ഉല്‍പ്പാദന മേഖലയിലെ വളര്‍ച്ച ഇടിഞ്ഞതായി സര്‍വേഇന്ധന വില ഉയർന്നതോടെ വിമാനയാത്രാ നിരക്കുകള്‍ വര്‍ധിച്ചേക്കുംജിഎസ്ടി വരുമാനത്തില്‍ 8.5 ശതമാനം വര്‍ദ്ധനയുപിഐ ഇടപാടുകളിൽ ഇടിവ്ഈ വര്‍ഷത്തെ വിവാഹ സീസണില്‍ 48 ലക്ഷത്തോളം വിവാഹങ്ങള്‍ നടന്നേക്കും; ഇന്ത്യക്കാർ ചെലവാക്കാന്‍ പോകുന്നത് 6 ലക്ഷം കോടി രൂപ

20,000 കോടി വിറ്റുവരവ് ലക്ഷ്യവുമായി ബെര്‍ജര്‍ പെയിന്റ്സ്

ബെര്‍ജര്‍ പെയിന്റ്സ് ലിമിറ്റഡിന്റെ വരുമാനം 2028-29 ഓടെ ഇരട്ടിയായി 20,000 കോടിയിലെത്തുമെന്നു കമ്പനി എംഡിയും സിഇഒയുമായ അഭിജിത് റോയ് പറഞ്ഞു. ഈ ലക്ഷ്യത്തിനായി കമ്പനിയുടെ ശേഷി പ്രതിമാസം 95,000 ടണ്ണില്‍ നിന്ന് 1.6 ലക്ഷം ടണ്ണായി വികസിപ്പിക്കുമെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അടുത്ത 5-6 വര്‍ഷത്തിനുള്ളില്‍ ഗ്രീന്‍ഫീല്‍ഡ്, ബ്രൗണ്‍ഫീല്‍ഡ് വിപുലീകരണ പദ്ധതികളില്‍ 2,700 കോടി രൂപ നിക്ഷേപിക്കാന്‍ കമ്പനി തയ്യാറെടുക്കുകയാണ്. ശേഷി വിപുലീകരണം കമ്പനിയെ അതിന്റെ 14 ശതമാനം വാര്‍ഷിക വളര്‍ച്ച നിലനിര്‍ത്താന്‍ പര്യാപ്തമാക്കും എന്നാണ് കരുതുന്നത്.

ബര്‍ഗര്‍ പെയിന്റ്‌സ് മൂന്ന് ഗ്രീന്‍ഫീല്‍ഡ് സൗകര്യങ്ങള്‍ക്കായി ഒരു പദ്ധതി തയ്യാറാക്കിയിട്ടുണ്ട് – ഒന്ന് പനഗഢില്‍ (പശ്ചിമ ബംഗാള്‍), മറ്റൊന്ന് ഒഡീഷയിലും മൂന്നാമത്തേത് പടിഞ്ഞാറന്‍ ഇന്ത്യയിലുമാണ്.

അനുബന്ധ സ്ഥാപനങ്ങളെ ലയിപ്പിക്കാനും കമ്പനി പദ്ധതിയിടുന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തെ ജൂണ്‍ പാദത്തില്‍ കമ്പനി 20 ശതമാനം വിപണി വിഹിതം കൈവരിച്ചു. ഇതോടെ , നിപ്പോണ്‍, കന്‍സായി, ഏഷ്യന്‍ പെയിന്റ്സ് എന്നിവയ്ക്ക് പിന്നാലെ കമ്പനി ഏഷ്യയിലെ നാലാമത്തെ വലിയ പെയിന്റ് നിര്‍മ്മാതാവായി മാറി.

ക്രൂഡ് ഓയില്‍ വില ബാരലിന് 100 ഡോളറായി ഉയര്‍ന്നാലും കമ്പനിയുടെ മാര്‍ജിനുകളില്‍ നേരിയ സ്വാധീനം മാത്രമേ ഉണ്ടാകൂ എന്നും റോയ് പറഞ്ഞു.

2024 സാമ്പത്തിക വര്‍ഷത്തില്‍ 11,700 കോടി രൂപയുടെ വിറ്റുവരവാണ്‌ ബെര്‍ജര്‍ പെയിന്റ്സ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ വര്‍ഷം ഇത് 10,600 കോടി രൂപയായിരുന്നു.

കോട്ടിംഗ് വിപണിയില്‍ കൂടുതൽ നേട്ടമുണ്ടാക്കാൻ പുതിയ ഉല്‍പ്പന്നങ്ങളുടെയും സാങ്കേതികവിദ്യകളുടെയും വികസനത്തിലും കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നുണ്ട്.

X
Top