8 അത്യാധുനിക യുദ്ധക്കപ്പൽ നിർമിക്കാൻ ഇന്ത്യഊർജ പ്രതിസന്ധി: എൽപിജി വിതരണത്തിൽ ആശങ്ക വേണ്ടെന്ന് ആവർത്തിച്ച് കേന്ദ്രംഅലുമിനിയം ഉത്പാദനം നിലയ്ക്കുന്നുഎണ്ണവിതരണം സാധാരണ നിലയിലാകാൻ ആറുമാസമോ അതിലധികമോ എടുത്തേക്കാമെന്ന് മുന്നറിയിപ്പ്ഹോർമുസ് കടലിടുക്ക് കടന്ന് രണ്ട് ഇന്ത്യൻ കപ്പലുകൾ; വഹിക്കുന്നത് 92,000 ടൺ എൽപിജി

ദിവസത്തെ താഴ്ചയില്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍

മുംബൈ: ആഗോള വിപണികളുടെ ചുവടുപിടിച്ച് ഇന്ത്യന്‍ ബെഞ്ച് മാര്‍ക്ക് സൂചികകള്‍ നഷ്ടത്തിലായി. ഇരു സൂചികകളും ദിവസത്തെ കുറഞ്ഞ നിലയിലാണുള്ളത്. സെന്‍സെക്‌സ് 510.57 അഥവാ 0.86 ശതമാനം ഇടിവ് നേരിട്ട് 59026.50 ലെവലിലും നിഫ്റ്റി 142.60 പോയിന്റ് അഥവാ 0.80 ശതമാനം കുറഞ്ഞ് 17616.70 ത്തിലും വ്യാപാരം തുടരുന്നു.

മൊത്തം 1890 ഓഹരികള്‍ മുന്നേറുമ്പോള്‍ 1011 ഓഹരികള്‍ തിരിച്ചടിനേരിട്ടു. 139 ഓഹരിവിലകളില്‍ മാറ്റമില്ല. ബജാജ് ഫിന്‍സര്‍വ്, ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ്, ഏഷ്യന്‍ പെയിന്റ്‌സ്, ഭാരതി എയര്‍ടെല്‍ എസ്ബിഐ എന്നിവയാണ് നിഫ്റ്റിയില്‍ മികച്ച പ്രകടനവുമായി മുന്നില്‍ നില്‍ക്കുന്നത്.

അതേസമയം ഇന്‍ഫോസിസ്, എസ്ബിഐ ലൈഫ് ഇന്‍ഷൂറന്‍സ്, ടിസിഎസ്, ഒഎന്‍ജിസി, ഹിന്‍ഡാല്‍കോ എന്നിവ പിന്‍വലിഞ്ഞു. ബിഎസ്ഇയില്‍, ബജാജ് ഫിന്‍സര്‍വ്, ഭാരതി എയര്‍ടെല്‍, ഏഷ്യന്‍ പെയിന്റ്‌സ്, എസ്ബിഐ, ടൈറ്റന്‍ എന്നിവ മുന്നിലെത്തിയപ്പോള്‍ ടെക് മഹീന്ദ്ര, എച്ച്ഡിഎഫ്‌സി, റിലയന്‍സ്, ഇന്‍ഫോസിസ്, ടിസിഎസ് എന്നിവ ദുര്‍ബലമായി.

ഷാങ്ഗായി ഒഴിച്ചുള്ള യൂറോപ്യന്‍, ഏഷ്യന്‍ സൂചികകള്‍ ഇന്ന് തകര്‍ച്ച നേരിടുകയാണ്. വാള്‍സ്ട്രീറ്റ് സൂചികകളായ എസ്ആന്റ്പി, ഡൗജോണ്‍സ്, നസ്ദാഖ് എന്നിവ ബുധനാഴ്ച ഇടിവ് നേരിട്ടിരുന്നു.

X
Top