Alt Image
വീടും ഭൂമിയും വിൽക്കുമ്പോഴുള്ള ഇൻഡക്സേഷൻ എടുത്ത് കളഞ്ഞത് ബാദ്ധ്യതയാകും; റി​യ​ൽ​ ​എ​സ്‌​റ്റേ​റ്റ് ​മേഖലയുടെ ഭാവിയിൽ ആ​ശ​ങ്ക​യോടെ നി​ക്ഷേ​പ​ക​ർവമ്പൻ കപ്പൽ കമ്പനികൾ വിഴിഞ്ഞത്തേക്ക് എത്തുന്നുചൈനീസ് കമ്പനികളുടെ നിക്ഷേപ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നുധാതുക്കള്‍ക്ക്‌ നികുതി ചുമത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്: സുപ്രീംകോടതിഭക്ഷ്യ വിലക്കയറ്റം നേരിടാൻ 10,000 കോടിയുടെ പദ്ധതിയുമായി സര്‍ക്കാര്‍

എയർടെൽ പേയ്‌മെന്റ്സ് ബാങ്ക് യൂണികോൺ ആണെന്ന് അവകാശപ്പെട്ട് എയർടെൽ

മുംബൈ: ടെലികോം ഭീമനായ ഭാരതി എയർടെൽ തങ്ങളുടെ ഉപസ്ഥാപനമായ എയർടെൽ പേയ്‌മെന്റ് ബാങ്ക് (എപിബിഎൽ) ഒരു യൂണികോൺ ആണെന്ന് വിശ്വസിക്കുന്നതായി നിക്ഷേപകരോട് പറഞ്ഞു. 1 ബില്യൺ ഡോളറിലധികം മൂല്യമുള്ള സ്റ്റാർട്ടപ്പുകളെയാണ് യൂണികോണുകൾ എന്ന് വിശേഷിപ്പിക്കുന്നത്. പേയ്‌മെന്റ് ബാങ്ക് 2022 സാമ്പത്തിക വർഷത്തിൽ 9 കോടി രൂപയുടെ മുഴുവൻ വർഷ ലാഭം രേഖപ്പെടുത്തിയിരുന്നു. കൂടാതെ, ഇതേ കാലയളവിലെ സ്ഥാപനത്തിന്റെ വരുമാനം 50 ശതമാനം ഉയർന്ന് 941 കോടി രൂപയായിരുന്നു. ബാങ്കിംഗ് വ്യവസായവുമായി താരതമ്യപ്പെടുത്തുമ്പോൾ താരതമ്യേന കുറഞ്ഞ ചിലവിൽ നിരവധി ഉപഭോക്താക്കളെ ഉൾപ്പെടുത്താനുള്ള കഴിവാണ് ലാഭത്തിന്റെ ഒരു പ്രധാന ഘടകം എന്ന് എയർടെൽ പറഞ്ഞു.

ബിസിനസ്-ടു-ബിസിനസ് സേവനങ്ങൾ, ഇടപാടുകൾക്കുള്ള ഫീസ്, ഉപഭോക്തൃ സബ്‌സ്‌ക്രിപ്‌ഷനുകൾ, പലിശ വ്യാപനം എന്നിവയിൽ നിന്ന്  വലിയ തോതിൽ ഫീസ് വരുമാനം പേയ്‌മെന്റ് ബാങ്കിന് ലഭിച്ചതായും, തങ്ങളുടെ ബാങ്കിങ് വിഭാഗം ഒരു യൂണികോണായി മാറിയതായും എയർടെൽ അവകാശപ്പെട്ടു. തങ്ങളുടെ സ്വപ്നം മൂന്നിലൊന്ന് ബാങ്കർമാർ, മൂന്നിലൊന്ന് സ്റ്റാർട്ടപ്പ്, മൂന്നിലൊന്ന് എഫ്എംസിജി വിതരണക്കാർ എന്നിവയാണെന്നും, തങ്ങളുടെ പേയ്‌മെന്റ് ബാങ്കിന്റെ മറ്റൊരു നേട്ടം എയർടെല്ലിന്റെ വിതരണ ശൃംഖലയാണെന്നും, അതിലൂടെ ബാങ്കിന് ബാങ്കിംഗ് കറസ്‌പോണ്ടന്റുമാരായി പ്രവർത്തിക്കാൻ സാധിച്ചതായും, ഇപ്പോൾ തങ്ങൾക്ക് അഞ്ച് ലക്ഷം ബാങ്കിംഗ് പോയിന്റുകളുണ്ടെന്നും ഭാരതി എയർടെൽ പറഞ്ഞു.

ലൈസൻസുള്ള ആറ് പേയ്‌മെന്റ് ബാങ്കുകളിൽ ഒന്നാണ് എയർടെൽ പേയ്‌മെന്റ് ബാങ്ക്. 

X
Top