ടോള്‍ വരുമാനം 2027 ഓടെ 1.40 ലക്ഷം കോടിയാകുമെന്ന് നിതിൻ ഗഡ്കരിപൊതുമേഖല ബാങ്കുകളിലെ ഓഹരി വില്‍പന: ഉപദേഷ്ടാക്കളെ നിയമിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍ഇന്ത്യയുടെ മൊത്തം മൂല്യം 9.82 ലക്ഷം കോടി ഡോളറാകുംനിക്ഷേപ ഉടമ്പടി: ഒരു ഡസന്‍ രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ചയില്‍സാമ്പത്തിക സമത്വത്തില്‍ ഇന്ത്യ മെച്ചപ്പെടുന്നതായി ലോകബാങ്ക് റിപ്പോര്‍ട്ട്

അദാനി ഗ്രൂപ്പിന്റെ 5ജി സ്പെക്ട്രം എയർടെൽ ഏറ്റെടുത്തു

മുംബൈ: 5ജി സേവനം നൽകാനായി അദാനി ഗ്രൂപ്പ് വാങ്ങിയ ടെലികോം സ്പെക്ട്രം എയർടെൽ ഏറ്റെടുത്തു. 2022ലെ സ്പെക്ട്രം ലേലത്തിനാണ് 212 കോടി രൂപയുടെ സ്പെക്ട്രം അദാനി ഗ്രൂപ്പ് വാങ്ങിയത്.

അദാനി ഗ്രൂപ്പിന്റെ പൂർണ ഉടമസ്ഥതയിലുള്ള അദാനി ഡേറ്റ നെറ്റ്‌വർക്സാണ് ഭാരതി എയർടെലിന്റെ ഭാഗമായ ഭാരതി ഹെക്സാകോമുമായി ധാരണയായതായി വ്യക്തമാക്കിയത്.

തുറമുഖങ്ങളെയും വിമാനത്താവളങ്ങളെയും കമ്പനിയുടെ മറ്റു സംവിധാനങ്ങളെയും തമ്മിൽ ബന്ധിപ്പിക്കാനായിരുന്നു അദാനി സ്പെക്ട്രം വാങ്ങിയത്.

അദാനി 57 കോടി രൂപ ടെലികോം വകുപ്പിന് നൽകിയിട്ടുണ്ട്. ബാക്കി 150 കോടി ഭാരതി എയർടെലാകും നൽകുക.

X
Top