ബൈജുസിന്റെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ (സിഎഫ്ഒ) അജയ് ഗോയൽ എഡ് ടെക്കിൽ ചേർന്ന് ആറ് മാസത്തിനുള്ളിൽ ജോലി ഉപേക്ഷിച്ചു. അടുത്തിടെ ആറ് വ്യത്യസ്ത സ്ഥാപനങ്ങളായി വിഭജനം പ്രഖ്യാപിച്ച തന്റെ മുൻ സ്ഥാപനമായ വേദാന്തയിലേക്ക് അദ്ദേഹം മടങ്ങും.
2021-22 സാമ്പത്തീക വർഷത്തെ ഫലങ്ങൾ കമ്പനിക്ക് ഇതുവരെ ഫയൽ ചെയ്യാനായിട്ടില്ല. കൂടാതെ ഒരു ബില്യൺ ഡോളർ വായ്പ നൽകിയവരുമായുള്ള പ്രശ്‌നങ്ങൾ തുടരുന്നതിനിടെ, പ്രവർത്തനങ്ങൾ തുടരുന്നതിന് പുതിയ മൂലധനം സ്വരൂപിക്കാൻ കമ്പനി ശ്രമിക്കുമ്പോഴാണ് ബൈജൂസിന്റെ നിർണ്ണായക സമയത്താണ് ഗോയലിന്റെ വിടവാങ്ങൽ.
തങ്ങളുടെ സാമ്പത്തിക പ്രവർത്തന വിഭാഗത്തിൽ പുതിയ നിയമനങ്ങൾ നടത്തിയതായി ബൈജൂസ് അറിയിച്ചു. പ്രദീപ് കനകിയ സീനിയർ അഡൈ്വസറായും നിലവിൽ ഫിനാൻസ് പ്രസിഡന്റ് ആയ നിതിൻ ഗോലാനി, ഇന്ത്യൻ സിഎഫ്ഒ ആയും ചുമതലയേൽക്കും.
“മൂന്ന് മാസത്തിനുള്ളിൽ FY22 ഓഡിറ്റ് തയ്യാറാക്കാൻ എന്നെ സഹായിച്ചതിന് ബൈജൂസിന്റെ സ്ഥാപകർക്കും സഹപ്രവർത്തകർക്കും ഞാൻ നന്ദി പറയുന്നു.” വേദാന്ത ലിമിറ്റഡിലേക്ക് മടങ്ങുന്ന നിലവിലെ സിഎഫ്ഒ അജയ് ഗോയൽ പറഞ്ഞു, ബൈജൂസിന്റെ ഹ്രസ്വവും എന്നാൽ ഫലപ്രദവുമായ കാലയളവിൽ ലഭിച്ച പിന്തുണയെ ഞാൻ പ്രകീർത്തിക്കുന്നു.
FY22 ഓഡിറ്റിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം അദ്ദേഹം മാറും.
ഗോലാനി മുമ്പ് ആകാശ് എജ്യുക്കേഷനിൽ ചീഫ് സ്ട്രാറ്റജി ഓഫീസറായിരുന്നു. 2021-ൽ ബൈജുസിന്റെ 1 ബില്യൺ ഡോളറിന്റെ ആകാശ് ഏറ്റെടുക്കലിൽ അദ്ദേഹം നിർണായക പങ്ക് വഹിച്ചു, കൂടാതെ ആകാശ് ഏറ്റെടുക്കലിനു ശേഷം സുപ്രധാന ചുമതലയിലേക്ക് അദ്ദേഹം മാറുകയും ചെയ്തു.
ബൈജുസിന്റെ മുൻ സിഎഫ്ഒ പിവി റാവു 2021 ഡിസംബറിൽ രാജിവച്ചിരുന്നു, 16 മാസങ്ങൾക്ക് ശേഷം ഈ വർഷം ഏപ്രിലിൽ ഗോയലിന്റെ നിയമനം വന്നു. നേരത്തെ അനിൽ അഗർവാളിന്റെ വേദാന്ത റിസോഴ്‌സിന്റെ ഗ്രൂപ്പ് ഡെപ്യൂട്ടി സിഎഫ്ഒ ആയിരുന്നു ഗോയൽ.
വേദാന്തയ്ക്ക് മുമ്പ്, ഡിയാജിയോ, ജിഇ (ജനറൽ ഇലക്ട്രിക്), കൊക്ക കോള, നെസ്‌ലെ എന്നിവയ്‌ക്കൊപ്പമായിരുന്നു ഗോയൽ.