ഡിസംബര്‍ വരെ 21,253 കോടി കടമെടുക്കാൻ കേരളത്തിന് കേന്ദ്രാനുമതിതൊഴിലില്ലായ്മ നിരക്കിൽ കേരളം ഒന്നാമതെന്ന് കേന്ദ്ര റിപ്പോർട്ട്ഇന്ത്യ ഏറ്റവുമധികം കയറ്റുമതി ചെയ്യുന്ന നാലാമത്തെ ഉത്പന്നമായി സ്മാർട്ട് ഫോൺകേന്ദ്ര സര്‍ക്കാരിന് ആര്‍ബിഐയുടെ ലാഭവീതം 2.11 ലക്ഷം കോടിഎണ്ണവിലയിൽ ഇന്ത്യക്കുള്ള ഡിസ്‌കൗണ്ട് പാതിയാക്കി കുറച്ച് റഷ്യ

മൂല്യനിര്‍ണ്ണയം ന്യായമാകുമ്പോള്‍ ഗുണനിലവാരമുള്ള ഓഹരികള്‍ തെരഞ്ഞെടുക്കാം

കൊച്ചി: ആഗോള ഇക്വിറ്റി വിപണികള്‍ തകര്‍ച്ചയിലാണ്, ജിയോജിത് ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ നിരീക്ഷിക്കുന്നു. യുഎസില്‍ എസ്ആന്‍ഫ്പി 500 4.25 ശതമാനം നഷ്ടം നേരിട്ടപ്പോള്‍ യൂറോപ്യന്‍, ഏഷ്യന്‍ വിപണികളും പിന്തുടര്‍ന്നു. ഉയരുന്ന യുഎസ് ബോണ്ട് യീല്ഡും ഡോളര്‍ സൂചികയും ഇന്ത്യന്‍ വിപണിയേയും ബാധിക്കുന്നുണ്ട്.

വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ കൈയ്യൊഴിഞ്ഞതോടെ ജൂലൈയിലെ ഉയരമായ 19979 ലെവലില്‍ നിന്നും നിഫ്റ്റി 3 ശതമാനം താഴ്ന്നു. വിപണിയെ ഉയര്‍ത്താന്‍ തക്കതായ ട്രിഗറുകളൊന്നും വിജയകുമാര്‍ ദര്‍ശിക്കുന്നില്ല. അതുകൊണ്ടുതന്നെ ഇനിയൊരു തിരുത്തല്‍ മൂല്യനിര്‍ണ്ണയം ന്യായമാക്കുകയും ദീര്‍ഘകാല നിക്ഷേപകര്‍ക്ക് പ്രയോജനം നല്‍കുകയും ചെയ്യും.

കാപിറ്റല്‍ ഗുഡ്‌സ്,ബാങ്കിംഗ്,വാഹനം,നിര്‍മ്മാണം എന്നീ മേഖലകളിലെ ഗുണനിലവാരമുള്ള ഓഹരികള്‍ തെരഞ്ഞെടുക്കാനാണ് നിര്‍ദ്ദേശം. ആഭ്യന്തര ഘടകങ്ങള്‍ വിപണിയെ ബാധിക്കുന്നതായി മേഹ്ത ഇക്വിറ്റീസിലെ പ്രശാന്ത് തപ്‌സെ അറിയിക്കുന്നു. ഉയരുന്ന പണപ്പെരുപ്പവും വിദേശ നിക്ഷേപകരുടെ പിന്‍മാറ്റവും ഉദാഹരണം.

കൂടാതെ ചൈനീസ് സമ്പദ് വ്യവസ്ഥയുടെ ഇടിവും നിരക്കുയര്‍ത്തുമെന്ന യുഎസ് ഫെഡിന്റെ പ്രസ്താവനയും വിനയായി. 19525-19550 ഭേദിച്ചാല്‍ മാത്രമേ സാങ്കേതികമായി ബുള്ളിഷ് പ്രവണത പ്രകടമാകൂവെന്ന് തപ്‌സെ പറഞ്ഞു.

X
Top