തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റില്‍ 5.1 ശതമാനമായി കുറഞ്ഞുഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ ആദ്യപാദ വളര്‍ച്ചാ നിരക്ക് ലോകത്തിലെ ഉയര്‍ന്നത്:  ശിവരാജ് സിംഗ് ചൗഹാന്‍ഡോളറിനെതിരെ 8 പൈസ നേട്ടത്തില്‍ രൂപനിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്

ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ഉയര്‍ന്നു, നിഫ്റ്റി 18200 ല്‍

മുംബൈ: വിപണി തുടര്‍ച്ചയായ രണ്ടാം ദിവസവും നേട്ടത്തില്‍ വ്യാപാരം ആരംഭിച്ചു. 237.77 പോയിന്റ് അഥവാ 0.39 ശതമാനം ഉയര്‍ന്ന് സെന്‍സെക്‌സ് 61,188.13 ലെവലിലും 94.60 പോയിന്റ് അഥവാ 0.52 ശതമാനം ഉയര്‍ന്ന് നിഫ്റ്റി 18,211.80 ലെവലിലുമാണ് വ്യാപാരത്തിലുള്ളത്. മൊത്തം 917 ഓഹരികളാണ് നേട്ടത്തില്‍.

660 എണ്ണം പിന്‍വലിഞ്ഞു. 1905 ഓഹരി വിലകളില്‍ മാറ്റമില്ല. ബ്രിട്ടാനിയ, എസ്ബിഐ ഇന്‍ഷൂറന്‍സ്, ആക്‌സിസ് ബാങ്ക്, ടാറ്റ സ്റ്റീല്‍, ടാറ്റ മോട്ടോഴ്‌സ്, അദാനി പോര്‍ട്ട്‌സ്, ടെക് മഹീന്ദ്ര, പവര്‍ഗ്രിഡ്, എച്ച്ഡിഎഫ്‌സി ബാങ്ക്, അള്‍ട്രാടെക് സിമന്റ്, ബജാജ് ഫിനാന്‍സ്, ഇന്‍ഫോസിസ് എന്നിവ നേട്ടമുണ്ടാക്കിയവയില്‍ മുന്നില്‍ നില്‍ക്കുന്നു.

മാരികോ, വേദാന്ത, ടൈറ്റന്‍ കമ്പനി, സിപ്ല, എസ്ആര്‍എഫ്, സണ്‍ ഫാര്‍മ, ഡോ.റെഡ്ഡീസ്, ഏഷ്യന്‍ പെയ്ന്റ്‌സ്, പ്രോക്ടര്‍ ആന്റ് ഗാംബിള്‍ എന്നിവയാണ് നഷ്ടം വരിച്ചവ. എല്ലാ മേഖലകളും ഉയര്‍ന്നതിനും വിപണി സാക്ഷിയായി. ബിഎസ്ഇ സ്‌മോള്‍ക്യാപ്പ്, മിഡ് ക്യാപ്പ് സൂചികകള്‍ അരശതമാനത്തോളം നേട്ടത്തിലാണ്.

X
Top