Alt Image
വീടും ഭൂമിയും വിൽക്കുമ്പോഴുള്ള ഇൻഡക്സേഷൻ എടുത്ത് കളഞ്ഞത് ബാദ്ധ്യതയാകും; റി​യ​ൽ​ ​എ​സ്‌​റ്റേ​റ്റ് ​മേഖലയുടെ ഭാവിയിൽ ആ​ശ​ങ്ക​യോടെ നി​ക്ഷേ​പ​ക​ർവമ്പൻ കപ്പൽ കമ്പനികൾ വിഴിഞ്ഞത്തേക്ക് എത്തുന്നുചൈനീസ് കമ്പനികളുടെ നിക്ഷേപ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നുധാതുക്കള്‍ക്ക്‌ നികുതി ചുമത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്: സുപ്രീംകോടതിഭക്ഷ്യ വിലക്കയറ്റം നേരിടാൻ 10,000 കോടിയുടെ പദ്ധതിയുമായി സര്‍ക്കാര്‍

വിപ്രോ ഇൻ്റലുമായി വമ്പൻ കരാറിന്

സിം പ്രേംജി നായകനായ വിപ്രോ ഇൻ്റലുമായി ചേർന്ന് 8,286 കോടി രൂപയുടെ വമ്പൻ കരാറിൽ ഒപ്പുവക്കുന്നു.

ഓട്ടോമൊബൈൽ രംഗത്തും വ്യാവസായിക, ടെലികമ്മ്യൂണിക്കേഷൻ രംഗത്തും ഇടപാടുകാർക്ക് ചിപ്പ് ഡിസൈനുകൾ നൽകുകയും ജനറേറ്റീവ് എഐ-ഡ്രൈവ് ഡിസൈനുകൾക്കായി ഉപയോഗിക്കുകയും ചെയ്യും.

അസിം പ്രേംജി നേതൃത്വം നൽകുന്ന വിപ്രോ 27,9000 കോടിയിലധികം വിപണി മൂലധനമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ഐടി കമ്പനികളിലൊന്നാണ്. അസിം പ്രേംജി വിപ്രോയിലൂടെ ജീവകാരുണ്യ പ്രവർത്തനങ്ങളിലും സാമൂഹ്യപ്രതിബദ്ധത പ്രവ‍ർത്തനങ്ങളിലും പേരുകേട്ട സംരംഭകനാണ്.

യുഎസ് ആസ്ഥാനമായ ആഗ്നെ ഗ്ലോബൽ ഇൻകോർപ്പറേഷനും ഹൈദരാബാദ് ആസ്ഥാനമായ അതിൻ്റെ അനുബന്ധ സ്ഥാപനമായ ആഗ്നെ ഗ്ലോബൽ ഐടി സർവീസസും ഏറ്റെടുക്കാൻ ഒരുങ്ങുകയാണ് കമ്പനി. 548 കോടി രൂപയ്ക്കാണ് ഏറ്റെടുക്കൽ.

ഈ പദ്ധതി പ്രഖ്യാപിച്ച് കുറച്ച് ദിവസങ്ങൾക്ക് ശേഷമാണ് ഇൻ്റലുമായുള്ള കരാർ. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ വിപ്രോയുടെ ഏറ്റവും വലിയ കരാറുകളിൽ ഒന്നാണ് ഇത്. ഇൻ്റലുമായുള്ള കരാർ ചിപ്പ് ഡിസൈൻ രംഗത്ത് മുന്നേറ്റത്തിന് സഹായകരമാകുന്നത്.

വിപ്രോയുടെ 8286 കോടി രൂപയുടെ ‘എഐ360’ ഇക്കോസിസ്റ്റം വിപുലീകരണത്തിൻെറ ഭാഗമായാണിത്.

ഓഹരികൾ മുന്നേറുമോ?
വിപ്രോ ഓഹരികൾ കഴിഞ്ഞ ഒരു വർഷത്തിൽ 33 ശതമാനം നേട്ടമുണ്ടാക്കി. ഈ വർഷം 10 ശതമാനം ഉയർന്നു.

ഓഹരികൾ 2023 ഒക്ടോബറിലെ ഏറ്റവും താഴ്ന്ന നിരക്കിൽ നിന്ന് 40 ശതമാനം ഉയർന്നിട്ടുണ്ട്. കഴിഞ്ഞ വർഷം 378.35 രൂപയായിരുന്ന ഐടി ഓഹരി ഇപ്പോൾ 536.85 രൂപയിലെത്തി.

എന്നാൽ വിപ്രോ ഓഹരികൾ 2021 ഒക്‌ടോബർ 14-ലെ റെക്കോർഡ് വിലയായ 739.84 രൂപയിൽ നിന്ന് 25- 27 ശതമാനത്തോളം ഇടിഞ്ഞാണ് വ്യാപാരമെങ്കിലും മുന്നേറിയേക്കും.

X
Top