ജമ്മു & കശ്മീരിലെ ലിഥിയം ഖനനത്തിനുള്ള ലേലത്തിൽ ഒരു കമ്പനി പോലും പങ്കെടുത്തില്ലരാജ്യത്തെ 83 ശതമാനം യുവാക്കളും തൊഴില് രഹിതരെന്ന് റിപ്പോര്ട്ട്ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി കുറയുന്നുവെനസ്വേലയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് നിർത്തി ഇന്ത്യകിൻഫ്ര പെട്രോകെമിക്കൽ പാർക്കിൽ ഇതുവരെ 227.77 കോടിയുടെ നിക്ഷേപം

നേരിയ തോതില്‍ ഉയര്‍ന്ന് ബെഞ്ച്മാര്‍ക്ക് സൂചികകള്‍

മുംബൈ: ചാഞ്ചാട്ടം നിറഞ്ഞ ദിനത്തില്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ മാറ്റമില്ലാതെ തുടരുന്നു. സെന്‍സെക്‌സ് 71.41 പോയിന്റ് അഥവാ 0.12 ശതമാനം മാത്രം ഉയര്‍ന്ന് 59402.31 ലെവലിലും നിഫ്റ്റി 17.40 പോയിന്റ് അഥവാ 0.10 ശതമാനം ഉയര്‍ന്ന് 17621.70 ലെവലിലും വ്യാപാരം തുടരുകയാണ്. മൊത്തം 1678 ഓഹരികള്‍ മുന്നേറുമ്പോള്‍ 1289 എണ്ണമാണ് തിരിച്ചടി നേരിടുന്നത്.

185 ഓഹരിവിലകളില്‍ മാറ്റമില്ല. അദാനി എന്റര്‍ടെയ്ന്‍മെന്റ്, അദാനി പോര്‍ട്ട്‌സ്, ബജാജ് ഫിനാന്‍സ്, ബജാജ് ഫിന്‍സര്‍വ്, സണ്‍ ഫാര്‍മ, എന്‍ടിപിസി, അള്‍ട്രാടെക് സിമന്റ്, ഐടിസി, മാരുതി, കോള്‍ ഇന്ത്യ, ടെക് മഹീന്ദ്ര, ഗ്രാസിം, മഹീന്ദ്ര ആന്റ് മഹീന്ദ്ര, ഹീറോ മോട്ടോ കോര്‍പ്പ് എന്നിവയാണ് നേട്ടമുണ്ടാക്കുന്ന ഓഹരികള്‍. പവര്‍ഗ്രിഡ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ബജാജ് ഓട്ടോ,എസ്ബിഐ ലൈഫ്, ഹിന്‍ഡാല്‍കോ,ജെഎസ്ഡബ്ല്യു സ്റ്റീല്‍,ടാറ്റ സ്റ്റീല്‍,ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ഒഎന്‍ജിസി,ഐഷര്‍ മോട്ടോഴ്‌സ്,ടൈറ്റന്‍,എല്‍ടി, ടൈറ്റന്‍,ബ്രിട്ടാനിയ,ഭാരതി എയര്‍ടെല്‍,എച്ച്ഡിഎഫ്‌സി എന്നിവ നഷ്ടം വരിക്കുന്നു..

മേഖലകളില്‍ ഊര്‍ജ്ജം, ഓയില്‍ ആന്റ് ഗ്യാസ് എന്നിവ 3-4 ശതമാനം തിരിച്ചടി നേരിട്ടപ്പോള്‍ പൊതുമേഖല ബാങ്ക്, ഫാര്‍മ, ഐടിയില്‍ വാങ്ങല്‍ ദൃശ്യമാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ മാറ്റമില്ലാതെ തുടര്‍ന്നു. അദാനി ഗ്രൂപ്പ് തകര്‍ച്ചയോടൊപ്പം വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ ഷോര്‍ട്ട് സെല്ലിംഗും കഴിഞ്ഞ ദിവസങ്ങളില്‍ വിപണി തകര്‍ച്ചയുണ്ടാക്കി, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് , വികെ വിജയകുമാര്‍ നിരീക്ഷിക്കുന്നു.

മികച്ച ബജറ്റിന് ട്രെന്‍ഡിനെ തിരുത്താനാകുമെന്നും അദ്ദേഹം പറഞ്ഞു.

X
Top