എല്ലാ സംസ്ഥാനങ്ങളിലും ഇന്‍വെസ്റ്റ് ഇന്ത്യ ഡെസ്‌ക്കുകള്‍ സ്ഥാപിക്കും, നിക്ഷേപം പ്രോത്സാഹിപ്പിക്കുക ലക്ഷ്യംകേരളം 2,000 കോടി കൂടി കടമെടുക്കുന്നുപയര്‍വര്‍ഗങ്ങള്‍ക്ക് സ്റ്റോക്ക് പരിധി ഏര്‍പ്പെടുത്തി, വിലകയറ്റവും പൂഴ്ത്തിവപ്പും തടയുക ലക്ഷ്യംഡോളറിനെതിരെ നേരിയ നേട്ടം കൈവരിച്ച് രൂപഇലക്ട്രോണിക് മാലിന്യ പുനരുപയോഗം; ഇന്ത്യയ്ക്ക് വലിയ സാധ്യതകള്‍

ഗ്രീന്‍ ഫിനാന്‍സ് നിര്‍ദ്ദിഷ്ട ചട്ടക്കൂട്: ബാങ്ക് – സര്‍ക്കാര്‍ ചര്‍ച്ച പുരോഗമിക്കുന്നു

ന്യൂഡല്‍ഹി: ഗ്രീന്‍ ഫിനാന്‍സ് സംബന്ധിച്ച ബാങ്ക് -സര്‍ക്കാര്‍ പ്രാരംഭ ഘട്ട ചര്‍ച്ച പുരോഗമിക്കുന്നു.ക്യാഷ് റിസര്‍വ് അനുപാതം, സ്റ്റാറ്റിയൂട്ടറി ലിക്വിഡിറ്റി അനുപാതം, റിസ്‌ക്-വെയ്റ്റഡ് ആസ്തികള്‍, ഹരിത വായ്പ പ്രോത്സാഹിപ്പിക്കുന്നതിന് അധിക നികുതി തുടങ്ങിയവയാണ് പ്രധാന ചര്‍ച്ചാ വിഷയങ്ങള്‍.

കുറഞ്ഞ സിആര്‍ആര്‍,എസ്എല്‍ആര്‍ എന്നിവ ഫണ്ടുകളുടെ ചെലവും നഷ്ടസാധ്യത കുറവ് മൂലധന ആവശ്യങ്ങളും പരിമിതമാക്കും. ഇതോടെ നിര്‍ദ്ദിഷ്ട ചട്ടക്കൂട്, പരിസ്ഥിതി സൗഹൃദ വായ്പകളെ ജനകീയമാക്കും. ഹരിത ധനകാര്യം പടര്‍ന്ന് പന്തലിക്കും.

ഇഎസ്ജി അടിസ്ഥാനമാക്കിയുള്ള വായ്പ വിതരണം ആഗോള തലത്തില്‍ 322 ബില്യണ്‍ ഡോളറായി ഉയര്‍ന്നിട്ടുണ്ട്. 2016 ല്‍ 6 ബില്യണ്‍ ഡോളറായിരുന്ന സ്ഥാനത്താണിത്.

ഈ സാഹചര്യത്തിലാണ് മാനദണ്ഡങ്ങള്‍. മാത്രമല്ല, കാലാവസ്ഥ വ്യതിയാനം സാമ്പത്തിക അസ്ഥിരത സൃഷ്ടിക്കുന്നതായി കേന്ദ്രബാങ്ക്‌ സ്ഥിരീകരിക്കുന്നു. 2022-23 ല്‍ സര്‍ക്കാര്‍ ആദ്യമായി സോവറിന്‍ ഗ്രീന്‍ ബോണ്ടുകള്‍ പുറത്തിറക്കി.നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ കൂടുതല്‍ ഗ്രീന്‍ ബോണ്ടുകള്‍ക്ക് സാധ്യതയുമുണ്ട്.

16,000 കോടി രൂപയാണ് കഴിഞ്ഞവര്‍ഷം ഹരിത ബോണ്ടുകള്‍ വഴി സമാഹരിച്ചത്.

X
Top