എല്ലാ സംസ്ഥാനങ്ങളിലും ഇന്‍വെസ്റ്റ് ഇന്ത്യ ഡെസ്‌ക്കുകള്‍ സ്ഥാപിക്കും, നിക്ഷേപം പ്രോത്സാഹിപ്പിക്കുക ലക്ഷ്യംകേരളം 2,000 കോടി കൂടി കടമെടുക്കുന്നുപയര്‍വര്‍ഗങ്ങള്‍ക്ക് സ്റ്റോക്ക് പരിധി ഏര്‍പ്പെടുത്തി, വിലകയറ്റവും പൂഴ്ത്തിവപ്പും തടയുക ലക്ഷ്യംഡോളറിനെതിരെ നേരിയ നേട്ടം കൈവരിച്ച് രൂപഇലക്ട്രോണിക് മാലിന്യ പുനരുപയോഗം; ഇന്ത്യയ്ക്ക് വലിയ സാധ്യതകള്‍

അദാനി ഹെൽത്ത് വെഞ്ചേഴ്‌സ് ലിമിറ്റഡുമായി ആരോഗ്യ പരിപാലന മേഖലയിൽ പ്രവേശിച്ച് അദാനി ഗ്രൂപ്പ്

മുംബൈ: മെഡിക്കൽ, ഡയഗ്‌നോസ്റ്റിക് സൗകര്യങ്ങൾ, ആരോഗ്യ സഹായങ്ങൾ, ഹെൽത്ത് ടെക് അധിഷ്‌ഠിത സൗകര്യങ്ങൾ, ഗവേഷണ കേന്ദ്രങ്ങൾ, അനുബന്ധ പ്രവർത്തനങ്ങൾ എന്നിവ നടത്തുന്നതിനും നിയന്ത്രിക്കുന്നതിനുമായി പൂർണ്ണ ഉടമസ്ഥതയിലുള്ള അദാനി ഹെൽത്ത് വെഞ്ചേഴ്‌സ് എന്ന കമ്പനി സംയോജിപ്പിച്ചതായി പ്രഖ്യാപിച്ച് കോടീശ്വരൻ ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള അദാനി എന്റർപ്രൈസസ്.
“അദാനി എന്റർപ്രൈസസ് ലിമിറ്റഡ് 2022 മെയ് 18-ന് അദാനി ഹെൽത്ത് വെഞ്ച്വേഴ്‌സ് ലിമിറ്റഡ് (“AHVL”) എന്ന പേരിൽ ഒരു WOS സംയോജിപ്പിച്ചതായും, പ്രാരംഭ അംഗീകൃതവും, പെയ്ഡ്-അപ്പ് ഓഹരി മൂലധനവും യഥാക്രമം 1,00,000/- രൂപ വീതമാണെന്നും, എഎച്ച്‌വിഎൽ അതിന്റെ ബിസിനസ് പ്രവർത്തനങ്ങൾ യഥാസമയം ആരംഭിക്കുമെന്നും” കമ്പനി റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു. ഹോൾസിമിന്റെ ആസ്തികളായ അംബുജ സിമന്റ്, എസിസി എന്നിവ ഏറ്റെടുക്കുന്നതായി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് അദാനി ഗ്രൂപ്പിന്റെ ഈ പുതിയ നീക്കം.

X
Top