സംസ്ഥാനങ്ങള്‍ കൂട്ടത്തോടെ ഇന്ന് കടമെടുക്കുന്നത് ₹50,000 കോടിഇലക്ടറൽ ബോണ്ട്: ആല്‍ഫാ ന്യൂമറിക്ക് കോഡും വെളിപ്പെടുത്തണമെന്ന് സുപ്രീംകോടതിമൂന്നാം മോദി സർക്കാർ: ആദ്യ 100 ദിന പദ്ധതിയൊരുക്കാൻ മന്ത്രിമാർക്ക് നിർദേശംഇന്ത്യയുടെ സാമ്പത്തിക കുതിപ്പ് 2003ന് സമാനമെന്ന് മോർഗൻ സ്റ്റാൻലിറിയൽ എസ്റ്റേറ്റ് മേഖല 1.3 ട്രില്യൺ ഡോളറിലെത്തുമെന്ന് ക്രെഡായ്

നവംബര്‍ മാസത്തില്‍ രേഖപ്പെടുത്തിയത് റെക്കോര്‍ഡ് വാഹന വില്‍പന

ന്യൂഡല്‍ഹി: ഇന്ത്യയിലെ ചെറുകിട വാഹന വില്‍പന നവംബര്‍ മാസത്തില്‍ എക്കാലത്തേയും ഉയരത്തിലെത്തി. യാത്രാ വാഹനങ്ങള്‍, ഇരുചക്രവാഹനങ്ങള്‍, വാണിജ്യ വാഹനങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള എല്ലാ വിഭാഗങ്ങളും മികച്ച വില്‍പനയാണ് രേഖപ്പെടുത്തിയത്. ഇതോടെ മൊത്തം ചെറുകിട വില്‍പന, തൊട്ടുമുന്‍വര്‍ഷത്തെ സമാന മാസത്തേക്കാള്‍ 26 ശതമാനം ഉയര്‍ച്ച കൈവരിച്ചു.

കഴിഞ്ഞമാസം 23,80,465 യൂണിറ്റുകള്‍ വില്‍പന നടത്തിയപ്പോള്‍ മുന്‍വര്‍ഷത്തില്‍ ഇത് 18,93,647 എണ്ണം മാത്രമായിരുന്നു. യാത്രാവാഹനങ്ങളുടെ വില്‍പന 21 ശതമാനം വര്‍ധിച്ച് 3,00,922 യൂണിറ്റായി. മികച്ച മോഡലുകളുടെ ലഭ്യതയും പുതിയ ലോഞ്ചുകളും ഗ്രാമീണ മേഖലയിലെ ഡിമാന്‍ഡ് വര്‍ദ്ധനയുമാണ് തുണയായത്.

ഇരു ചക്രവാഹന വില്‍പന 24 ശതമാനം ഉയര്‍ന്ന് 18,47,708 ആയപ്പോള്‍ 76369 വാണിജ്യ വാഹനങ്ങളാണ് നിരത്തിലിറങ്ങിയത്.തൊട്ടുമുന്‍വര്‍ഷത്തേക്കാള്‍ 33 ശതമാനം അധികം. മുചക്ര വാഹനങ്ങളും ട്രാക്ടറുകളും യഥാക്രമം 81 ശതമാനം 57 ശതമാനം എന്നിങ്ങനെ നേട്ടമുണ്ടാക്കി.

അടിസ്ഥാന സൗകര്യ രംഗത്ത് പണം മുടക്കുന്ന സര്‍ക്കാര്‍ നടപടിയും റീപ്ലെയ്‌സ്‌മെന്റ് ഡിമാന്റും പുതിയ മൈനിംഗ് പ്രൊജക്ടുകളും വാഹനവില്‍പയ്ക്ക് ശക്തി പകര്‍ന്നതായി, വാഹന വില്‍പനക്കാരുടെ സംഘടന, ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷന്‍ (എഫ്എഡിഎ) പറയുന്നു.

X
Top