
ന്യൂഡല്‍ഹി: ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷന്‍ (എഫ്എഡിഎ) റിപ്പോര്‍ട്ട് പ്രകാരം സെപ്തംബര്‍ മാസ റീട്ടെയ്ല്‍ വാഹന വില്‍പ്പന 11 ശതമാനം ഉയര്‍ന്നു.
“സെപ്തംബര്‍ മാസത്തെ ചെറുകിട വാഹന വില്‍പന മൊത്തത്തില്‍ 11 ശതമാനം വളര്‍ച്ച കൈവരിച്ചു. സെപ്തംബര്‍ 10-25 വരെ അശുഭകാലവും സെപ്തംബര്‍ 26 മുതല്‍ ഉത്സവകാലവുമായിരുന്നു,” എഫ്എഡിഎ പ്രസിഡന്റ് മനീഷ് രാജ് സിംഘാനിയ പറയുന്നു. മൊത്ത വളര്‍ച്ച 11 ശതമാനമായെങ്കിലും 2019 സെപ്തംബറിനെ അപേക്ഷിച്ച് വാഹന ചെറുകിട വില്‍പ്പന 4 ശതമാനം കുറഞ്ഞിട്ടുണ്ട്.
സെമികണ്ടക്ടര്‍ വിതരണ പ്രതിസന്ധി മാറിയത്, ലോഞ്ചുകള്‍, നിരവധി ഫീച്ചറുകളുള്ള ഉത്പന്നങ്ങള്‍ എന്നിവ വാര്‍ഷിക വളര്‍ച്ച ശതമാനം ഉയര്‍ത്തി. 2019 സെപ്തംബര്‍ മുതല്‍ വ്യക്തിഗത വാഹന വില്‍പന 44 ശതമാനം ഉയരാനും മേല്‍പറഞ്ഞ ഘടകങ്ങള്‍ സഹായിച്ചു. ഉത്സവ സീസണില്‍ ചെറുകിട വില്‍പന വര്‍ധിക്കുമെന്ന് എഫ്ഡിഎ വിശ്വാസം പ്രകടിപ്പിക്കുന്നു.
എല്ലാ സെഗ്‌മെന്റും മികച്ച പ്രകടനം നടത്തുന്നുവെന്നും ട്രെന്‍ഡ് പോസിറ്റീവാണെന്നും യാത്ര വാഹന വില്‍പ്പ ഉത്സവ സീസണില്‍ പുതിയ റെക്കോര്‍ഡ് രേഖപ്പെടുത്തുമെന്നും എഫ്എഡിഎ പ്രസിഡന്റ് പറഞ്ഞു. ദശാബ്ദത്തിലെ ഉയര്‍ന്ന വില്‍പ്പനയാണ് സംഭവിക്കുക.
ഇരുചക്ര വിഭാഗം
ഇരുചക്രവിഭാഗം വില്‍പ്പന 2019 കോവിഡിന് മുന്‍പുള്ള കാലത്തെ അപേക്ഷിച്ച് 14 ശതമാനം കുറഞ്ഞു.വായ്പകള്‍ക്ക് ചെലവേറിയതും ഇന്‍പുട്ട് ചെലവുകള്‍ കൂടിയതുമാണ് ഇരു ചക്രവാഹനവിപണിയെ ബാധിച്ചതെന്ന് എഫ്എഡിഎ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതോടെ കോവിഡിന് മുന്‍പുള്ളതിനേക്കാള്‍ വില്‍പ്പന 14 ശതമാനം കുറഞ്ഞു. മൊത്തം ചെറുകിട വാഹനങ്ങളുടെ 70 ശതമാനവും ഇരുചക്ര വാഹന വില്‍പ്പനയാണ്.
അടിസ്ഥാന വിലയുള്ള വിഭാഗത്തില്‍ ഇരുചക്ര വാഹനങ്ങള്‍ക്കൊപ്പം വാഹന കാറുകളും മോശം പ്രകടനമാണ് നടത്തിയത്.
മുച്ചക്ര വിഭാഗം
ത്രീ വീലര്‍ വിഭാഗത്തില്‍ ഐസിഇ സാങ്കേതികവിദ്യയില്‍ നിന്ന് ഇവിയിലേയ്ക്ക് മാറ്റം പ്രകടമായി. മാനസികാവസ്ഥ മാറ്റമാണ് ഇവികളുടെ ആവശ്യം വര്‍ധിപ്പിക്കുന്നത്. ഇതര ഇന്ധനങ്ങള്‍ ഉള്‍പ്പെടെ നിരവധി ശ്രേണിയിലുള്ളവ ലഭ്യമായതും മാറ്റത്തെ ത്വരിതപ്പെടുത്തി.
വാണിജ്യ മേഖല
2019 തൊട്ട് യഥാക്രമം 6 ശതമാനം,37 ശതമാനം, 17 ശതമാനം എന്നിങ്ങനെ വളര്‍ച്ചയാണ് വാണിജ്യ വാഹന വില്‍പ്പന കുറിച്ചത്. 19 ശതമാനം വളര്‍ച്ച നയിച്ചത് എച്ച്‌സിവി വിഭാഗമാണ്. വാഹനങ്ങളുടെ മികച്ച ലഭ്യത, ആഘോഷങ്ങള്‍, ബള്‍ക്ക് ഫ്‌ലീറ്റ് പര്‍ച്ചേസ്, ഗവണ്‍മെന്റ് അടിസ്ഥാന സൗകര്യ വികസന ചെലവഴിക്കല്‍എന്നിവയാണ് എച്ച്‌സിവി (ഹെവി കൊമേഴ്‌സ്യല്‍ വെഹിക്കിള്‍) വിഭാഗത്തെ തുണച്ചത്.