ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

നേരിയ നേട്ടവുമായി ബെഞ്ച്മാര്‍ക്ക് സൂചികകള്‍

മുംബൈ: ബജറ്റിന് ശേഷമുള്ള ദിനത്തില്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നേരിയ ഉയര്‍ച്ച കൈവരിച്ചു.സെന്‍സെക്‌സ് 224.16 പോയിന്റ് അഥവാ 0.38 ശതമാനം നേട്ടത്തില്‍ 59,932.24 ലെവലിലും നിഫ്റ്റി 5.90 പോയിന്റ് അഥവാ 0.03 ശതമാനം നേട്ടത്തില്‍ 17610.40 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. 1637 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1759 എണ്ണമാണ് താഴ്ച വരിച്ചത്.

122 എണ്ണം മാറ്റമില്ലാതെ തുടര്‍ന്നു. ഐടിസി, ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്,ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഇന്‍ഫോസിസ് എന്നിവയാണ് നിഫ്റ്റിയില്‍ മിച്ച പ്രകടനം നടത്തിയത്. അതേസമയം അദാനി എന്റര്‍പ്രൈസസ്, അദാനി പോര്‍ട്ട്‌സ്, യുപിഎല്‍, എച്ച്ഡിഎഫ്‌സി ലൈഫ്, ഡിവിസ് ലാബ്‌സ് എന്നിവ നഷ്ടത്തിലായി.

മേഖലകളില്‍ എഫ്എംസിജിയും ഐടിയും 1-2 ശതമാനം നേട്ടമുണ്ടാക്കിയപ്പോള്‍ ഊര്‍ജ്ജം, ഓയില്‍ ആന്റ് ഗ്യാസ് 1-4 ശതമാനം താഴ്ച വരിച്ചു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ നേരിയ തോതില്‍ മാത്രമാണ് ഉയര്‍ന്നത്.

അദാനി ഗ്രൂപ്പ തകര്‍ച്ചയാണ് വിപണിയെ ബാധിക്കുന്നത്, ജിയോജിത് റിസര്‍ച്ച് തലവന്‍ വിനോദ് നായര്‍ നിരീക്ഷിക്കുന്നു. വളര്‍ച്ച ഉറപ്പുവരുത്തുന്ന ബജറ്റും ആഗോള വിപണിയുടെ പിന്തുണയും ക്രൂഡ് ഓയില്‍ വിലക്കുറവും സൂചികകളെ ഉയര്‍ത്താനുതകുന്ന കാരണങ്ങളായില്ല. ഇതിന് പുറമെ ഉയര്‍ന്ന മൂല്യനിര്‍ണ്ണയം വിദേശ നിക്ഷേപകരെ അകറ്റി.

X
Top