ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ നിയമനത്തിന് ധനമന്ത്രാലയം അപേക്ഷ ക്ഷണിച്ചുജനുവരിയില്‍ 51 ലക്ഷം കോടി രൂപയുടെ 1050 കോടി റീട്ടെയ്ല്‍ ഡിജിറ്റല്‍ പെയ്മന്റുകള്‍പെയ്മന്റ് ഉത്പന്നങ്ങള്‍ അന്താരാഷ്ട്രവത്ക്കരിക്കണം – ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്‌വിദേശ നാണ്യ ശേഖരം മൂന്നുമാസത്തെ താഴ്ചയില്‍ആഗോള ബാങ്കിംഗ് പ്രതിസന്ധി ഇന്ത്യയെ ബാധിക്കില്ല – മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ ദുവ്വുരി സുബ്ബറാവു

ബെഞ്ച്മാര്‍ക്ക് സൂചികകള്‍ തിരിച്ചുകയറി

മുംബൈ: ജനുവരി 27 ന് കനത്ത തിരിച്ചടി നേരിട്ട ബെഞ്ച്മാര്‍ക്ക് സൂചികകള്‍ തിങ്കളാഴ്ച തിരിച്ചുകയറി. സെന്‍സെക്‌സ് 169.51 പോയിന്റ് അഥവാ 0.29 ശതമാനം ഉയര്‍ന്ന് 59,500.41 ലെവലിലും നിഫ്റ്റി 44.70 പോയിന്റ് അഥവാ 0.25 ശതമാനം ഉയര്‍ന്ന് 17649 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. ഗ്യാപ് ഡൗണ്‍ ഓപ്പണിംഗിന് ശേഷം ആദ്യ മണിക്കൂറില്‍ തന്നെ വിപണി നേട്ടത്തിലായി.

പിന്നീട് നേരിയ ഇടിവ് നേരിട്ടെങ്കിലും അവസാന സെഷനില്‍ നില മെച്ചപ്പെടുത്തുകയായിരുന്നു. അദാനി എന്റര്‍പ്രൈസസ്, ബജാജ് ഫിനാന്‍സ്, അള്‍ട്രാടെക് സിമന്റ്, ബജാജ് ഫിന്‍സെര്‍വ്, എച്ച്‌സിഎല്‍ ടെക്‌നോളജീസ് എന്നിവയാണ് നിഫ്റ്റിയില്‍ ഉയര്‍ന്ന് നേട്ടം കൈവരിച്ചത്. മേഖലകളില്‍ നിഫ്റ്റി എനര്‍ജി സൂചിക 3 ശതമാനം ഇടിവ് നേരിട്ടപ്പോള്‍ വിവര സാങ്കേതിക സൂചിക ഒരു ശതമാനവും പൊതുമേഖലാ ബാങ്ക് സൂചിക 0.5 ശതമാനവും ഉയര്‍ന്നു.

ബിഎസ്ഇ മിഡ്ക്യാപ്,സ്‌മോള്‍ക്യാപ് സൂചികകള്‍ താഴ്ച വരിച്ചു. ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ടിന് അദാനി നല്‍കിയ മറുപടി സമ്മിശ്ര ഫലങ്ങളാണുണ്ടാക്കിയത്, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് റിസര്‍ച്ച് മേധാവി വിനോദ് നായര്‍ നിരീക്ഷിക്കുന്നു. സ്വതന്ത്രമായ ഒരു ശാസ്ത്രീയ വിലയിരുത്തല്‍ വരുന്നതുവരെ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് നിക്ഷേപകരെ സ്വാധീനിക്കുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.

ബജറ്റും ഫെഡ് മീറ്റിംഗുമായിരിക്കും വിപണിയെ നിര്‍ണ്ണയിക്കുന്ന മറ്റ് ഘടകങ്ങള്‍.

X
Top