കിരിത് പാരിഖ് റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ ഇന്ത്യ; വാതക വില ഏപ്രില്‍ 01 മുതൽ കുറയും25 ബേസിസ് പോയിന്റ് നിരക്ക് വര്‍ദ്ധനവിന് ആര്‍ബിഐ തയ്യാറാകും – റോയിട്ടേഴ്‌സ് പോള്‍രാജ്യത്ത് ക്യാമ്പസ് റിക്രൂട്ട്മെന്റിൽ ഇടിവ്വിദേശ നിക്ഷേപകർക്കുള്ള നടപടിക്രമങ്ങൾ ലളിതമാക്കി സെബിഡെബ്റ്റ് ഫണ്ടുകള്‍ക്ക് നികുതി: ബാങ്കുകളില്‍ നിക്ഷേപം വര്‍ധിക്കും

ഗ്രീവ്സ് ഇലക്ട്രിക് മൊബിലിറ്റിയിൽ 1,700 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ച് അബ്ദുൾ ലത്തീഫ്

ഡൽഹി: ഇന്ത്യയിലെ ഇലക്ട്രിക് വാഹന (ഇവി) നിർമ്മാതാക്കളിൽ ഒന്നായ ഗ്രീവ്സ് ഇലക്ട്രിക് മൊബിലിറ്റിയിൽ 1,700 കോടി രൂപ വരെ നിക്ഷേപിക്കുമെന്ന് അബ്ദുൾ ലത്തീഫ് ജമീൽ പ്രഖ്യാപിച്ചു. ഗ്രീവ്സ് ഇലക്ട്രിക് മൊബിലിറ്റിയുടെ 35.8 ശതമാനം ഓഹരികൾക്കായി അബ്ദുൾ ലത്തീഫ് ജമീൽ തുടക്കത്തിൽ 1,160 കോടി രൂപ നിക്ഷേപിക്കും, ഈ നിക്ഷേപത്തോടെ അബ്ദുൾ ലത്തീഫ് കമ്പനിയുടെ രണ്ടാമത്തെ വലിയ ഓഹരി ഉടമയായി മാറും. അബ്ദുൾ ലത്തീഫ് ജമീൽ ഒരു സ്വതന്ത്ര കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള, വൈവിധ്യമാർന്ന ആഗോള നിക്ഷേപകനാണ്. അതേസമയം, ഗ്രീവ്സ് കോട്ടൺ ലിമിറ്റഡിന്റെ ഒരു അനുബന്ധ സ്ഥാപനമാണ് ഗ്രീവ്സ് ഇലക്ട്രിക് മൊബിലിറ്റി.

2022 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ റീട്ടെയിൽ വിൽപ്പന മുൻവർഷത്തേക്കാൾ 128 ശതമാനം വർദ്ധനവോടെ 62,000 യൂണിറ്റായി ഉയർന്നിരുന്നു. ഈ നിക്ഷേപം കമ്പനിയുടെ വളർച്ചയുടെ അടുത്ത ഘട്ടത്തിലേകുള്ള പരിവർത്തനം ത്വരിതപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ, ഉൽപ്പന്നത്തിന്റെയും വിപണിയുടെയും കാര്യത്തിൽ കമ്പനിയുടെ മത്സരക്ഷമത വർധിപ്പിക്കാൻ ഇത് സഹായിക്കും.

അബ്ദുൾ ലത്തീഫ് ജമീലിന്റെ ഉടമസ്ഥതയിലുള്ള ജമീൽ കുടുംബം, ഒരു പ്രാരംഭ ഘട്ട നിക്ഷേപകരും യുഎസ് ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ റിവിയന്റെ മൂന്നാമത്തെ വലിയ ഓഹരിയുടമയുമാണ്. അവരുടെ ആഗോള നിക്ഷേപ വിഭാഗമായ ജിംകോ വഴി എയ്‌റോസ്‌പേസ് കമ്പനിയായ ജോബി ഏവിയേഷൻ പോലുള്ള മറ്റ് അത്യാധുനിക ഇന്നൊവേറ്ററുകളിലും കുടുംബം നിക്ഷേപം നടത്തിയിട്ടുണ്ട്. അതേസമയം, നിലവിൽ ആംപിയർ വെഹിക്കിൾസ് എന്ന ബ്രാൻഡിൽ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളും, മൊബിലിറ്റി ബ്രാൻഡുകളായ എലെ, തേജ എന്നിവയ്ക്ക് കീഴിൽ ത്രീ വീലറുകളും ഗ്രീവ്സ് ഇലക്ട്രിക് നിർമ്മിക്കുന്നു.

X
Top