സാമ്പത്തിക വളർച്ച 8% വരെ നിലനിർത്താൻ കഴിയുമെന്ന് ആർബിഐ ഗവർണർമൊത്ത വില പണപ്പെരുപ്പം മൂന്ന് മാസത്തെ താഴ്ന്ന നിലയില്‍ലോകത്ത് ഏറ്റവും കൂടുതൽ സ്വർണം ഉൽപ്പാദിപ്പിക്കുന്ന ‘കെജിഎഫി’ൽ നിന്ന് 2022-ൽ ഖനനം ചെയ്തത് 2,26,796 കിലോഗ്രാംക്രൂഡ് ഓയിൽ, ശുദ്ധീകരിച്ച ഭക്ഷ്യ എണ്ണ എന്നിവയുടെ ഇറക്കുമതി നികുതി കേന്ദ്രസർക്കാർ വർധിപ്പിച്ചു2045 ഓടേ രാജ്യത്ത് തൊഴില്‍ രംഗത്തേയ്ക്ക് 18 കോടി ജനങ്ങള്‍ കൂടിയെത്തുമെന്ന് റിപ്പോര്‍ട്ട്

വീണ്ടും എൽഐസി ഓഹരി വിൽപനയ്ക്ക് കേന്ദ്രം

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനിയും പൊതുമേഖലാ സ്ഥാപനവുമായ എൽഐസിയുടെ(LIC) ഓഹരികൾ വിറ്റഴിക്കാൻ വീണ്ടും കേന്ദ്രം ഒരുങ്ങുന്നു. നടപ്പു സാമ്പത്തിക വർഷം (2024-25) തന്നെ 5 ശതമാനം ഓഹരി വിറ്റഴിക്കാനാണ് നീക്കമെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.

ഫോളോ-ഓൺ പബ്ലിക് ഓഫർ (FPO) അല്ലെങ്കിൽ യോഗ്യരായ നിക്ഷേപക സ്ഥാപനങ്ങൾക്ക് ഓഹരി വിൽക്കുന്ന ക്വാളിഫൈഡ് ഇൻസ്റ്റിറ്റ്യൂഷൻസ് പ്ലേസ്മെന്റ് (QIP) എന്നിവയാണ് സർക്കാർ ആലോചിക്കുന്നത്.

എഫ്പിഒ ആണ് സർക്കാർ നടപ്പാക്കുന്നതെങ്കിൽ ചെറുകിട നിക്ഷേപർക്കും ഓഹരി വിൽപനയിൽ പങ്കെടുക്കാനാകും. ഇന്ത്യയിലെ ഏറ്റവും വലിയ പ്രാരംഭ ഓഹരി വിൽപന (ഐപിഒ) എന്ന നേട്ടം നിലവിൽ എൽഐസിക്ക് സ്വന്തമാണ്. 2022 മെയിൽ നടന്ന ഐപിഒയിലൂടെ 21,000 കോടി രൂപ കേന്ദ്രം സമാഹരിച്ചിരുന്നു.

എന്തുകൊണ്ട് വീണ്ടും ഓഹരി വിൽപന?
100 ശതമാനവും കേന്ദ്രത്തിന് ഓഹരി പങ്കാളിത്തമുള്ള സ്ഥാപനമായിരുന്നു എൽഐസി. ഐപിഒയിൽ 3.5 ശതമാനം ഓഹരികൾ വിറ്റഴിച്ചതോടെ, ഇത് 96.5 ശതമാനമായി.

0.79 ശതമാനം മ്യൂച്വൽഫണ്ടുകളുടെയും 1.77 ശതമാനം ചെറുകിട (റീറ്റെയ്ൽ) നിക്ഷേപകരുടെയും 0.19 ശതമാനം വിദേശ പോർട്ട്ഫോളിയോ നിക്ഷേപകരുടെയും (എഫ്പിഐ) 0.75 ശതമാനം മറ്റ് നിക്ഷേപകരുടെയും കൈവശമാണ്.

ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത കമ്പനി മൂന്നുവർഷത്തിനകം ഘട്ടംഘട്ടമായി പൊതു ഓഹരി പങ്കാളിത്തം 25 ശതമാനത്തിലേക്ക് ഉയർത്തണമെന്നാണ് സെബിയുടെ ചട്ടം. എന്നാൽ, എൽഐസിക്ക് ഇക്കാര്യത്തിൽ 2032 വരെ ഇളവ് സെബി നൽകിയിട്ടുണ്ട്.

ഈ ചട്ടം പാലിക്കുന്നതിന്റെ ഭാഗമായാണ് നിലവിൽ‌ വീണ്ടും ഓഹരി വിൽക്കാൻ കേന്ദ്രം ഒരുങ്ങുന്നത്.

ഓഹരികൾ നേട്ടത്തിൽ
ഓഹരി ഒന്നിന് 949 രൂപ നിരക്കിലായിരുന്നു എൽഐസിയുടെ ഐപിഒ. ഇന്നലെ വ്യാപാരം പുരോഗമിക്കുന്നത് 3.26 ശതമാനം നേട്ടത്തോടെ 1,114.70 രൂപയിൽ. ഈ മാസം ഒന്നിന് രേഖപ്പെടുത്തിയ 1,222 രൂപയാണ് റെക്കോർഡ്.

എൽഐസിയുടെ വിപണിമൂല്യം ഇന്നലെ വീണ്ടും 7 ലക്ഷം കോടി രൂപ കടന്നു. കഴിഞ്ഞ ഫെബ്രുവരിയിലും ഈ നാഴികക്കല്ല് പിന്നിട്ടിരുന്നെങ്കിലും നിലനിർത്തിയിരുന്നില്ല.

എൽഐസി ഓഹരികൾ കഴിഞ്ഞ ഒരു വർഷത്തിനിടെ നിക്ഷേപകർക്ക് 70 ശതമാനവും ഒരു മാസത്തിനിടെ 9 ശതമാനവും നേട്ടം സമ്മാനിച്ചിട്ടുണ്ട്.

X
Top