ആവശ്യമെങ്കില്‍ ഇനിയും നിരക്ക് കുറയ്ക്കുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍രാസവള ഇറക്കുമതിക്ക് പുതിയ സാദ്ധ്യതകൾ തേടി ഇന്ത്യപ്രത്യക്ഷ നികുതി സമാഹരണത്തിൽ ഇടിവ്ജൂണിൽ ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണം കൂടിഇന്ത്യയിലേക്ക് കുതിച്ചൊഴുകി ബ്രസീൽ, അമേരിക്കൻ ക്രൂഡ് ഓയിൽ

വമ്പന്‍ നീക്കങ്ങളുമായി അനില്‍ അംബാനിയും, റിലയന്‍സ് ഇന്‍ഫ്രയും

തിരിച്ചുവരവ് അതിഗംഭീരമാക്കി കൊണ്ടിരിക്കുകയാണ് അനില്‍ അംബാനി. അനില്‍ അംബാനി പോര്‍ട്ട്‌ഫോളിയോയിലെ ഫ്‌ലാഗ്ഷിപ്പ് കമ്പനിയായ റിലയന്‍സ് ഇന്‍ഫ്ര തുടര്‍ച്ചയായി മാധ്യമശ്രദ്ധ നേടുന്നു. 2025 മെയ് മൃതല്‍ കമ്പനി കടരഹിത സ്റ്റാറ്റസിലാണ്.

ഇത് വിപണികളുടെയും, നിക്ഷേപകരുടെയും ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. നിലവില്‍ കമ്പനി ഒന്നിലധികം സാമ്പത്തിക ഉപകരണങ്ങള്‍ വഴി ദീര്‍ഘകാല മൂലധനം സമാഹരണത്തിന് ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കമ്പനി അതിന്റെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്താനും, വളര്‍ച്ചാ പദ്ധതികള്‍ക്ക് ഇന്ധനം നല്‍കാനും ശ്രമിക്കുന്നത് നിക്ഷേപകര്‍ക്കു പ്രതീക്ഷ നല്‍കുന്നതാണ്.

വിദഗ്ധരുടെ വിലയിരുത്തലുകള്‍
ഇക്വിറ്റി ഷെയറുകള്‍/ ഇക്വിറ്റി ലിങ്ക്ഡ് സെക്യൂരിറ്റീസ്: റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ നേരിട്ടുള്ള ഇക്വിറ്റി ഷെയറുകളോ, ഇക്വിറ്റി-ലിങ്ക്ഡ് സെക്യൂരിറ്റികളോ ഇഷ്യൂ ചെയ്‌തേക്കാമെന്നാണ് വിലയിരുത്തല്‍. മൂലധനം കണ്ടെത്താനുള്ള ഏറ്റവും മികച്ച മാര്‍ഗമായിരിക്കും ഇത്.

ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ പ്ലേസ്‌മെന്റ് (ക്യുഐപി): ബാങ്കുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍ പോലുള്ള സ്ഥാപന നിക്ഷേപകര്‍ വഴിയുള്ള ധനസമാഹരണം. ഇത് കമ്പനിയുടെ അടിസ്ഥാനകാര്യങ്ങളിലും, വളര്‍ച്ചാ സാധ്യതകളിലുമുള്ള ആത്മവിശ്വാസത്തെ സൂചിപ്പിക്കുന്നു.

നോണ്‍-കണ്‍വേര്‍ട്ടബിള്‍ ഡിബഞ്ചറുകള്‍ (എന്‍സിഡി): ഇക്വിറ്റിയിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ കഴിയാത്ത കടപ്പത്രങ്ങള്‍ വഴിയുള്ള ധനസമാഹരണം. ഇത് ഇന്ന് പല കമ്പനികളുടെയും തുറുപ്പുചീട്ടാണ്. ഒന്നോ അതിലധികമോ ഘട്ടങ്ങള്‍ ഉണ്ടായേക്കാം. ആദാനി നിലവില്‍ എന്‍സിഡി പുറത്തിറക്കിയിട്ടുണ്ട്.

ഫോറിന്‍ കറന്‍സി കണ്‍വേര്‍ട്ടബിള്‍ ബോണ്ടുകള്‍ (എഫ്‌സിസിബികള്‍): ദീര്‍ഘകാല എഫ്‌സിസിബികള്‍ വഴി 3,000 കോടി വരെ സമാഹരിക്കുന്നതിന് ബോര്‍ഡ് അംഗീകാരം നല്‍കിയതായി കമ്പനി നേരത്തേ വ്യക്തമാക്കിയിട്ടുള്ളതാണ്.

ധനസമാഹരണം എന്തിന്
സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തുന്നതിനൊപ്പം വളര്‍ച്ചയെ പിന്തുണയ്ക്കുക എന്നതാകും പ്രധാന ലക്ഷ്യം. കമ്പനിയുടെ മൊത്തത്തിലുള്ള സാമ്പത്തിക ആരോഗ്യവും, പ്രതിരോധശേഷിയും മെച്ചപ്പെടുത്തുന്നത് ഭാവി സുരക്ഷിതമാക്കും.

വിപുലീകരണത്തിനും, വളര്‍ച്ചയ്ക്കും ആവശ്യമായ ഇന്ധനമാകും ഈ ധനസമാഹരണം. ഡിഫന്‍സ്, പുനഃരുപയോഗ പോര്‍ട്ട്‌ഫോളിയോ വിപുലീകരിക്കുന്ന തിരക്കിലാണ് കമ്പനി. ഇതിനു വലിയ നിക്ഷേപം ആവശ്യമാണ്. ഇന്ത്യയിലെ ആദ്യത്തെ പ്രാദേശികമായി നിര്‍മ്മിച്ച വാണിജ്യ വിമാനത്തിന്റെ വികസനം ഉള്‍പ്പെടെ വലിയ ലക്ഷ്യങ്ങളാണ് കമ്പനിക്കുള്ളത്. പൊതുവായ പ്രവര്‍ത്തന, തന്ത്രപരമായ ആവശ്യങ്ങളും ഫണ്ട് ധനസമാഹരണത്തിന്റെ ലക്ഷ്യങ്ങളില്‍ ഉള്‍പ്പെടുന്നു.

ജൂലൈ 16 പ്രധാനം
റിലയന്‍സ് ഇന്‍ഫ്രയെ സംബന്ധിച്ച് ജൂലൈ 16 വളരെ പ്രധാനപ്പെട്ട ദിനമായിരിക്കും. സമഗ്രമായ മൂലധന സമാഹരണ തന്ത്രത്തെക്കുറിച്ച് ആലോചിക്കുന്നതിനായി റിലയന്‍സ് ഇന്‍ഫ്ര ജൂലൈ 16 ന് ഡയറക്ടര്‍ ബോര്‍ഡ് യോഗം വിളിച്ചിട്ടുണ്ട്.

ധനസമാഹരണത്തിന്റെ വ്യാപ്തിയും സ്വഭാവവും അനുസരിച്ച് അംഗങ്ങളില്‍ നിന്ന് ആവശ്യമായ അംഗീകാരങ്ങള്‍ തേടുന്നതും ബോര്‍ഡ് പരിഗണിക്കാം. അടുത്ത മാസം ആകും കമ്പനിയുടെ നടപ്പു സാമ്പത്തിക വര്‍ഷത്തെ ആദ്യപാദ ഫലങ്ങള്‍ പുറത്തുവരികയെന്നാണ് വിലയിരുത്തല്‍.

X
Top