കേരളത്തിൽ ഫാക്ടറികളും തൊഴിലവസരവും കുറയുന്നതായി റിപ്പോർട്ട് ◆ ഇന്ത്യ- യുഎസ് വ്യാപാര കരാർ അന്തിമഘട്ടത്തിലേക്ക്; യുഎസുമായി തർക്കങ്ങൾ പരിഹരിച്ചുവരുന്നെന്ന് കേന്ദ്രമന്ത്രി എസ് ജയശങ്കർ ◆ മൊത്തവില പണപ്പെരുപ്പം 11.39% ആയി ഉയർന്നു ◆ കയര്‍ കയറ്റുമതി വരുമാനം 6,614 കോടി കടന്നു ◆ ഇന്ത്യൻ അരി കയറ്റുമതി വരുമാനത്തില്‍ മികച്ച വളര്‍ച്ച ◆

സെൻസെക്സിൽ ഇനി അദാനി പോർട്സും

മുംബൈ: സെന്സെക്സ് സൂചികയിൽ അദാനി പോര്സും ഭാഗമായി. 30 ഓഹരികളുടെ പട്ടികയിലാണ് അദാനി പോര്സ്ടു ആന്ഡ് സ്പെഷല് ഇക്കണോമിക് സോണ് ഇടംപിടിച്ചത്.

പ്രമുഖ ഐടി സേവനദാതാവായ വിപ്രോ പുറത്തുപോകുകയും ചെയ്തു. അര്ധ വാര്ഷിക പരിഷ്കരണത്തിന്റെ ഭാഗമായാണ് ഈ മാറ്റം.

ഇതോടെ ഭാരതി എയര്ടെല്, ഇന്ഫോസിസ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐസിഐസിഐ ബാങ്ക്, ടെക് മഹീന്ദ്ര, ടാറ്റ സ്റ്റീല്, ഇന്ഡസിന്ഡ് ബാങ്ക് തുടങ്ങിയ ഓഹരികളുടെ സൂചികയിലെ അനുപാതത്തില് വര്ധനവുണ്ടായേക്കും.

മഹീന്ദ്ര ആന്ഡ് മഹീന്ദ്ര, റിലയന്സ് ഇന്ഡസ്ട്രീസ്, ബജാജ് ഫിന്സര്വ്, എച്ച്ഡിഎഫ്സി ബാങ്ക്, മാരുതി സുസുകി, ഐടിസി, എല്ആന്ഡ്ടി എന്നിവയുടെ അനുപാതത്തിലാകട്ടെ കുറവുണ്ടാകാനും സാധ്യതയുണ്ട്.

ഇന്ഡക്സ് ഫണ്ടുകളിലെ നിക്ഷേപ അനുപാതത്തില് സൂചികയ്ക്കനുസരിച്ച് ക്രമീകരണം വരുന്നതോടെ ഓഹരികളുടെ നിക്ഷേപത്തില് മാറ്റമുണ്ടാകും.

അദാനി പോര്സ്ുന സ്പെഷല് ഇക്കണോമിക് സോണ് സൂചികയില് ഉള്പ്പെട്ടതോടെ 2,000 കോടി രൂപയുടെ നിക്ഷേപം ഇന്ഡക്സ് ഫണ്ടുകള് വഴി ഓഹരിയിലെത്താനാണ് സാധ്യത.

X
Top