ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

എംപിഎംആർസിഎല്ലിൽ നിന്ന് 3,200 കോടി രൂപയുടെ ഓർഡർ നേടി അൽസ്റ്റോം

ഡൽഹി: ഭോപ്പാൽ, ഇൻഡോർ മെട്രോ റെയിൽ പദ്ധതികൾക്കായി മെട്രോ ട്രെയിനുകളും വിവിധ സംവിധാനങ്ങളും വിതരണം ചെയ്യുന്നതിനായി 3,200 കോടി രൂപയുടെ ഓർഡർ നേടിയതായി ഫ്രഞ്ച് മൊബിലിറ്റി കമ്പനിയായ അൽസ്റ്റോം ബുധനാഴ്ച അറിയിച്ചു. മധ്യപ്രദേശ് മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (എംപിഎംആർസിഎൽ) ഭോപ്പാൽ, ഇൻഡോർ മെട്രോ പദ്ധതികൾക്കായി 15 വർഷത്തെ സമഗ്രമായ അറ്റകുറ്റപ്പണികളോടെ 156 മൂവിയ മെട്രോ കാറുകൾ വിതരണം ചെയ്യുന്നതിനുള്ള ഓർഡർ നൽകിയതായി കമ്പനി പ്രസ്താവനയിൽ പറഞ്ഞു. ഈ രണ്ട് നഗരങ്ങളിലെയും 5.7 ദശലക്ഷത്തിലധികം ആളുകൾക്ക് ഈ പദ്ധതി പ്രയോജനപ്പെടുമെന്ന് അൽസ്റ്റോം പറഞ്ഞു.

387 മില്യൺ (3,200 കോടിയിലധികം രൂപ) മൂല്യമുള്ള ഈ ഓർഡറിൽ ഏറ്റവും പുതിയ തലമുറ കമ്മ്യൂണിക്കേഷൻസ് ബേസ്ഡ് ട്രെയിൻ കൺട്രോൾ (സിബിടിസി) സിഗ്നലിംഗ് സംവിധാനവും ട്രെയിൻ കൺട്രോൾ ടെലികമ്മ്യൂണിക്കേഷൻ സംവിധാനങ്ങളും ഉൾപ്പെടുന്നു. ഈ കരാറിന് കീഴിൽ 3-കാർ കോൺഫിഗറേഷനുള്ള 52 സ്റ്റാൻഡേർഡ് ഗേജ് മൂവിയ മെട്രോ പാസഞ്ചർ ട്രെയിൻസെറ്റുകളുടെ ഡിസൈൻ, നിർമ്മാണം, വിതരണം, ഇൻസ്റ്റാളേഷൻ, ടെസ്റ്റ്, കമ്മീഷൻ ചെയ്യൽ എന്നിവയുടെ ഉത്തരവാദിത്തം അൽസ്റ്റോമിനാണ്. ഈ ഓർഡർ പ്രകാരം 27 ട്രെയിനുകൾ ഭോപ്പാലിലേക്കും 25 ട്രെയിനുകൾ ഇൻഡോറിലേക്കുമായിരിക്കും വിതരണം ചെയ്യുക.

ഗുജറാത്തിലെ സാവ്‌ലിയിലുള്ള അൽസ്റ്റോമിന്റെ അത്യാധുനിക റോളിംഗ് സ്റ്റോക്ക് നിർമ്മാണ കേന്ദ്രത്തിൽ നിർമ്മിക്കാൻ പോകുന്ന ഈ അത്യാധുനികവും ഭാരം കുറഞ്ഞതുമായ ട്രെയിനുകൾ 31 കിലോമീറ്റർ പാതയിലൂടെ മണിക്കൂറിൽ 80 കിലോമീറ്റർ വേഗതയിൽ ഓടും. ആഗ്ര-കാൺപൂർ മെട്രോ പദ്ധതികൾക്ക് ശേഷം ഇന്ത്യയിൽ അൽസ്റ്റോമിന് ലഭിക്കുന്ന രണ്ടാമത്തെ സംയോജിത ഓർഡറാണിത്.  

X
Top