വിലക്കയറ്റത്തിൽ മൂന്നാംമാസവും കേരളം ഒന്നാമത്മൊത്തത്തിലുള്ള കയറ്റുമതി എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍ഇന്തോ-യുഎസ് വ്യാപാര കരാര്‍: കരട് ധാരണാപത്രത്തില്‍ ഒപ്പുവെച്ചുചില്ലറ പണപ്പെരുപ്പം കുറയുന്നുകേരളത്തിൽ തീവ്രദാരിദ്ര്യം അനുഭവിക്കുന്നവർ ഇല്ലാതാകും: മന്ത്രി കെ എൻ ബാലഗോപാൽ

കേബിള്‍ ബിസിനസിലേക്ക്‌ അദാനി ഗ്രൂപ്പ്‌

കേബിള്‍ ഉല്‍പ്പാദകര്‍ക്ക്‌ ആഘാതം സൃഷ്‌ടിച്ചുകൊണ്ട്‌ ഈ രംഗത്തേക്ക്‌ കടക്കാനൊരുങ്ങുകയാണ്‌ അദാനി ഗ്രൂപ്പ്‌.

75,000 കോടി രൂപയുടെ മൂല്യം വരുന്ന വയര്‍ ആന്റ്‌ കേബ്‌ള്‍ ബിസിനസ്‌ രംഗത്തേക്ക്‌ അദാനി ഗ്രൂപ്പിന്റെ വരവ്‌ ഈ മേഖലയിലെ മത്സരം ശക്തമാക്കും.

അദാനി ഗ്രൂപ്പിന്റെ ഫ്‌ളാഗ്‌ഷിപ്‌ കമ്പനിയായ അദാനി എന്റര്‍പ്രൈസസിന്റെ സബ്‌സിഡറി കുച്ച്‌ കോപ്പര്‍ മെറ്റല്‍ ഉല്‍പ്പന്നങ്ങളും വയറുകളും കേബിളുകളും ഉല്‍പ്പാദിപ്പിക്കുന്നതിനായി പ്രനീത വെഞ്ച്വേഴ്‌സുമായി ഒരു സംയുക്ത സരംഭത്തില്‍ ഏര്‍പ്പെട്ടു.

ഫെബ്രുവരിയില്‍ ആദിത്യ ബിര്‍ള ഗ്രൂപ്പില്‍ ഉള്‍പ്പെട്ട അള്‍ട്രാടെക്‌ കേബിള്‍ രംഗത്തേക്ക്‌ കടക്കുന്നതായി പ്രഖ്യാപിച്ചിരുന്നു.

പിന്നാലെ അദാനി ഗ്രൂപ്പ്‌ കൂടി ഈ രംഗത്ത്‌ എത്തുന്നതോടെ മത്സരം കൊഴുക്കും. പോളികാബ്‌ ഇന്ത്യ, ഹാവെല്‍സ്‌ ഇന്ത്യ, ഫിനോലെക്‌സ്‌ കേബ്‌ള്‍സ്‌, കെഇഐ ഇന്റസ്‌ട്രീസ്‌, ആര്‍ആര്‍ കേബല്‍ തുടങ്ങിയ ഓഹരികള്‍ നാല്‌ ശതമാനം മുതല്‍ 14 ശതമാനം വരെ ഇടിഞ്ഞിരുന്നു.

X
Top