വജ്ര ഇറക്കുമതി താൽക്കാലികമായി നിർത്തുന്നുനോമുറ ഇന്ത്യന്‍ വിപണിയെ അപ്‌ഗ്രേഡ്‌ ചെയ്‌തുഇന്ത്യയുടെ കറണ്ട് അക്കൗണ്ട് കമ്മിയിൽ വർധനജിഎസ്ടി കൗൺസിൽ യോഗം 7ന്ഇന്ത്യയുടെ വളർച്ച നിരക്ക് നിലനിർത്തി എസ് ആൻഡ് പി

ന്യൂനപക്ഷ ഓഹരികളുടെ വില്പനയ്ക്ക് തയ്യാറെടുത്ത് ആദിത്യ ബിർള ഫാഷൻ

മുംബൈ: 2,300 കോടി രൂപ വരെ സ്വരൂപിക്കുന്നതിനായി സ്വകാര്യ ഇക്വിറ്റി സ്ഥാപനങ്ങൾക്ക് ന്യൂനപക്ഷ ഓഹരി വിൽക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ ബോർഡ് യോഗം ചേരുമെന്ന് അറിയിച്ച് ആദിത്യ ബിർള ഫാഷൻ ആൻഡ് റീട്ടെയിൽ. പാൻഡെമിക് മൂലം രണ്ട് വർഷത്തെ മാന്ദ്യത്തിന് ശേഷം ശക്തമായ തിരിച്ച് വരവിന് സാക്ഷ്യം വഹിക്കുന്ന ഓഫ്‌ലൈൻ ബിസിനസ്സ് വളർത്തുന്നതിന് ഈ സമാഹരിക്കുന്ന ഫണ്ടുകൾ ഉപയോഗിക്കാൻ കമ്പനി പദ്ധതിയിടുന്നു. ആദിത്യ ബിർള ഗ്രൂപ്പിന് നിലവിൽ കമ്പനിയിൽ 56 ശതമാനം ഓഹരിയുണ്ടെന്നും, ഈ വില്പനയ്ക്ക് ശേഷവും പ്രൊമോട്ടർമാർ ഭൂരിപക്ഷ ഓഹരി നിലനിർത്തുന്നത് തുടരുമെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു.
കൂടാതെ, ഈ വില്പനയനുമായി ബന്ധപ്പെട്ട് സിംഗപ്പൂരിലെ ജിഐസിയുമായി ചർച്ചകൾ നടക്കുന്നുണ്ടെന്ന് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. നിലവിൽ കമ്പനിയുടെ മൊത്തം വിപണി മൂല്യം 25,618 കോടി രൂപയാണ്. മാർച്ച് പാദത്തിൽ, കമ്പനിയുടെ വരുമാനം കോവിഡിന് മുമ്പുള്ള നിലവാരത്തേക്കാൾ 25 ശതമാനം വർധിച്ച് 2,283 കോടി രൂപയിലെത്തി. ഒപ്പം മൂല്യത്തകർച്ച, പലിശ, നികുതി എന്നിവയ്ക്ക് മുമ്പുള്ള വരുമാനം 58 ശതമാനം വർദ്ധനവോടെ 401 കോടി രൂപയായതായി ആദിത്യ ബിർള ഫാഷൻ അറിയിച്ചു.

X
Top