അവികസിത രാജ്യങ്ങളുമായി എഐ മോഡലുകള്‍ പങ്കിടാന്‍ ഇന്ത്യഇന്ത്യയിലെ സമ്പന്ന സംസ്ഥാനം ഗോവ; കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്‍റെ പട്ടിക പുറത്ത്2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് ജിഎസ്‌ടി ഇല്ല; വാര്‍ത്തകള്‍ തള്ളി കേന്ദ്ര ധനകാര്യ മന്ത്രാലയംആറ് വർഷത്തിനിടെ സ്വർണ വിലയിൽ 200% വർദ്ധനഇന്ത്യ-യുകെ വ്യാപാര കരാര്‍: ആത്മനിര്‍ഭര്‍ ഭാരത് പദ്ധതികളുടെ ആനുകൂല്യം യുകെ കമ്പനികള്‍ക്കും ലഭ്യമാകും

നികുതി വെട്ടിപ്പിനെതിരെ എഐ അധിഷ്ഠിത നടപടികളുമായി സിബിഡിടി

ന്യൂഡല്‍ഹി: നൂതന ഡാറ്റാ അനലിറ്റിക്‌സും കൃത്രിമബുദ്ധിയും പ്രയോജനപ്പെടുത്തി നികുതി വെട്ടിപ്പ് തടയുന്നതിനുള്ള ശ്രമങ്ങള്‍ ശക്തമാക്കാന്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് (സിബിഡിടി) ഒരുങ്ങുന്നു. ഇക്കണോമിക് ടൈംസിന് അനുവദിച്ച അഭിമുഖത്തില്‍ ചെയര്‍മാന്‍ രവി അഗര്‍വാളാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പാര്‍ലമെന്റിന്റെ നടപ്പു സമ്മേളനത്തില്‍ പുതിയ ആദായനികുതി നിയമം പാസാക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് വെളിപെടുത്തല്‍.

2023 ഏപ്രില്‍ മുതല്‍ 2025 ജൂണ്‍ മധ്യം വരെ 963 കോടി രൂപയുടെ തെറ്റായ കിഴിവ് ക്ലെയിമുകള്‍ പിന്‍വലിക്കാനും 409.50 കോടി രൂപ അധിക നികുതി അടയ്ക്കാനും നികുതിദായകര്‍ നിര്‍ബന്ധിതരായെന്ന് അദ്ദേഹം പറഞ്ഞു.

ഇതേ കാലയളവില്‍, 30,161 വ്യക്തികളാണ് 29,208 കോടി രൂപയുടെ വിദേശ ആസ്തികളും 1,089 കോടി രൂപയുടെ വിദേശ വരുമാനവും വെളിപ്പെടുത്തിയത്. ഡിജിറ്റലൈസേഷന്റെ ആനൂകൂല്യത്തില്‍ രാജ്യത്തെ നികുതിദായകരുടെ അടിത്തറ 2014 സാമ്പത്തിക വര്‍ഷത്തില്‍ 30 ദശലക്ഷത്തില്‍ നിന്ന് 2025 സാമ്പത്തിക വര്‍ഷത്തില്‍ 90 ദശലക്ഷമായെന്ന് പറഞ്ഞ അഗര്‍വാള്‍ മൊത്ത റീഫണ്ടുകള്‍ ഏകദേശം അഞ്ചിരട്ടിയായി വര്‍ദ്ധിച്ച കാര്യവും വെളിപെടുത്തി.

റീഫണ്ട് 2014 സാമ്പത്തിക വര്‍ഷത്തിലെ 83,008 കോടി രൂപയില്‍ നിന്ന് 2025 സാമ്പത്തിക വര്‍ഷത്തില്‍ 4.76 ലക്ഷം കോടി രൂപയായി വര്‍ദ്ധിച്ചു. റീഫണ്ടുകളുടെ ശരാശരി പ്രോസസ്സിംഗ് സമയം ഇപ്പോള്‍ 17 ദിവസമാണ്. ഒരു ദശാബ്ദം മുന്‍പ് ഇത് 93 ദിവസങ്ങളായിരുന്നു.

ഏകദേശം 22% ആദായ നികുതി റിട്ടേണുകള്‍ ഇപ്പോള്‍ ഒരു ദിവസത്തിനുള്ളില്‍ പ്രോസസ്സ് ചെയ്യപ്പെടുന്നു. 26% പൂര്‍ത്തിയാകുന്നതിന് രണ്ട് മുതല്‍ ഏഴ് ദിവസം വരെ യാണെടുക്കുന്നത്. ഏകദേശം 400 ദശലക്ഷം നികുതിദായകര്‍ക്ക് മുന്‍കൂട്ടി പൂരിപ്പിച്ച റിട്ടേണുകള്‍ സൃഷ്ടിക്കുന്നതിനായി വകുപ്പ് പ്രതിവര്‍ഷം ഏകദേശം 6.5 ബില്യണ്‍ ഇടപാടുകള്‍ പ്രോസസ്സ് ചെയ്യുന്നുണ്ടെന്നും അവരില്‍ 99% പേരും മുന്‍കൂട്ടി പൂരിപ്പിച്ച ഡാറ്റ കൃത്യമായി കണ്ടെത്തുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

6.5 ബില്യണിലധികം ആഭ്യന്തര ഡിജിറ്റല്‍ ഇടപാടുകളില്‍ നിന്നും അന്താരാഷ്ട്ര ഡാറ്റ പങ്കിടല്‍ ക്രമീകരണങ്ങളില്‍ നിന്നുമുള്ള ഉള്‍ക്കാഴ്ചകള്‍ ഉപയോഗിച്ച്, വരുമാനത്തിലെ പൊരുത്തക്കേടുകള്‍ കണ്ടെത്താന്‍ ആദായനികുതി വകുപ്പ് ഇപ്പോള്‍ സജ്ജമാണ്.

X
Top