സംസ്ഥാനത്തെ റിയൽ എസ്റ്റേറ്റ് വിപണിയിൽ ആവേശം2025ൽ ഇന്ത്യ ജപ്പാനെ മറികടക്കുമെന്ന് ഐഎംഎഫ്ധനകാര്യ അച്ചടക്കം: ഇന്ത്യയെ പ്രശംസിച്ച് ഐഎംഎഫ്കടപ്പത്രങ്ങളിൽ നിന്ന് വിദേശ നിക്ഷേപകരുടെ പിന്മാറ്റംവിദേശ നാണയ ശേഖരത്തിൽ ഇടിവ്

ഗൗതം അദാനിയെ എംഡിയായി വീണ്ടും നിയമിക്കുന്നതിന് അദാനി പോർട്ട്‌സ് ഓഹരി ഉടമകളുടെ അനുമതി തേടും

ഡൽഹി: ഗൗതം എസ് അദാനിയെ മാനേജിംഗ് ഡയറക്ടറായി വീണ്ടും നിയമിക്കുന്നതിന് ഈ മാസം ഓഹരി ഉടമകളുടെ അനുമതി തേടുമെന്ന് അദാനി പോർട്ട്‌സ് ആൻഡ് സ്‌പെഷ്യൽ ഇക്കണോമിക് സോൺ (APSEZ) റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു. ഇതിന് പുറമെ 2022 മെയ് 24 മുതൽ പ്രാബല്യത്തിൽ വരുന്ന അഞ്ച് വർഷത്തേക്ക് കരൺ അദാനിയെ കമ്പനിയുടെ മുഴുവൻ സമയ ഡയറക്ടറായി വീണ്ടും നിയമിക്കുന്നതിന് ഇത് ഓഹരി ഉടമകളുടെ അംഗീകാരം തേടും. വരുന്ന ജൂലൈ 26നാണ് കമ്പനിയുടെ എജിഎം.

രാജ്യത്തെ ചരക്ക് നീക്കത്തിന്റെ നാലിലൊന്ന് ഭാഗവും വഹിക്കുന്ന ഇന്ത്യയിലെ ഒരു പ്രമുഖ വാണിജ്യ തുറമുഖ ഓപ്പറേറ്ററാണ് അദാനി പോർട്ട്‌സ് ആൻഡ് സ്‌പെഷ്യൽ ഇക്കണോമിക് സോൺ. ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കേരളം, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, ഒഡീഷ എന്നീ ഏഴ് സമുദ്ര സംസ്ഥാനങ്ങളിലെ 13 ആഭ്യന്തര തുറമുഖങ്ങളിൽ കമ്പനിക്ക് സാന്നിധ്യമുണ്ട്. 

X
Top