
മുംബൈ: അബുദാബി ആസ്ഥാനമായ ഇന്റര്‍നാഷണല്‍ ഹോള്‍ഡിംഗ് കമ്പനി (ഐഎച്ച്‌സി) ഇന്ത്യന്‍ നോണ്‍ ഫിനാന്‍സ് കമ്പനി (എന്‍ബിഎഫ്‌സി), സമ്മാന്‍ കാപിറ്റലിന്റെ 43.5 ശതമാനം ഓഹരികള്‍ ഏറ്റെടുക്കും. അനുബന്ധസ്ഥാപനമായ അവെനിര്‍ ഇന്‍വെസ്റ്റ്‌മെന്റ്‌സ് വഴി 8850 കോടി രൂപ അഥവാ 997.7 മില്യണ്‍ ഡോളറാണ് നിക്ഷേപിക്കുക.
ഇതോടെ സമ്മാന്‍ കാപിറ്റലിന്റെ 330 ദശലക്ഷ ഇക്വിറ്റി ഓഹരികളും 306.7 ദശലക്ഷം കണ്‍വേര്‍ട്ടിബിള്‍ വാറണ്ടുകളും അവനിര്‍ സ്വന്തമാക്കും. ഓഹരി , വാറണ്ട് ഒന്നിന് 139 രൂപ നിരക്കിലാണ് സബ്‌സ്‌ക്രിപ്ഷന്‍. നിക്ഷേപത്തോടെ കമ്പനി തീരുമാനങ്ങളിലും പ്രവര്‍ത്തനങ്ങളിലും അവെനിറിന് കാര്യമായ നിയന്ത്രണമുണ്ടാകും.
പുറമെ, ഇന്ത്യന്‍ സെക്യൂരിറ്റീസ് ചട്ടങ്ങള്‍ അനുസരിച്ച് ഒരു ലിസ്റ്റഡ് കമ്പനിയില്‍ 25 ശതമാനത്തിലധികം ഓഹരികള്‍ സ്വന്തമാക്കുകയാണെങ്കില്‍ ഓഹരി ഉടമകളില്‍ നിന്ന് 26 ശതമാനം ഓഹരികള്‍ കൂടി വാങ്ങാനുള്ള ഓഫര്‍ കമ്പനി നല്‍കണം.
മൈനോറിറ്റി ഓഹരി ഉടമകള്‍ക്ക് ഓഹരികള്‍ വില്‍ക്കാനുള്ള അവസരമാണ് ഇതോടെ കൈവരിക.ഭവന, മോര്‍ട്ട്‌ഗേജ് വായ്പകളില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്ന എന്‍ബിഎഫ്‌സിയാണ് സമ്മാന്‍. ക്രിസില്‍, ഐസിആര്‍എ ഏജന്‍സികളുടെ എഎ/സ്റ്റേബിള്‍ ക്രെഡിറ്റ് റേറ്റിംഗ് സ്വന്തമാണ്. നിലവില്‍ 4.09 ശതമാനം ഇടിഞ്ഞ് 162.65 രൂപയിലാണ് സമ്മാന്‍ ക്യാപിറ്റല്‍ ഓഹരികളുള്ളത്.
ഇന്ത്യന്‍ സാമ്പത്തിക സ്ഥാപനങ്ങളിലെ ഐഎച്ച്‌സിയുടെ ആദ്യ നിക്ഷേപമാണിത്.