ഡിജിറ്റല്‍ രൂപ വിപ്ലവകരമെന്ന് എസ്ബിഐ ചെയര്‍മാന്‍അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്കുകള്‍ക്കായി നാല് തല നിയന്ത്രണ ചട്ടക്കൂട് പ്രഖ്യാപിച്ച് ആര്‍ബിഐനിരക്ക് വര്‍ധന: തോത് കുറയ്ക്കണമെന്ന ആവശ്യവുമായി അസോചംസംസ്ഥാനങ്ങളുടെ കടമെടുപ്പ് ശേഷി പരിമിതപ്പെടുത്താന്‍ കേന്ദ്രംജിഎസ്ടി വരുമാനം 1.45 ലക്ഷം കോടി രൂപ

നേരിയ നേട്ടം കൈവരിച്ച് ബെഞ്ച്മാര്‍ക്ക് സൂചികകള്‍

മുംബൈ: കനത്ത ചാഞ്ചാട്ടത്തിനിടയില്‍ വിപണി നേരിയ നേട്ടത്തിലായി. സെന്‍സെക്‌സ് 106.22 പോയിന്റ് അഥവാ 0.17 ശതമാനം ഉയര്‍ന്ന് 61251.06 ലെവലിലും നിഫ്റ്റി 30.20 അഥവാ 0.17 ശതമാനം ഉയര്‍ന്ന് 18190.20 ലെവലിലുമാണ് വ്യാപാരത്തിലുള്ളത്. മൊത്തം 1644 ഓഹരികള്‍ മുന്നേറുന്നു.

1191 ഓഹരികള്‍ താഴ്ച വരിക്കുമ്പോള്‍ 129 ഓഹരിവിലകള്‍ മാറ്റമില്ലാതെ തുടരുകയാണ്. അള്‍ട്രാടെക്, ഗ്രാസിം, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ഹിന്‍ഡാല്‍കോ, ഡോ.റെഡ്ഡീസ് ലാബ്‌സ് എന്നിവയാണ് നിഫ്റ്റിയില്‍ നേട്ടത്തിലുള്ളവ. കോടക് മഹീന്ദ്ര, അപ്പോളോ ഹോസ്പിറ്റല്‍സ്, ഒഎന്‍ജിസി, നെസ്ലെ, പവര്‍ഗ്രിഡ് എന്നിവ നഷ്ടം നേരിടുന്നവയില്‍ മുന്നില്‍ നില്‍ക്കുന്നു.

സെന്‍സെക്‌സില്‍ അള്‍ട്രാടെക്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ഡോ.റെഡ്ഡീസ്, ലാര്‍സണ്‍ ആന്റ് ടൂബ്രോ, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ എന്നിവ മുന്നേറുമ്പോള്‍ കോടക് മഹീന്ദ്ര, സണ്‍ ഫാര്‍മ, ടിസിഎസ്, നെസ്ലെ, പവര്‍ഗ്രിഡ് എന്നിവയാണ് പിന്നിലായത്. മേഖലകളില്‍ ഓയില്‍ ആന്റ് ഗ്യാസ്, റിയാലിറ്റി എന്നിവയില്‍ വില്‍പന ദൃശ്യമായി. ലോഹ സൂചിക അരശതമാനം ഉയര്‍ന്നിട്ടുണ്ട്.

വിപണി ദുര്‍ബലത വരും സെഷനിലും തുടരുമെന്ന് ജിയോജിത്ത് ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസിറ്റ് വികെ വിജയകുമാര്‍ പറയുന്നു. ക്രൂഡ്, മെറ്റല്‍ വിലയിടിവ് ഒഴിച്ച്, പോസിറ്റീവ് ഘടകങ്ങളൊന്നും നിലവിലില്ല. കോവിഡ് ആധിക്യം ചൈനീസ് വളര്‍ച്ചയെ തടയുന്നെങ്കിലും ക്രൂഡ് വില കുറയ്ക്കുന്നു.

അതേസമയം ദീര്‍ഘകാല നിക്ഷേപകര്‍ക്ക് ഈ അവസരം വിനിയോഗിക്കാവുന്നതാണ്. ഉയര്‍ന്ന ഗുണനിലവാരമുള്ള സ്‌റ്റോക്കുകള്‍ പ്രത്യേകിച്ചും ബാങ്കിംഗ്, ടെലികോം, കാപിറ്റല്‍ ഗുഡ്‌സ്, ഐടി, വാഹനം എന്നിവയിലെ ബ്ലൂചചിപ്പുകളില്‍ നിക്ഷേപം നടത്തുന്നതോടെയാണ് ഇത്.

X
Top