ടോള്‍ വരുമാനം 2027 ഓടെ 1.40 ലക്ഷം കോടിയാകുമെന്ന് നിതിൻ ഗഡ്കരിപൊതുമേഖല ബാങ്കുകളിലെ ഓഹരി വില്‍പന: ഉപദേഷ്ടാക്കളെ നിയമിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍ഇന്ത്യയുടെ മൊത്തം മൂല്യം 9.82 ലക്ഷം കോടി ഡോളറാകുംനിക്ഷേപ ഉടമ്പടി: ഒരു ഡസന്‍ രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ചയില്‍സാമ്പത്തിക സമത്വത്തില്‍ ഇന്ത്യ മെച്ചപ്പെടുന്നതായി ലോകബാങ്ക് റിപ്പോര്‍ട്ട്

603 മടങ്ങ് അധിക സബ്‌സ്‌ക്രിപ്ഷന്‍ നേടി ക്രയോജനിക് ഒജിഎസ് ഐപിഒ

മുംബൈ: ഗുജ്‌റാത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്രയോജനിക് ഒജിഎസിന്റെ ഐപിഒ (ഇനീഷ്യല്‍ പബ്ലിക് ഓഫറിംഗ്) നിക്ഷേപകരുടെ ഭാഗത്തുനിന്ന് മികച്ച പ്രതികരണം നേടി. അവസാന ദിനമായ ജൂലൈ 7 ന് 603.52 മടങ്ങ് അധികമാണ് ഐപിഒ സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടത്. ജൂലൈ 3 നായിരുന്നു ഐപിഒയുടെ തുടക്കം.

1.74 ലക്ഷം അപേക്ഷകളിലൂടെ 163.31 ഓഹരികള്‍ക്ക് ഡിമാന്റുണ്ടായി. 37.8 ലക്ഷം ഓഹരികളുടെ ആദ്യ പബ്ലിക് ഇഷ്യു വഴി 17.77 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ശ്രമിക്കുന്നത്. 44-47 രൂപയാണ് ഓഹരി വില.സ്ഥാപനേതര നിക്ഷേപകര്‍ 650.26 മടങ്ങും റീട്ടെയ്ല്‍ നിക്ഷേപകര്‍ 705.53 മടങ്ങും അധികം സബ്‌സ്‌ക്രൈബ് ചെയ്തപ്പോള്‍ നിക്ഷേപ സ്ഥാപനങ്ങള്‍ 200.95 മടങ്ങ് അധികം സബ്‌സ്‌ക്രിപ്ഷനാണ് നടത്തിയത്.

ഇതോടെ ഉയര്‍ന്നതോതില്‍ സബ്‌സ്‌ക്രിപ്ഷന്‍ നേടുന്ന ഈ വര്‍ഷത്തെ മൂന്നാമത്തെ ഐപിഒ ആയി ക്രയോജനിക് ഒജിഎസ് മാറി. നേരത്തെ ചാമുണ്ട ഇലക്ട്രിക്കല്‍സ് 738 മടങ്ങും ഫാബ് ടെക്‌നോളജീസ് ക്ലീന്‍ റൂംസ് 740 മടങ്ങും അധികം സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടിരുന്നു.

ഷെയര്‍ അലോട്ട്‌മെന്റ് എന്നായിരിക്കുമെന്ന കാര്യത്തില്‍ ജൂലൈ 8 ന് കമ്പനി തീരുമാനമെടുക്കും. ജൂലൈ 10 ന് ബിഎസ്ഇ എസ്എംഇയിലാണ് ലിസ്റ്റിംഗ്. േ്രഗ മാര്‍ക്കറ്റില്‍ 60 ശതമാനം പ്രീമയത്തിലാണ് കമ്പനി ഓഹരികളില്‍ വ്യാപാരം നടക്കുന്നത്.

എണ്ണ, വാതകം, രാസവസ്തുക്കള്‍, അനുബന്ധ ദ്രാവക വ്യവസായങ്ങള്‍ തുടങ്ങിയ വ്യവസായങ്ങള്‍ക്കുള്ള പകരണങ്ങളും സംവിധാനങ്ങളും നിര്‍മ്മിക്കുന്ന കമ്പനിയാണഅ ക്രിയോജനിക് ഒജിഎസ്.കെമിക്കല്‍ ഡോസിംഗ് സ്‌കിഡ്, അഡിറ്റീവ് ആന്‍ഡ് ബ്ലൂ ഡൈ ഡോസിംഗ് സ്‌കിഡ്, ബാസ്‌കറ്റ് സ്‌ട്രെയിനര്‍, സ്‌ട്രെയിനര്‍ കം എയര്‍ എലിമിനേറ്റര്‍, വേപ്പര്‍ എലിമിനേറ്റര്‍, ഗ്യാസ് മീറ്ററിംഗ് സ്‌കിഡ്, പ്രഷര്‍ റിഡക്ഷന്‍ സ്‌കിഡ്, ഫില്‍ട്രേഷന്‍ സ്‌കിഡ്, ലിക്വിഡ് മീറ്ററിംഗ് സ്‌കിഡ്, അഡിറ്റീവ് ഇഞ്ചക്ഷന്‍ പാനല്‍, ബാച്ച് ബ്ലെന്‍ഡിംഗ് വെസല്‍ എന്നിവയാണ് പ്രധാന ഉത്പ്പന്നങ്ങള്‍.

X
Top