ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ സാമ്പത്തിക സൗകര്യങ്ങളിലുള്ള വിശ്വാസം വർധിക്കുന്നുവെന്ന് പഠന റിപ്പോർട്ട്ജിഎസ്‍ടി കൗൺസിൽ യോഗം അടുത്ത ആഴ്ചപെട്രോളിയം ഉത്പന്നങ്ങൾ ജിഎസ്ടിയിൽ ഉൾപ്പെടുത്താൻ സമ്മർദ്ദമേറുന്നുസംഭരണം വൈകിയാൽ ഉള്ളി വില വീണ്ടും ഉയർന്നേക്കുംവിലക്കയറ്റം ഏറ്റവും കൂടിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളവും

ഡെബ്റ്റ് ഫണ്ടുകള്‍ക്ക് നികുതി: ബാങ്കുകളില്‍ നിക്ഷേപം വര്‍ധിക്കും

ന്യൂഡല്‍ഹി: ഇക്വിറ്റി ഇതര മ്യൂച്വല്‍ ഫണ്ടുകളിലെ നിക്ഷേപത്തിന് നികുതി ചുമത്തിയ നടപടി ബാങ്കുകളെ സഹായിക്കും. ക്രെഡിറ്റ്, ലാഭവളര്‍ച്ചയ്ക്കുതകുന്ന വിധത്തില്‍ ബാങ്കുകളില്‍ നിക്ഷേപം കുമിഞ്ഞുകൂടും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഏതാണ്ട് 36 ബില്യണ്‍ ഡോളര്‍ നിക്ഷേപം പ്രതീക്ഷിക്കുന്നതായി ഇന്ത്യന്‍ ബാങ്ക്‌സ്‌ അസോസിയേഷന്‍, ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ സുനില്‍ മേത്ത പറഞ്ഞു.

വായ്പയും നിക്ഷേപവും തമ്മിലുള്ള വിടവ് വര്‍ദ്ധിക്കുന്നത് അസറ്റ്-ബാധ്യത പൊരുത്തക്കേടുകള്‍ക്ക് കാരണമാവുകയും ഫണ്ടിംഗ് ചെലവുകള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നതിനാല്‍ നീക്കം വായ്പാദാതാക്കള്‍ക്ക് ആശ്വാസമാണ്. നിലവില്‍ വാര്‍ഷിക വായ്പ വളര്‍ച്ച 15.7 ശതമാനമാണ്. അഞ്ച് വര്‍ഷ ശരാശരിയായ 10.3 ശതമാനത്തേക്കാള്‍ കൂടുതല്‍.

അതേസമയം സമാന അനുപാതത്തില്‍ നിക്ഷേപ വളര്‍ച്ച സംഭവിക്കുന്നില്ല. ഡെബ്റ്റ് മ്യച്വല്‍ ഫണ്ടുകള്‍ പോലുള്ള ആകര്‍ഷകമായ അസറ്റ്‌ ക്ലാസുകളില്‍ നിക്ഷേപകര്‍ ഫണ്ട് പാര്‍ക്ക് ചെയ്യുന്നതാണ് കാരണം. അനുകൂല നികുതി വ്യവസ്ഥയാണ് ഡെബ്റ്റ് ഫണ്ടുകളെ ആകര്‍ഷകമാക്കിയിരുന്നത്.

പണപ്പെരുപ്പം 6.44 ശതമാനമായിട്ടും മിക്ക ബാങ്ക് നിക്ഷേപങ്ങളുടേയും രണ്ട് വര്‍ഷ പലിശ അതേസമയം ഏകദേശം 7 ശതമാനമെന്ന താഴ്ന്ന നിലയിലാണ്. ലാഭത്തില്‍ കുറവ് വരുത്തിയാണ് പല ബാങ്കുകളും നിലവില്‍ നിക്ഷേപ നിരക്ക് ഉയര്‍ത്തുന്നത്. ഡെബ്റ്റ് ഫണ്ടുകള്‍ക്ക് നികുതി ചുമത്തിയതോടെ ഈ സ്ഥിതിയ്ക്ക് മാറ്റം വരും.

അതേസമയം ഡെബ്റ്റ് ഫണ്ടുകള്‍ക്ക് നികുതി ചുമത്തുന്നത് ബോണ്ട് വിപണിയെ ബാധിക്കുമെന്ന് എഡില്‍വെയ്‌സ് മ്യൂച്വല്‍ഫണ്ട് മാര്‍ക്കറ്റിംഗ് തലവന്‍ നിരഞ്ജന്‍ അവാസ്തി പറഞ്ഞു. ഈയിടെ പാസായ ഫിനാന്‍സ് ബില്ലില്‍ ഉള്‍പ്പെടുത്തിയാണ് ഡെബ്റ്റ് ഫണ്ടുകള്‍ക്ക് നികുതി ചുമത്തിയത്.

ഇത് പ്രകാരം ഇന്ത്യന്‍ ഇക്വിറ്റികളില്‍ നിക്ഷേപിക്കാത്ത മ്യൂച്വല്‍ ഫണ്ടുകളിലെ-ഡെബ്റ്റ് ഫണ്ടുകള്‍, അന്താരാഷ്ട്ര ഫണ്ടുകള്‍, ഗോള്‍ഡ് ഫണ്ടുകള്‍ എന്നിവ- എക്സ്പോഷ്വര്‍ ഹ്രസ്വകാല മൂലധന നേട്ടമായി കണക്കാക്കണം.

X
Top