ഡോളറിൻ്റെ മൂല്യത്തകർച്ചയിൽ ആശങ്കപിണറായി വിജയൻ സർക്കാർ 10-ാം വർഷത്തിലേക്ക്ഇന്ത്യ- അമേരിക്ക ഉഭയകക്ഷി വ്യാപാര ഉടമ്പടിയ്ക്കുള്ള നിബന്ധനകളിൽ ധാരണയായികൽക്കരി അധിഷ്‌ഠിത വൈദ്യുതി ഉത്പാദനം മന്ദഗതിയിൽ2000 രൂപയ്ക്ക് മുകളിലുള്ള UPI ഇടപാടുകൾക്ക് GST എന്ന പ്രചരണംതള്ളി ധനമന്ത്രാലയം

1.7 ബില്യൺ ഡോളറിന് ഐറോബോട്ട് കോർപ്പിനെ ഏറ്റെടുക്കാൻ ആമസോൺ

ന്യൂഡൽഹി: റോബോട്ടിക് വാക്വം ക്ലീനറായ റൂംബയുടെ നിർമ്മാതാക്കളായ ഐറോബോട്ട് കോർപ്പിനെ (IRBT.O) 1.7 ബില്യൺ ഡോളറിന് ഏറ്റെടുക്കാനൊരുങ്ങി ആമസോൺ.കോം ഇങ്ക് (AMZN.O). മുഴുവൻ പണമിടപാടിലൂടെയാണ് ഏറ്റെടുക്കൽ. സ്‌മാർട്ട് ഹോം ഉപകരണങ്ങളുടെ സ്ഥിരത വിപുലീകരിക്കാൻ ആമസോൺ നടത്തുന്ന ഏറ്റവും പുതിയ മുന്നേറ്റമായി ഇത് കണക്കാക്കപ്പെടുന്നു.

ഈ ഏറ്റെടുക്കലിനായി ആമസോൺ ഒരു ഷെയറിന് 61 ഡോളർ നൽകും, ഇത് ഐറോബോട്ടിന്റെ ഓഹരിയുടെ അവസാന ക്ലോസിംഗ് വിലയായ 49.99 ഡോളറിനേക്കാൾ 22 ശതമാനം കൂടുതലാണ്.

2021-ൽ ആമസോൺ രൂപപ്പെടുത്തിയ ഒരു ദർശനത്തെ അടിസ്ഥാനമാക്കിയാണ് ഈ ഏറ്റെടുക്കൽ. അടുത്ത അഞ്ച് മുതൽ 10 വർഷത്തിനുള്ളിൽ, എല്ലാ വീട്ടിലും കുറഞ്ഞത് ഒരു റോബോട്ടെങ്കിലും ഉണ്ടായിരിക്കുമെന്ന് തങ്ങൾ വിശ്വസിക്കുന്നതായി ആമസോൺ സീനിയർ വൈസ് പ്രസിഡന്റ് ഡേവ് ലിംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

യുഎസ് ഫെഡറൽ ട്രേഡ് കമ്മീഷൻ ഇടപാട് അവലോകനം ചെയ്യുമെന്ന് നിയമ സ്ഥാപനമായ കൂലി എൽ‌എൽ‌പിയിലെ ആന്റിട്രസ്റ്റ് വിദഗ്ധനായ ഏഥൻ ഗ്ലാസ് പറഞ്ഞു. ഏറ്റെടുക്കലിന് ശേഷം മറ്റ് റീട്ടെയിലർമാർക്ക് ഐറോബോട്ട് ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്നത് തുടരുമെന്നും മറ്റ് കമ്പനികളുടെ വോയ്‌സ് അസിസ്റ്റന്റുമായി പൊരുത്തപ്പെടുന്ന തരത്തിൽ നിലനിർത്തുമെന്നും ആമസോൺ അറിയിച്ചു.

അതേസമയം ഇടപാട് പരാജയപ്പെട്ടാൽ, ആമസോൺ ഐറോബോട്ടിന് 94 മില്യൺ ഡോളർ ടെർമിനേഷൻ ഫീസ് നൽകേണ്ടിവരും. എന്നാൽ കരാർ പൂർത്തിയായാൽ ആംഗിൾ ഐറോബോട്ടിന്റെ സിഇഒ ആയി തുടരും.

X
Top