമാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) സര്‍ക്കാരിന് വേണ്ടി ബോണ്ട് ലേലങ്ങള്‍ നടത്തുക. ഏപ്രില്‍-സെപ്റ്റംബര്‍ മാസങ്ങളില്‍ പ്രതിവാര ബോണ്ട് ലേലം 31,000 കോടി മുതല്‍ 39,000 കോടി രൂപ വരെയാകും.

മുഴുവന്‍ വര്‍ഷ വായ്പ എസ്റ്റിമേറ്റ് 15.43 ലക്ഷം കോടി രൂപ.

ഇഷ്യൂ ചെയ്യുന്ന സെക്യൂരിറ്റികള്‍ ഇപ്രകാരമാണ്:

  • വായ്പയുടെ 6.31 ശതമാനം 3 വര്‍ഷത്തിനുള്ളില്‍ കാലാവധി പൂര്‍ത്തിയാകുന്ന ബോണ്ടുകള്‍ വഴിയായിരിക്കും
  • 11.71 ശതമാനം 5 വര്‍ഷത്തിനുള്ളില്‍ കാലാവധി പൂര്‍ത്തിയാകുന്ന ബോണ്ടുകള്‍ വഴി.
  • 10.25 ശതമാനം 7 വര്‍ഷത്തിനുള്ളില്‍ കാലാവധി പൂര്‍ത്തിയാകുന്ന ബോണ്ടുകള്‍ വഴി.
  • 20.5 ശതമാനം 10 വര്‍ഷത്തിനുള്ളില്‍ കാലാവധി പൂര്‍ത്തിയാകുന്ന ബോണ്ടുകള്‍ വഴി.
  • 17.57 ശതമാനവും 14 വര്‍ഷത്തിനുള്ളില്‍ കാലാവധി തീരുന്ന ബോണ്ടുകള്‍ വഴി.
  • 16.1 ശതമാനം 30 വര്‍ഷ ബോണ്ടുകള്‍ വഴി.
  • 17.57 ശതമാനം 40 വര്‍ഷ ബോണ്ടുകള്‍ വഴി.

‘വീണ്ടെടുപ്പ് പ്രൊഫൈല്‍ സുഗമമാക്കുന്നതിന് സര്‍ക്കാര്‍ സ്വിച്ച് പ്രവര്‍ത്തനങ്ങള്‍ തുടരും,’ ധനമന്ത്രാലയം പറഞ്ഞു.

2023-24 രണ്ടാം പകുതിയില്‍ സോവറിന്‍ ഗ്രീന്‍ ബോണ്ടുകള്‍ ഇഷ്യൂ ചെയ്യാനും പദ്ധതിയുണ്ട്. ബോണ്ടുകള്‍ക്ക് പുറമേ, 2023-24 ആദ്യ പാദത്തില്‍ 4.16 ലക്ഷം കോടി രൂപയുടെ ട്രഷറി ബില്ലുകളും പുറത്തിറക്കും.

രസീതുകളിലും ചെലവുകളിലുമുള്ള പൊരുത്തക്കേടുകള്‍ ഒഴിവാക്കാന്‍, ഏപ്രില്‍-സെപ്റ്റംബര്‍ മാസങ്ങളില്‍ അഡ്വാന്‍സ് പരിധി 1.5 ലക്ഷം കോടി രൂപയായി നിശ്ചയിച്ചിട്ടുണ്ട്.

X
Top