കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

നേരിയ താഴ്ചയില്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍

മുംബൈ: ബെഞ്ച് മാര്‍ക്ക് സൂചികകള്‍ നേരിയ താഴ്ച വരിക്കുന്നു.സെന്‍സെക്‌സ് 79.10 പോയിന്റ് അഥവാ 0.13 ശതമാനം ഇടിവ് നേരിട്ട് 62193.58 ലെവലിലും നിഫ്റ്റി 18.20 പോയിന്റ് അഥവാ 0.10 ശതമാനം താഴ്ന്ന് 18465.90 ലെവലിലുമാണ് വ്യാപാരത്തിലുള്ളത്. മൊത്തം 1899 ഓഹരികള്‍ മുന്നേറുമ്പോള്‍ 1006 ഓഹരികള്‍ പിന്‍വലിഞ്ഞു.

119 എണ്ണത്തിന്റെ വിലയില്‍ മാറ്റമില്ല. ഊര്‍ജ്ജം, എഫ്എംസിജി ഒഴിച്ചുള്ള മേഖലകളെല്ലാം നേട്ടത്തിലാണ്. ബിഎസ്ഇ മിഡ് ക്യാപ്പ്, സ്‌മോള്‍ക്യാപ്പ് സൂചികകള്‍ അരശതമാനത്തോളം ഉയര്‍ന്നു. പഞ്ചാബ് നാഷണല്‍ ബാങ്ക്, വണ്‍ 97 കമ്യൂണിക്കേഷന്‍സ്, പിരമല്‍ എന്റര്‍പ്രൈസസ്, ബന്ധന്‍ ബാങ്ക്, എഫ്എസ്എന്‍ ഇ കൊമേഴ്‌സ് , എച്ച്ഡിഎഫ്‌സി ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനി, സൈഡസ് ലൈഫ് സയന്‍സസ്, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഡിഎല്‍എഫ്, ലാര്‍സണ്‍ ആന്റ് ടൂബ്രോ, ബയോകോണ്‍, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് ഓഹരികളാണ് നേട്ടത്തില്‍ മുന്നില്‍.

അദാനി ഗ്രീന്‍ എനര്‍ജി, അവന്യൂ സൂപ്പര്‍മാര്‍ട്ട്‌സ്, അദാനി ട്രാന്‍സ്മിഷന്‍, ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഗോദ്‌റേജ് കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ്, പിഡിലൈറ്റ്, ഐസിഐസിഐ ലൊമ്പാര്‍ഡ്, മാരികോ, നെസ്ലെ, ഏഷ്യന്‍ പെയ്ന്റ്‌സ്, ഐടിസി എന്നിവ നഷ്ടം നേരിടുകയും ചെയ്തു.

ഹ്രസ്വകാലത്തില്‍ 18900 ലക്ഷ്യം വയ്ക്കാനുള്ള ഒരുക്കത്തിലാണ് നിഫ്റ്റിയെന്ന് ആഷിക സ്റ്റോക്ക് ബ്രോക്കിംഗിലെ ടെക്‌നിക്കല്‍ അനലിസ്റ്റ് തീര്‍ത്ഥങ്കര്‍ ദാസ് നിരീക്ഷിക്കുന്നു. 18050-18100 ലാണ് സൂചിക പിന്തുണ തേടിയിരിക്കുന്നത്. ട്രെന്‍ഡ് നിര്‍ണ്ണയിക്കുന്ന ലെവല്‍ 18000 ആയിരിക്കും.

ബുള്ളിഷ് തരംഗമാണ് നിലവിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.

X
Top