തൃശ്ശൂർ: സംസ്ഥാനത്ത് ഈ സാമ്പത്തികവർഷം തൊഴിലുറപ്പ് പദ്ധതിയില്‍ കുറഞ്ഞത് ഒന്നേമുക്കാല്‍ കോടിയിലധികം തൊഴില്‍ദിനങ്ങള്‍.
കൂലിയിനത്തിലെ 534 കോടിരൂപയാണ് നഷ്ടമായത്. തദ്ദേശവകുപ്പ് സംയോജനത്തിനു പിന്നാലെ ബ്ലോക്ക് തലത്തിലടക്കം പദ്ധതിനിർവഹണത്തില്‍ പരിചയക്കുറവുള്ള ഉദ്യോഗസ്ഥരെത്തിയതോടെയാണ് തൊഴിലുറപ്പ് പാളിയെതെന്നാണ് ആരോപണം.
കോർപ്പറേഷൻ-മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥർ ബ്ലോക്ക്, ജില്ലാപ്പഞ്ചായത്തുകളിലെത്തിയിട്ടുണ്ട്. നഗരങ്ങളില്‍ തൊഴിലുറപ്പ് പദ്ധതിയില്ലാത്തതിനാല്‍ ഇവർക്ക് വ്യക്തമായ ധാരണയില്ലാത്തതും തിരിച്ചടിയായി.
കഴിഞ്ഞ സാമ്പത്തികവർഷം 5,89,48,429 തൊഴില്‍ദിനം സൃഷ്ടിച്ചപ്പോള്‍ ഈ സാമ്ബത്തികവർഷം ഇതുവരെ 4,12,87,944 ദിവസങ്ങളാണ് സൃഷ്ടിച്ചത്. നഷ്ടമായത് 1,76,60,485 തൊഴില്‍ദിനങ്ങള്‍. തൊഴിലുറപ്പ് പദ്ധതിയിലെ വേതനം നല്‍കുന്നത് കേന്ദ്രസർക്കാരാണ്.
കഴിഞ്ഞ സാമ്ബത്തികവർഷം ആദ്യ ആറുമാസത്തില്‍ 1962.98 കോടി ലഭിച്ചു. തൊഴില്‍ദിനം കുറഞ്ഞതോടെ ഇക്കുറി ലഭിച്ചത് 1428.56 കോടി മാത്രം.
രാജ്യത്ത് എം.എൻ.ആർ.ഇ.ജി. പ്രകാരമുണ്ടായ തൊഴില്‍ദിനങ്ങളില്‍ 16.6 ശതമാനമാണ് ഇടിവ്. മുൻവർഷം 184 കോടി തൊഴില്‍ദിനങ്ങളുണ്ടായിരുന്നത് ഈ വർഷം 154 കോടിയായി.ഏറ്റവും കുറവുണ്ടായത് തമിഴ്നാട്ടിലും ഒഡിഷയിലുമാണ്. മഹാരാഷ്ട്രയിലും ഹിമാചല്‍പ്രദേശിലും തൊഴില്‍ദിനങ്ങള്‍ കൂടി.