സ്മാർട്ട്‌ സിറ്റി: ടീകോമിന് നഷ്ടപരിഹാരം നൽകാനുള്ള മന്ത്രിസഭാ തീരുമാനം കരാറിന് വിരുദ്ധംസ്മാർട് സിറ്റിയിൽ ടീകോമിനെ ഒഴിവാക്കൽ: തകരുന്നത് ദുബായ് മോഡൽ ഐടി സിറ്റിയെന്ന സ്വപ്നംകേരളത്തിൽ റിയൽ എസ്റ്റേറ്റ് വളരുമെന്ന് ക്രിസിൽസ്വർണക്കള്ളക്കടത്തിന്റെ മുഖ്യകേന്ദ്രമായി മ്യാൻമർസേവന മേഖലയിലെ പിഎംഐ 58.4 ആയി കുറഞ്ഞു

റിലയൻസ് കമ്യൂണിക്കേഷൻസിനെതിരെ കനറാ ബാങ്ക് നടപടി; വായ്പാ അക്കൗണ്ട് ‘ഫ്രോഡ്’ വിഭാഗത്തിൽ ഉൾപ്പെടുത്തിയേക്കും

മുംബൈ: വ്യവസായി അനിൽ അംബാനിയും (Anil Ambani) അദ്ദേഹം നയിക്കുന്ന കമ്പനികളും കൂടുതൽ പ്രതിസന്ധിയിലേക്ക്. സോളർ പദ്ധതിയുടെ ലേലത്തിൽ വ്യാജ ബാങ്ക് ഗ്യാരന്റി സമർപ്പിച്ചുവെന്ന് കണ്ടെത്തിയതിനെ തുടർന്ന് അനിൽ അംബാനിയുടെ റിലയൻസ് പവറിനെയും (Reliance Power) ഉപസ്ഥാപനങ്ങളെയും മൂന്ന് വർഷത്തേക്ക് കേന്ദ്രസർക്കാർ ഏജൻസിയായ സോളർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യ (എസ്ഇസിഐ/SECI) വിലക്കിയിരുന്നു.

മൂന്നുവർഷത്തേക്ക് ഇനി എസ്ഇസിഐയുടെ ലേലത്തിൽ പങ്കെടുക്കാനാവില്ല.
വിലക്കിന് പുറമേ ഇപ്പോൾ ക്രിമിനൽ നടപടിയിലേക്കും കടന്നിരിക്കുകയാണ് എസ്ഇസിഐ. ഇതിനുമുന്നോടിയായി റിലയൻസ് പവറിന് എസ്ഇസിഐ കാരണം കാണിക്കൽ‌ നോട്ടിസ് അയച്ചുവെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

ഇതിനുപുറമേ ബാങ്ക് വായ്പാത്തുക ദുരുപയോഗം ചെയ്തെന്നുകാട്ടി അനിൽ അംബാനിയുടെ റിലയൻസ് കമ്യൂണിക്കേഷൻസിനെതിരെ (Reliance Communications) കനറാ ബാങ്കും (Canara Bank) നടപടി തുടങ്ങി.

റിലയൻസ് കമ്യൂണിക്കേഷൻസിന്റെ (ആർകോം/Rcom) വായ്പാ അക്കൗണ്ട് ‘ഫ്രോഡ്’ (Fraud/തട്ടിപ്പ്) വിഭാഗത്തിൽ ഉൾപ്പെടുന്നത് സംബന്ധിച്ച് കനറാ ബാങ്ക് നോട്ടിസ് അയച്ചു. റിലയൻസ് കമ്യൂണിക്കേഷൻസ് തന്നെയാണ് ഇതുസബന്ധിച്ച് സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയത്.

ബാങ്കുമായുള്ള കരാർവ്യവസ്ഥകളിൽ ലംഘനമുണ്ടായെന്നും കണ്ടെത്തിയിട്ടുണ്ട്. റിലയൻസ് കമ്യൂണിക്കേഷൻസിന് നൽകിയ വായ്പ, വിവിധ ഗ്യാരന്റികൾ, ലെറ്റർ ഓഫ് ക്രെഡിറ്റുകൾ എന്നിവ തിരിച്ചടവ് തുടർച്ചയായി നിലച്ച പശ്ചാത്തലത്തിൽ 2017 മാർച്ചുമുതൽ കിട്ടാക്കടം (നിഷ്ക്രിയ ആസ്തി/എൻപിഎ/NPA) ആയി വിലയിരുത്തിയിരുന്നു. പിന്നീട് നടന്ന ഫോറൻസിക് ഓഡിറ്റിലാണ് ഫണ്ട് ദുരുപയോഗം കണ്ടെത്തിയത്.

റിലയൻസ് കമ്യൂണിക്കേഷൻസിനും ഉപസ്ഥാപനങ്ങളായ റിലയൻസ് ടെലികോം (Reliance Telecom), റിലയൻസ് ഇൻഫ്രാടെൽ (Reliance Infratel) എന്നിവയ്ക്കുമായി 31,580 കോടി രൂപയാണ് വിവിധ ബാങ്കുകൾ വായ്പ നൽകിയിരുന്നത്.

ഈ തുക കരാർവ്യവസ്ഥകൾ ലംഘിച്ച് മറ്റുബാങ്കുകളിലെ കടംവീട്ടാൻ ഉപയോഗിച്ചു. ചില അനുബന്ധ കമ്പനികളിലേക്കും ഫണ്ട് കൈമാറി. പുറമേ ചില നിക്ഷേപങ്ങളും നടത്തിയെങ്കിലും അതുപിന്നീട് അനധികൃത ഇടപാടുകൾക്ക് വിനിയോഗിച്ചെന്നും കണ്ടെത്തിയിരുന്നു.

തുടർന്നാണ് കമ്പനിയുടെ അക്കൗണ്ടിനെ ഫ്രോഡ് വിഭാഗത്തിൽ ഉൾപ്പെടുത്താനുള്ള നീക്കത്തിലേക്ക് കനറാ ബാങ്ക് കടന്നത്.

അതേസമയം, 2018ന് ശേഷം പാപ്പരത്ത (ഇൻസോൾവൻസി റെസൊല്യൂഷൻ) നടപടി നേരിടുകയാണ് കമ്പനിയെന്നും അതിനുമുമ്പാണ് വായ്പ ലഭിച്ചിരുന്നതെന്നതിനാൽ ഇപ്പോൾ അതുസംബന്ധിച്ച നിയമനടപടി കമ്പനിക്കെതിരെ സ്വീകരിക്കാനാകില്ലെന്നും റിലയൻസ് കമ്യൂണിക്കേഷൻസ് പ്രതികരിച്ചുവെന്ന് ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

X
Top