രാജ്യത്തെ വ്യാവസായികോത്പാദനം ജൂണില്‍ 12.3 ശതമാനമായി കുറഞ്ഞുഉപഭോക്തൃ വില സൂചിക പണപ്പെരുപ്പം 5 മാസത്തെ താഴ്ചയില്‍പൊതുമേഖല സ്വകാര്യവത്ക്കരണം നീണ്ടേക്കുംഇന്ത്യ ഏഷ്യയിലെ ഏറ്റവും ശക്തമായ സമ്പദ്‌വ്യവസ്ഥയാകുംഅന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില ഇടിഞ്ഞു

ഓക്‌സിഡന്റൽ പെട്രോളിയം കോർപ്പറേഷനിൽ 529 മില്യൺ ഡോളർ നിക്ഷേപിച്ച് ബെർക്ക്‌ഷെയർ ഹാത്ത്‌വേ

ന്യൂഡൽഹി: ഓക്‌സിഡന്റൽ പെട്രോളിയം കോർപ്പറേഷന്റെ 9.6 ദശലക്ഷം ഓഹരികൾ കൂടി വാങ്ങി വാറൻ ബഫറ്റിന്റെ ബെർക്‌ഷെയർ ഹാത്ത്‌വേ ഇൻക്. ഈ ഏറ്റവും പുതിയ നിക്ഷേപത്തോടെ ഓയിൽ കമ്പനിയിലെ ബെർക്‌ഷെയറിന്റെ ഓഹരി പങ്കാളിത്തം 16.3 ശതമാനമായി ഉയർന്നു. ഓയിൽ കമ്പനിയുടെ ഓഹരികൾ നിലവിൽ ഈ വർഷത്തെ ഏറ്റവും ഉയർന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്. കഴിഞ്ഞ ആഴ്‌ചയാണ് ഈ വാങ്ങലുകൾ നടന്നതെന്നും, ഈ ഇടപാടിന് ഏകദേശം 529 മില്യൺ ഡോളറിന്റെ മൂല്യമുണ്ടെന്നും ബെർക്ക്‌ഷയർ റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു. എണ്ണക്കമ്പനിയിൽ കഴിഞ്ഞ മാസം ബെർക്ക്‌ഷെയർ നടത്തിയ 336 മില്യൺ ഡോളറിന്റെ ഓഹരി വാങ്ങലിനും ഈ വർഷം ആദ്യം നടത്തിയ 7 ബില്യൺ ഡോളറിന്റെ വാങ്ങലിനും പുറമെയാണ് കഴിഞ്ഞയാഴ്ച നടത്തിയ ഈ ഇടപാട്.

ഈ വാങ്ങലുകൾക്ക് ശേഷം ബെർക്ക്‌ഷെയറിന് ഇപ്പോൾ ഓക്‌സിഡന്റൽ പെട്രോളിയം കോർപ്പറേഷനിൽ ഏകദേശം 8.52 ബില്യൺ ഡോളർ വിലമതിക്കുന്ന 152.7 മില്യൺ ഓഹരികളുണ്ട്. ഒക്‌സിഡന്റലിലെ ഏറ്റവും വലിയ വ്യക്തിഗത ഓഹരി ഉടമയാണ് ബെർക്ക്‌ഷയർ. കൂടാതെ, 83.9 ദശലക്ഷം ഓക്‌സിഡന്റൽ ഓഹരികൾ കൂടി വാങ്ങാനുള്ള ഓപ്ഷനുകളും കമ്പനിക്ക് സ്വന്തമായുണ്ട്. ഈ ഓപ്ഷൻ ഉപയോഗിച്ചാൽ കമ്പനിയുടെ ഓഹരി പങ്കാളിത്തം 25% ആയി ഉയരും.

X
Top