മുംബൈ: 2024 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദ വരുമാന സീസണ്‍ ബാങ്കുകള്‍ക്ക് മികച്ചതായിരുന്നു. അതുകൊണ്ടുതന്നെ മേഖല കൂടുതല്‍ വിദേശ നിക്ഷേപം ആകര്‍ഷിച്ചു.
വിദേശ നിക്ഷേപകര്‍ കൂടുതല്‍ നിക്ഷേപം നടത്തിയ മൂന്ന് ബാങ്കുകള്‍ ചുവടെ. മൂന്നും സ്വകാര്യ ബാങ്കുകളാണ്.
ആര്‍ബിഎല്‍ ബാങ്ക് ലിമിറ്റഡ്
13,148 കോടി രൂപയുടെ വിപണി മൂലധനവും 12.76 ടിടിഎം പി / ഇ അനുപാതവുമുള്ള ആര്‍ബിഎല്‍ ബാങ്ക് (എന്‍എസ്: ആര്‍എടിബി) ചെറിയ ബാങ്കാണ്. 2024 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ വരുമാനം 24.6 ശതമാനം ഉയര്‍ന്ന് 3,509.76 കോടി രൂപയായി. അറ്റ വരുമാനം 53.1 ശതമാനം ഉയര്‍ന്ന് 319.49 കോടി രൂപ.
ബാങ്ക് ഓഹരി, കഴിഞ്ഞ 12 മാസത്തിനിടെ 115.9 ശതമാനം നേട്ടാണുണ്ടാക്കിയത്. 2023 ജൂണ്‍ പാദത്തില്‍ എഫ്‌ഐഐകള്‍ (വിദേശ നിക്ഷേപ ബാങ്കുകള്‍) 3.62 ആര്‍ബിഎല്‍ ബാങ്ക് ഓഹരികള്‍ വാങ്ങി. ബാങ്കിലെ മൊത്തം എഫ്‌ഐഐ പങ്കാളിത്തം 28.28 ശതമാനമാണ്.
ആക്‌സിസ് ബാങ്ക്
2,88,507 കോടി രൂപയുടെ വിപണി മൂലധനവും 23.15 ടിടിഎം / പിഇ അനുപാതവുമുള്ള ആക്‌സിസ് ബാങ്കാണ് (എന്‍എസ്: എഎക്‌സ്ബികെ) പട്ടികയില്‍ അടുത്തത്. ബാങ്കിന്റെ വരുമാനം 41 ശതമാനം ഉയര്‍ന്ന് 31,894.2 കോടി രൂപയായും അറ്റ വരുമാനം 39.1 ശതമാനം ഉയര്‍ന്ന് 6,077.21 കോടി രൂപയായും ഉയര്‍ന്നു. സ്റ്റോക്ക് ഒരു വര്‍ഷത്തില്‍ 24.5 ശതമാനം നേട്ടമാണുണ്ടാക്കിയത്.
ജൂണ്‍ പാദത്തിലെ എഫ്‌ഐഐ നിക്ഷേപം 2.62 ശതമാനം. മൊത്തം എഫ്‌ഐഐ നിക്ഷേപം 50.48 ശതമാനം.
കൊടക് മഹീന്ദ്ര ബാങ്ക്
രാജ്യത്തെ നാലാമത്തെ വലിയ ബാങ്കായ കൊടക് മഹീന്ദ്ര ബാങ്കിന്റെ വിപണി മൂല്യം 351437 കോടിയാണ്. വലിയ ബാങ്കായിട്ടും ഒന്നാംപാദത്തില്‍ വരുമാനം 79 ശതമാനം ഉയര്‍ത്തി. 20723.91 കോടി രൂപയാണ് ബാങ്ക് രേഖപ്പെടുത്തിയ വരുമാനം.
എഫ്‌ഐഐ നിക്ഷേപം 41.55 ശതമാനം. ജൂണ്‍ പാദത്തില്‍ ബാങ്ക് ആകര്‍ഷിച്ച എഫ്‌ഐഐ നിക്ഷേപം 2.12 ശതമാനം.