കാലാവസ്ഥാ വ്യതിയാനം നാണയപ്പെരുപ്പം ഉയർത്തുമെന്ന് റിസർവ് ബാങ്ക്ബിസിനസ് മേഖലയില്‍ റിവേഴ്‌സ് തരംഗമെന്ന് കേന്ദ്ര ധനമന്ത്രികാര്‍ഷിക കയറ്റുമതിയില്‍ വന്‍ ഇടിവ്നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ ഇടിവ്കേന്ദ്രസർക്കാർ അഞ്ച് പൊതുമേഖല ബാങ്കുകളുടെ ഓഹരി വിറ്റഴിച്ചേക്കുമെന്ന് റിപ്പോർട്ട്

ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നേട്ടത്തില്‍

മുംബൈ: തുടര്‍ച്ചയായ രണ്ടാം ദിവസവും ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നേട്ടത്തിലായി.സെന്‍സെക്‌സ് 361.01 പോയിന്റ് അഥവാ 0.60 ശതമാനം ഉയര്‍ന്ന് 60,927.43 ലെവലിലും നിഫ്റ്റി 117.70 പോയിന്റ് അഥവാ 0.65 ശതമാനം ഉയര്‍ന്ന് 18,132.30 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. മൊത്തം 2504 ഓഹരികള്‍ മുന്നേറ്റം കുറിച്ചപ്പോള്‍ 889 എണ്ണമാണ് തിരിച്ചടി നേരിട്ടത്.

120 ഓഹരിവിലകള്‍ മാറ്റമില്ലാതെ തുടര്‍ന്നു. ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, ടാറ്റ സ്റ്റില്‍, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ഒഎന്‍ജിസി,ടാറ്റ മോട്ടോഴ്‌സ് എന്നിവയാണ് മികച്ച നേട്ടം സ്വന്തമാക്കിയവ. ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, അപ്പോളോ ഹോസ്പിറ്റല്‍സ്,നെസ്ലെ ഇന്ത്യ,ഐടിസി,എന്‍ടിപിസി എന്നിവ നഷ്ടം വരിച്ചു. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.8 ശതമാനവും സ്‌മോള്‍ക്യാപ് 1.4 ശതമാനവുമാണ് കൂട്ടിച്ചേര്‍ത്തത്.

എഫ്എംസിജി ഒഴികെയുള്ള മേഖലകള്‍ ഉയര്‍ച്ച കൈവരിക്കുന്നതിനും വിപണി സാക്ഷിയായി. കലുഷിതമല്ലാത്ത ആഗോള സാഹചര്യങ്ങള്‍ സഹായകരമായെന്ന് കോടക് സെക്യൂരിറ്റീസിലെ ഇക്വിറ്റി റിസര്‍ച്ച് തലവന്‍ ശ്രീകാന്ത് ചൗഹാന്‍ നിരീക്ഷിക്കുന്നു. കഴിഞ്ഞയാഴ്ചയിലെ തിരുത്തല്‍ മൂല്യനിര്‍ണ്ണയം മിതമാക്കി.

ഇതോടെ നിക്ഷേപകര്‍ മികച്ച ഓഹരികള്‍ തേടുകയായിരുന്നു. വരും ദിവസങ്ങളില്‍ 18,000 ത്തില്‍ നിഫ്റ്റി പിന്തുണ തേടും. 18220 ആയിരിക്കും പ്രതിരോധം.

X
Top