ടോള്‍ വരുമാനം 2027 ഓടെ 1.40 ലക്ഷം കോടിയാകുമെന്ന് നിതിൻ ഗഡ്കരിപൊതുമേഖല ബാങ്കുകളിലെ ഓഹരി വില്‍പന: ഉപദേഷ്ടാക്കളെ നിയമിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍ഇന്ത്യയുടെ മൊത്തം മൂല്യം 9.82 ലക്ഷം കോടി ഡോളറാകുംനിക്ഷേപ ഉടമ്പടി: ഒരു ഡസന്‍ രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ചയില്‍സാമ്പത്തിക സമത്വത്തില്‍ ഇന്ത്യ മെച്ചപ്പെടുന്നതായി ലോകബാങ്ക് റിപ്പോര്‍ട്ട്

750 കോടി രൂപയുടെ ക്യൂഐപി നീക്കം, 52 ആഴ്ച ഉയരം കുറിച്ച് നവിന്‍ ഫ്‌ലൂറിന്‍ ഓഹരി

മുംബൈ: 750 കോടി രൂപ സമാഹരിക്കാനുള്ള ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ പ്ലെയ്‌സ്‌മെന്റ് (ക്യുഐപി) നടത്താനുള്ള തീരുമാനത്തെ തുടര്‍ന്ന് നവിന്‍ ഫ്‌ലൂറിന്‍ ഓഹരികള്‍ നേട്ടമുണ്ടാക്കി. 3.15 ശതമാനം ഉയര്‍ന്ന് 5040.10 രൂപയിലാണ് സ്റ്റോക്ക് ക്ലോസ് ചെയ്തത്. ക്യുഐപി ആരംഭിക്കുന്നതിന് ബോര്‍ഡ് അംഗീകാരം നല്‍കിയതായി നവീന്‍ ഫ്‌ലൂറിന്‍ എക്‌സ്‌ചേഞ്ച് ഫയലിംഗില്‍ അറിയി്ച്ചിരുന്നു.

സെബി നിശ്ചയിച്ച വിലനിര്‍ണ്ണയ ഫോര്‍മുലയുടെ അടിസ്ഥാനത്തില്‍, ഓഹരിയൊന്നിന് 4,798.28 രൂപയാണ് അടിസ്ഥാന വില നിശ്ചയിച്ചിട്ടുള്ളത്. അതേസമയം 5 ശതമാനം ഡിസ്‌ക്കൗണ്ട് കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.ഇഷ്യുവില ബുക്ക് റണ്ണിംഗ് മാനേജരുമായി കൂടിയാലോചന നടത്തിയ ശേഷം തീരുമാനിക്കും.

ക്യുഐപിയ്ക്കുള്ള പ്രിലിമിനറി പ്ലേസ്‌മെന്റ് രേഖ കമ്പനി ഇതിനോടകം സമര്‍പ്പിച്ചു. കഴിഞ്ഞ ഒരു മാസത്തില്‍ 15 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയ കമ്പനി ഓഹരി 2025 ല്‍ മാത്രം 54 ശതമാനത്തിന്റെ നേട്ടമുണ്ടാക്കി.

X
Top