കൊച്ചി– ബെംഗളൂരു വ്യവസായ ഇടനാഴി: കേന്ദ്രസർക്കാരിനെ വീണ്ടും സമീപിച്ച് കേരളംജിഎസ്ടി അപ്പലേറ്റ് ട്രിബ്യൂണല്‍ ഉടൻ പ്രവര്‍ത്തനക്ഷമമായേക്കുംവയോജന പാർപ്പിട വിപണി വൻ വളർച്ചയിലേക്ക്റഷ്യൻ എണ്ണ വാങ്ങിയതിന്റെ കണക്കുകൾ പുറത്തുവിട്ട് കേന്ദ്രംഇന്ത്യ 18 ദശലക്ഷം ടൺ അരി കയറ്റുമതി ചെയ്‌തേക്കും

വിപ്രോ ഓഹരിയില്‍ ബെയറിഷായി ബ്രോക്കറേജ് സ്ഥാപനങ്ങള്‍

മുംബൈ: തണുപ്പന്‍ നാലാംപാദ പ്രകടനം വിപ്രോ ഓഹരികളിലെ ബ്രോക്കറേജ് പ്രതീക്ഷകള്‍ കുറച്ചു. കോടക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇന്‍വെസ്‌റ്റേഴ്‌സ് 360 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഓഹരി കുറയ്ക്കാന്‍ നിര്‍ദ്ദേശിക്കുമ്പോള്‍ നിര്‍മല്‍ ബാങ് 350 രൂപ ലക്ഷ്യവില നിശ്ചയിച്ച് വില്‍പന റേറ്റിംഗാണ് നല്‍കുന്നത്. മോതിലാല്‍ ഓസ്വാള്‍ ന്യൂട്രല്‍ റേറ്റിംഗ് നിലനിര്‍ത്തി.

2024-25 ഇപിഎസ് 7.2 ശതമാനം/4.4 ശതമാനം എന്നിങ്ങനെ വെട്ടിച്ചുരുക്കിയിരിക്കയാണ് മോതിലാല്‍ ഓസ്വാള്‍. 2024-25 സാമ്പത്തിക വര്‍ഷങ്ങളില്‍ എതിരാളികളേക്കാള്‍ മങ്ങിയ പ്രകടനാകും വിപ്രോ കാഴ്ചവയ്ക്കുക, കോടക് സെക്യൂരിറ്റീസ് പറഞ്ഞു. വരുമാന അനുമാനം യഥാക്രമം 1-2 ശതമാനം കുറയ്ക്കാന്‍ അവര്‍ തയ്യാറായി.

മാര്‍ച്ചിലവസാനിച്ച പാദത്തില്‍ വിപ്രോ അറ്റാദായം 0.4 ശതമാനം ഇടിവ് വേരിട്ടിരുന്നു. ഏകീകൃത അറ്റാദായം 3,074 കോടി രൂപയായി കുറയുകയായിരുന്നു. തൊട്ടുമുന്‍വര്‍ഷത്തെ സമാന പാദത്തില്‍ 3,087 കോടി രൂപയായിരുന്നു അറ്റാദായം.

ഏകീകൃത പ്രവര്‍ത്തന വരുമാനം 11 ശതമാനം വര്‍ധനവില്‍ 23,190 കോടി രൂപയായിട്ടുണ്ട്. സ്ഥിരമായ കറന്‍സിയുടെ അടിസ്ഥാനത്തില്‍ വരുമാന വളര്‍ച്ച തുടര്‍ച്ചയായി 0.6 ശതമാനം കുറഞ്ഞപ്പോള്‍ വര്‍ഷം തോറും 6.5 ശതമാനമായി കൂടി. വരുമാനത്തില്‍ 13 ശതമാനം വര്‍ധനവും ഏകീകൃത ലാഭത്തില്‍ 2.2 ശതമാനം വര്‍ധനവുമാണ് പ്രതീക്ഷിച്ചിരുന്നത്.

X
Top