
ഡൽഹി: വാണിജ്യ, വ്യക്തിഗത വാഹനങ്ങൾക്ക് ധനസഹായം നൽകുന്ന ബിസിനസിൽ ഏർപ്പെട്ടിരിക്കുന്ന ബാങ്കിംഗ് ഇതര ധനകാര്യ കമ്പനിയായ ഹിന്ദുജ ലെയ്‌ലാൻഡ് ഫിനാൻസിനെ (HLF) നെക്സ്റ്റ്ഡിജിറ്റുമായി ലയിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് അശോക് ലെയ്‌ലാൻഡ്.
ബിസിനസ് പ്രവർത്തനങ്ങൾ സമന്വയിപ്പിക്കാനും ക്യാഷ് മാനേജ്‌മെന്റിൽ കാര്യക്ഷമത ഉറപ്പാക്കാനും സംയോജിത പ്രവർത്തന, വിപണന തന്ത്രങ്ങൾ രൂപപ്പെടുത്താനും ലയനം സഹായിക്കുമെന്ന് ഒരു എക്സ്ചേഞ്ച് ഫയലിംഗിൽ കമ്പനി അറിയിച്ചു.
ഹിന്ദുജ ലെയ്‌ലാൻഡിനെ നെക്സ്റ്റ്ഡിജിറ്റുമായി ലയിപ്പിക്കുന്നതിനുള്ള പദ്ധതി ആർബിഐ, സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി), നാഷണൽ കമ്പനി ലോ ട്രിബ്യൂണൽ (എൻസിഎൽടി), സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകൾ, ഷെയർഹോൾഡർമാർ, കടക്കാർ എന്നിവരിൽ നിന്നുള്ള ആവശ്യമായ അനുമതികൾക്ക് വിധേയമായി പൂർത്തിയാക്കുമെന്ന് കമ്പനി അറിയിച്ചു.
അശോക് ലെയ്‌ലാൻഡിന്റെ അനുബന്ധ സ്ഥാപനമാണ് ഹിന്ദുജ ലെയ്‌ലാൻഡ് ഫിനാൻസ്, ഇത് വാണിജ്യ, വ്യക്തിഗത വാഹനങ്ങൾക്ക് ധനസഹായം നൽകുന്ന ബിസിനസ്സിൽ ഏർപ്പെട്ടിരിക്കുന്നു. മറുവശത്ത്, രാജ്യത്തുടനീളം സാറ്റലൈറ്റ്, ഡിജിറ്റൽ കേബിൾ, ബ്രോഡ്‌ബാൻഡ് വഴി സേവനങ്ങൾ നൽകുന്ന ഒരു ഡിജിറ്റൽ ഡെലിവറി പ്ലാറ്റ്‌ഫോമാണ് നെക്സ്റ്റ്ഡിജിറ്റ്.