നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 24 രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി പോസിറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിറഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താതെ ഇന്ത്യയ്ക്ക് തീരുവ ഇളവില്ല: ട്രംപ്ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്

താഴ്ച വരിച്ച് ബെഞ്ച്മാര്‍ക്ക് സൂചികകള്‍

മുംബൈ: നേട്ടത്തോടെ തുടങ്ങിയ വിപണി പിന്നീട് താഴ്ച വരിച്ചു. 121.07 പോയിന്റ് (0.21 ശതമാനം) കുറവില്‍ 58645.52 ലെവലിലാണ് സെന്‍സെക്‌സുള്ളത്. നിഫ്റ്റി 37 പോയിന്റ് (0.21 ശതമാനം) താഴ്ന്ന് 17505.80 ത്തിലും ട്രേഡ് ചെയ്യുന്നു.

മൊത്തം 1621 ഓഹരികള്‍ മുന്നേറുമ്പോള്‍ 1231 ഓഹരികള്‍ തിരിച്ചടി നേരിട്ടു. 142 ഓഹരി വിലകളില്‍ മാറ്റമില്ല. അപ്പോളോ ഹോസ്പിറ്റല്‍ എന്‍ടിപിസി ഐഷര്‍ മോട്ടോഴ്‌സ്, മാരുതി സുസുക്കി, കോടക് മഹീന്ദ്ര എന്നിവയാണ് നിഫ്റ്റിയില്‍ നേട്ടത്തിലുള്ളവ.

ടാറ്റ സ്റ്റീല്‍, ഹിന്‍ഡാല്‍കോ, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ബിപിസിഎല്‍, ശ്രീ സിമന്റ്‌സ് എന്നിവ തകര്‍ച്ച നേരിടുന്നു. സെന്‍സെക്‌സില്‍ എന്‍ടിപിസി, മാരുതി സുസുക്കി, കോടക് മഹീന്ദ്ര, എം ആന്റ്എം, ഐടിസി എന്നിവ ഉയര്‍ച്ച നേടിയപ്പോള്‍ അള്‍ട്രാടെക് സിമന്റ്, ബജാജ് ഫിന്‍സര്‍വ് റിലയന്‍സ്, ടാറ്റ സ്റ്റീല്‍, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് എന്നി ദുര്‍ബലമായി. മേഖലകളില്‍ ലോഹം ഒരു ശതമാനം ഇടിവ് നേരിട്ടു.

അതേസമയം വാഹനം, പവര്‍, മൂലധന ഉപകരണങ്ങള്‍ രംഗങ്ങളില്‍ വാങ്ങല്‍ ദൃശ്യമാണ്. വിദേശ നിക്ഷേപകരുടെ വാങ്ങലിന് അന്ത്യമായതായി ജിയോജിത്തിലെ വികെ വിജയ് കുമാര്‍ നിരീക്ഷിക്കുന്നു. വ്യാഴാഴ്ച എഫ്‌ഐഐകള്‍ അറ്റവില്‍പ്പനക്കാരായത് ചൂണ്ടിക്കാട്ടിയാണ് വിജയ് കുമാര്‍ ഇക്കാര്യം പറയുന്നത്.

ഇന്നലെ 2290 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ വിദേശ നിക്ഷേപകര്‍ തയ്യാറായിരുന്നു. ഇതോടെ ആഭ്യന്തര വിപണി വീണ്ടും ചാഞ്ചാട്ടമേഖലയിലേയ്ക്ക് തിരിച്ചെത്തി.ഉയരുന്ന ഡോളര്‍ സൂചികയും യുഎസ് ബോണ്ട് യീല്‍ഡ് ഉയര്‍ന്ന് 3.26 ശതമാനമായതുമാണ് വിദേശനിക്ഷേപകരെ അകറ്റുന്നത്.

അതുകൊണ്ടുതന്നെ അടുത്ത ഘട്ടങ്ങളില്‍ നിക്ഷേപകര്‍ ജാഗ്രത പുലര്‍ത്തണമെന്ന് വിജയ്കുമാര്‍ നിര്‍ദ്ദേശിച്ചു.

X
Top