അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില ഇടിഞ്ഞുവായ്പാ വിതരണം ശക്തിപ്പെട്ടതായി ആര്‍ബിഐപെട്രോളിൽ എഥനോൾ: രാജ്യം 50,000 കോടി ലാഭിച്ചതായി പ്രധാനമന്ത്രി മോദിജൂലൈയിലെ ഇന്ധന ഉപഭോഗത്തിൽ ഇടിവ്നേട്ടം തുടര്‍ന്ന് ക്രിപ്‌റ്റോകറന്‍സി വിപണി

20 മില്യൺ ഡോളർ സമാഹരിച്ച് എഐ പ്ലാറ്റ്ഫോമായ വൈസ

ബാംഗ്ലൂർ: മാനസികാരോഗ്യത്തിനായുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ വൈസ, ഹെൽത്ത് ക്വാഡ്, ബ്രിട്ടീഷ് ഇന്റർനാഷണൽ ഇൻവെസ്റ്റ്‌മെന്റ് (ബിഐഐ) എന്നിവയിൽ നിന്ന് 20 മില്യൺ ഡോളർ സമാഹരിച്ചു. നിലവിലുള്ള നിക്ഷേപകരായ ഡബ്ല്യു ഹെൽത്ത് വെഞ്ചേഴ്‌സ്, കെ ക്യാപിറ്റൽ, പൈ വെഞ്ചേഴ്‌സ്, ഗൂഗിൾ അസിസ്റ്റന്റ് ഇൻവെസ്റ്റ്‌മെന്റ് എന്നിവയും ഈ ഫണ്ടിംഗ് റൗണ്ടിൽ പങ്കെടുത്തു. യുണൈറ്റഡ് സ്‌റ്റേറ്റ്‌സ്, യുകെ തുടങ്ങിയ മറ്റ് ആഗോള വിപണികളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നതിനും, മൾട്ടി-ലിംഗ്വൽ പിന്തുണയിലൂടെയും വാട്ട്‌സ്ആപ്പിലൂടെ എളുപ്പത്തിൽ ആക്‌സസ് ചെയ്യുന്നതിലൂടെയും വിപുലമായ ഉപയോഗക്ഷമത മെച്ചപ്പെടുത്തുന്നതിനും കമ്പനി മൂലധനം ഉപയോഗിക്കും.

വൈസ അതിന്റെ പേരിലുള്ള സൗജന്യ എഐ ചാറ്റ്‌ബോട്ടിലൂടെ മാനസികാരോഗ്യ പിന്തുണ നൽകുന്നു. കൂടാതെ തെറാപ്പിസ്റ്റുകൾക്ക് പണമടച്ചുള്ള ആക്‌സസും വൈസയുടെ ആപ്പ് വാഗ്ദാനം ചെയ്യുന്നു. 65 രാജ്യങ്ങളിലെ 4.5 ദശലക്ഷം ഉപയോക്താക്കൾക്കായി 400 ദശലക്ഷത്തിലധികം സംഭാഷണങ്ങൾ തങ്ങൾ സുഗമമാക്കിയതായി കമ്പനി അറിയിച്ചു. വൈസയുടെ ഉപഭോക്താക്കളിൽ ആക്‌സെഞ്ചർ ഗ്ലോബൽ, ഏറ്റ്‌ന ഇന്റർനാഷണൽ, എൻഎച്ച്എസ്, സിൻസിനാറ്റി ചിൽഡ്രൻസ് ഹോസ്പിറ്റൽ, സിംഗപ്പൂരിലെ ആരോഗ്യ മന്ത്രാലയം എന്നിവ ഉൾപ്പെടുന്നു.

X
Top